കോവിഡിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിഡന്റ് ബൈഡനോട് ചോദിച്ചു. ബൈഡന്‍ മറുപടി പറഞ്ഞു, “They’re killing people. നോക്കൂ, ഏക മഹാമാരി സംഭവിക്കുന്നത് വാക്സിനെടുക്കാത്തവരിലാണ്. അവര്‍ ആളുകളെ കൊല്ലുകയാണ്.” ഫെഡറല്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ രാജ്യം മൊത്തം വ്യാപിപ്പിക്കുന്നതിനിടക്ക് ഈ ആഴ്ച വൈറ്റ് ഹൌസ് അവരുടെ ശ്രദ്ധ കോവിഡ്-19 വ്യാജവാര്‍ത്തകളുടെ വ്യാപനം അനുവദിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചിരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പൊതുജനാരോഗ്യത്തിന് “അടിയന്തിരമായ ഭീഷണി” ആണ് എന്ന് Surgeon General Vivek Murthy കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുന്ന 65% വാക്സിന്‍ വിരുദ്ധ വ്യാജ വാര്‍ത്തകളും നിര്‍മ്മിക്കുന്നത് 12 ആളുകളാണ്. മറ്റ് ചില പ്ലാറ്റ്ഫോമുകള്‍, അതില്‍ ഫേസ്‌ബുക്കിന്റെ തന്നെ പ്ലാറ്റ്ഫോമും ഉണ്ട്, അവരെ നിരോധിച്ചിട്ടും അവരെല്ലാം ഫേസ്‌ബുക്കില്‍ സജീവമാണ്. Center for Countering Digital Hate എന്ന സംഘമാണ് ഈ വിവരം കണ്ടെത്തിയത്.
— സ്രോതസ്സ് rollingstone.com | Jul 16, 2021
[സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. വ്യാജവാര്‍ത്തയെ തടയാന്‍ അതാണ് വഴി. അവരുടെ ചങ്ങല പൊട്ടിക്കുക. അവ സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളാണ്. ആ തെമ്മാടികള്‍ക്ക് ന്യായീകരണമുണ്ടാക്കാനായി മാന്യരായ നിങ്ങളുടെ ജീവിതം ഉപയോഗിക്കരുത്.]
സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.