14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

പെഗസസ് ലക്ഷ്യം വെച്ചിരുന്നവരുടെ പുറത്തുവന്ന 50,000 ല്‍ അധികം ആളുകളുടെ പട്ടികയില്‍ മൂന്ന് പ്രസിഡന്റുമാര്‍, 10 പ്രധാനമന്ത്രിമാര്‍, ഒരു രാജാവ് എന്നിവരുടെ ഫോണ്‍ നമ്പര്‍ ഉണ്ട് എന്ന് Washington Post വ്യാഴാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ സ്ഥാപനമായ NSO Group ന്റെ സൈനിക ശ്രേണിയില്‍ പെടുന്ന ചാരപ്പണി സോഫ്റ്റ്‌വെയറാണ് Pegasus. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ വ്യവസായത്തിന്റെ കടന്നുകയറുന്ന സാങ്കേതികവിദ്യകള്‍ ആഗോളമായി പൊളിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷകര്‍ ആവശ്യപ്പെട്ടു.

നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 14 സംസ്ഥാന സര്‍ക്കാര്‍ തലവന്‍മാര്‍ എന്നിവരുടെ ഫോണുകളും ഈ പട്ടികയിലുണ്ടെന്ന് പോസ്റ്റ് പറഞ്ഞു. ഫോറന്‍സിക് വിശകലനത്തിന് ആരും അവരുടെ iPhones, Android ഫോണുകള്‍ ഏല്‍പ്പിക്കാന്‍ തയ്യാറാകാത്തതുകൊണ്ട് ലോക നേതാക്കളുടെ ഫോണുകള്‍ പെഗസസ് ബാധിച്ചവയാണോ എന്ന് ഉറപ്പാക്കാന്‍ കഴിയില്ല.

പട്ടികയില്‍ ഇപ്പോഴത്തെ മൂന്ന് പ്രസിഡന്റുമാരുണ്ട്. (ഫ്രാന്‍സിലെ Emmanuel Macron, ഇറാഖിലെ Barham Salih, തെക്കെ ആഫ്രിക്കയിലെ Cyril Ramaphosa). ഇപ്പോഴത്തെ മൂന്ന് പ്രധാനമന്ത്രിമാര്‍ (ഈജിപ്റ്റിലെ Mostafa Madbouly, Moroccoയിലെ Saad-Eddine El Othmani, പാകിസ്ഥാനിലെ Imran Khan). അതോടൊപ്പം ഏഴ് മുമ്പത്തെ പ്രധാനമന്ത്രിമാരും ഉണ്ട്. അവര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴായിരുന്നു അവരുടെ നമ്പര്‍ കയറ്റിയത് എന്ന് സമയ മുദ്ര വ്യക്തമാക്കുന്നു.

— സ്രോതസ്സ് commondreams.org, washingtonpost.com | Jul 20, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )