ക്ഷേമപരിപാടികളെ, പ്രത്യേകിച്ച് റേഷന്‍, ആധാറുമായി ബന്ധിപ്പിക്കുന്ന ഝാര്‍ഖണ്ഡിലെ തീരുമാനം ശരിക്കുള്ള ഗുണഭോക്താക്കളെ ഒഴുവാക്കി എന്ന സാമൂഹ്യ പ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടേയും അവകാശവാദത്തെ പിന്‍തുണക്കുന്നതാണ് പുതിയ ഒരു പഠനം. Abdul Latif Jameel Poverty Action Lab നടത്തിയ ഒരു സാമ്പിള്‍ സര്‍വ്വേയില്‍ റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളില്‍ 88% ഉം ശരിക്കുള്ള കാര്‍ഡ് ഉടമകളുടേതാണെന്ന് കണ്ടെത്തി.
പൊതുവിതരണ സംവിധാനത്തിലെ “ചോര്‍ച്ച” ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി “പ്രേത ഗുണഭോക്താക്കള്‍” എന്ന് വിളിക്കുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ 2016 – 2018 കാലത്ത് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ആ മൊത്തം പ്രവര്‍ത്തനം കുറച്ച് അളവ് ചോര്‍ച്ച ഇല്ലാതാക്കി, “എന്നാല്‍ വന്‍തോതില്‍ ഒഴുവാക്കല്‍ തെറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്കും ഗുണഭോക്താക്കള്‍ക്ക് ഇടപാട് ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്കും നയിച്ചു” എന്ന് സാമ്പത്തിക ശാസ്ത്രജ്ഞരായ Karthik Muralidharan, Paul Niehaus, Sandip Sukhtankar എന്നിവര്‍ നടത്തിയ J-PAL പഠനം പറയുന്നു.
ഝാര്‍ഘണ്ഡ് സര്‍ക്കാര്‍ നടത്തിയ ആദ്യ ഘട്ട ശ്രമത്തില്‍ ചോര്‍ച്ചയുണ്ടായില്ലെങ്കിലും റേഷന്‍ ഉപയോഗിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. അന്ന് ഗുണഭോക്താക്കള്‍ അവരുടെ ആധാര്‍ ബന്ധിപ്പിച്ച ബയോമെട്രിക്സ് ഉപയോഗിച്ച് യന്ത്രത്തില്‍ തിരിച്ചറിയല്‍ നടത്തണമായിരുന്നു. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ ഇലക്ട്രോണിക് രേഖകള്‍ ഉപയോഗിച്ച് എത്ര ധാന്യങ്ങള്‍ വ്യത്യസ്ഥ റേഷന്‍ കടകളിലേക്ക് പോകണമെന്ന് തീരുമാനിച്ചു. അത് ചോര്‍ച്ച കുറച്ച് ഇല്ലാതാക്കി.
എന്നിരുന്നാലും ഈ മൊത്തം പ്രവര്‍ത്തനവും വലിയ അളവില്‍ ഒഴുവാക്കല്‍ നടത്തുകയും ഇടപാടിന്റെ ചിലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്ന് സാമ്പത്തികശാസ്ത്രജ്ഞര്‍ കണ്ടെത്തി. റേഷന്‍ കട എന്നത് സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, അതിജീവിക്കാനായി സബ്സിഡിയുള്ള ധാന്യത്തെ ആശ്രയിക്കുന്നവര്‍ക്ക് ഇത് നിര്‍ണ്ണായകമായിരുന്നു. വ്യവസ്ഥയില്‍ നിന്ന് മൊത്തമായി നീക്കം ചെയ്തവര്‍ക്ക് പുറമേ, ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ക്കും പല പ്രാവശ്യം കടയില്‍ വന്നെങ്കിലെ റേഷന്‍ കിട്ടു. അങ്ങനെ അവര്‍ക്ക് അവരുടെ ദിവസ കൂലി നഷ്ടപ്പെടുന്നു.
ഝാര്‍ഘണ്ഡിലെ ക്രമമില്ലാതെ തെരഞ്ഞെടുത്ത 10 ജില്ലകളിലാണ് പഠനം നടത്തിയത്. 2016-2018 കാലത്ത് മൊത്തം റേഷന്‍ കാര്‍ഡുകളില്‍ 6% റദ്ദാക്കപ്പെട്ടു. ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത റേഷന്‍ കാര്‍ഡുകളാണ് റദ്ദാക്കപ്പെടാനുള്ള കൂടിയ സാദ്ധ്യത. (3,901 സാമ്പിളുകളില്‍) റദ്ദാക്കപ്പെട്ട 213 കാര്‍ഡുകളില്‍ 26 എണ്ണം മാത്രമായിരുന്നു വ്യാജമായത്. അതായത് 88% വീടുകളും സബ്സിഡിയുള്ള റേഷന്‍ കിട്ടാന്‍ അര്‍ഹതയുള്ള യഥാര്‍ത്ഥമായവയായിരുന്നു.
സര്‍ക്കാര്‍ പരിപാടിയുടെ ആദ്യ ഘട്ടം ഉപയോഗശൂന്യമായിരുന്നു, എന്നാല്‍ രണ്ടാം ഘടത്തില്‍ കുറച്ച് വിജയം ഉണ്ടായി. “മുമ്പത്തെ മാസങ്ങളില്‍ നിന്നുള്ള അധികം ധാന്യങ്ങള്‍ കൈവശമുണ്ടെന്ന വിശ്വാസത്തില്‍ കുറവ് ധാന്യങ്ങള്‍ ആണ് ഡീലര്‍മാര്‍ക്ക് അയച്ചുകൊടുന്ന രീതി” രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ തുടങ്ങി. വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഈ നയം പിന്‍വലിച്ചു.
അത് കൂടുതല്‍ വിജയകരമാക്കാനായി സര്‍ക്കാരിന് “ഐക്യപ്പെടുത്തല്‍ നടപ്പാക്കുന്നതിന് മുമ്പ് എല്ലാ ഡീലര്‍മാര്‍ക്കും ഒരു ‘clean slate’” കൊടുക്കാമായിരുന്നു എന്ന് എഴുത്തുകാര്‍ പറയുന്നു. ഇത് കൂടാതെ “ചോര്‍ച്ചയില്‍ വലിയ കുറവ്” ഉണ്ടായിട്ടുണ്ട് എന്നും എഴുത്തുകാര്‍ പറയുന്നു. നയം മൂന്ന് മാസം ആണുണ്ടായിരുന്നത്. എന്നിരുന്നാലും അതിനെ ‘വിജയം’ ആണെന്ന് പറയുന്നത് ന്യായമാണോ എന്നത് വ്യക്തമല്ല.
ഝാര്‍ഘണ്ഡ് ആദ്യം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ ശ്രമത്തില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ്. അതിനെ അന്ന് ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ദരിദ്രര്‍, അംഗപരിമിതര്‍, വൃദ്ധര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിച്ച കൂട്ടങ്ങളെ അനുപാതപരമായല്ല ആധാര്‍ ബന്ധിപ്പിക്കുന്ന പരിപാടി ബാധിക്കുന്നത് എന്ന് ജൂലൈ 2017 ന് Latehar ജില്ലയില്‍ നിന്ന് The Wire റിപ്പോര്‍ട്ട് ചെയ്തു.
ഒക്റ്റോബര്‍ 2017 ന് Simdega ജില്ലയില്‍ 11 വയസുള്ള സന്തോഷി കുമാരിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി പട്ടിണി മരണങ്ങള്‍ കാരണം റേഷന്‍കാര്‍ഡ് റദ്ദാക്കിയത് തലക്കെട്ടുകളില്‍ വന്നു. മലമ്പനി കാരണമാണ് മരണമുണ്ടായത് എന്ന് സര്‍ക്കാര്‍ കുറ്റംപറഞ്ഞപ്പോള്‍ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ അവരുടെ കുടുംബത്തിന് റേഷന്‍ വിസമ്മതിച്ചു എന്ന് സാമൂഹ്യ പ്രവര്‍ത്തകരും അയല്‍ക്കാരും ചൂണ്ടിക്കാണിച്ചു. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് ചോറ് വേണം എന്നാണ് പറഞ്ഞത്. (കൊടുക്കാന്‍ കുടുംബത്തിന്റെ കൈവശം ചോറ് ഉണ്ടായിരുന്നില്ല.) ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കി എന്ന് സംസ്ഥാനത്തെ ഭക്ഷ്യ മന്ത്രി തന്നെ ഉറപ്പ് പറഞ്ഞു.
ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത എല്ലാ റേഷന്‍ കാര്‍ഡുകളും റദ്ദാക്കുമെന്ന് മാര്‍ച്ച് 2017 ന് ഝാര്‍ഘണ്ഡ് ചീഫ് സെക്രട്ടറി പറഞ്ഞു. അത് വീണ്ടും ഫെബ്രുവരി 2019 ഉം അദ്ദേഹം ആവര്‍ത്തിച്ചു. ധാരാളം ചോദ്യങ്ങളുണ്ടായിരുന്നിട്ടും ഒഴുവാക്കലിന്റെ തെളിവുകള്‍ കൊടുത്തിട്ടും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. സുപ്രീം കോടതി കാരണമാണ് ഈ നീക്കം സാദ്ധ്യമായത്. ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണത്തിന് ആധാര്‍ നിര്‍ബന്ധിതമാണെന്ന ഉത്തരവ് സെപ്റ്റംബര്‍ 2018 ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു.
സര്‍ക്കാര്‍ വ്യക്തിത്വ തട്ടിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അളവിലെ തട്ടിപ്പ് ആണ് വ്യവസ്ഥയില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുന്നതെന്ന വാദം സാമൂഹ്യ പ്രവര്‍ത്തകരും ഗവേഷകരും ഉന്നയിച്ചു. “റേഷന്‍കടകളിലെ ക്രമക്കേടിന്റെ ഏറ്റവും സാധാരണവും വ്യാപകവുമായ രൂപം katauti ആണ്, ഡീലര്‍ നടത്തുന്ന തട്ടിപ്പ്. അതില്‍ ഗുണഭോക്താവിന് അംഗീകരിച്ചതിനേക്കാള്‍ കുറവ് ആനുകൂല്യമേ ലഭിക്കുന്നുള്ളു. സംസ്ഥാനത്തിന്റെ ഈ വലിയ അറിവില്ലായ്മയും ആധാര്‍ അടിച്ചേല്‍പ്പിച്ചതും ഗുണത്തേക്കാള്‍ ദോഷമാണുണ്ടാക്കുന്നത്,” ഗവേഷകന്‍ Abinash Dash Choudhary പറയുന്നു.
“റദ്ദാക്കല്‍ ശരിക്കുള്ള ഗുണഭോക്താക്കളെ ഒഴുവാക്കുന്നു എന്നത് നാം കാണുന്നതുമായി ഒത്ത് പോകുന്നതാണ്. അതുപോലെയാണ് ഒഴുവാക്കലും നിര്‍ബന്ധിതമായി ഝാര്‍ഘണ്ഡിലെ റേഷന്‍ കടകളിലെ ആധാര്‍ അടിസ്ഥനത്തിലെ ബയോമെട്രിക് നിര്‍ണ്ണയിക്കലിലും അത് തന്നെ കാണാം,” എന്ന് Ranchi Universityയിലെ Jean Drèze പറയുന്നു.
“ഹൃസ്വകാലത്തെ ‘ഒത്തുതീര്‍പ്പ്’ ശ്രമങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനത്തില്‍ അവിടെ ഒരു വ്യത്യാസം ഉണ്ട്. അടിസ്ഥാനപരമായി ഈ ശ്രമം പരാജയപ്പെട്ടു. അത് ആനുകൂല്യങ്ങള്‍ കൂടുതല്‍ നിഷേധിക്കുന്നതും നാശത്തിനും ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിക്കുന്നതും, പിന്നീട് അത് തുടരാത്തതും കാരണമായി. ഗതാഗത തിരക്ക് കുറക്കാനായി കാറിന്റെ ടയറ് പൊട്ടിച്ച് കളയുന്നത് പോലെയാണ് ഇത് അഴിമതി കുറക്കുമെന്ന വാദം.”
ചുരുക്കത്തില്‍ മൂന്ന് ദുരന്തങ്ങളാണ് ഈ മൊത്തം പ്രക്രിയയിലുള്ളത്: തോന്നിയപോലെ റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കി. നിര്‍ബന്ധിതമായ ബയോമെട്രിക് നിര്‍ണ്ണയിക്കല്‍ വഴി ഒഴുവാക്കലുണ്ടാക്കി. ഒത്തുതീര്‍പ്പിലും അത് ചെയ്തു. ശരിക്കും ഗ്ലാസ് പകുതി ശൂന്യമാണെങ്കിലും [J-PAL] paper ന്റെ സംശയമില്ലാത്ത വായനക്കാരന് ഗ്ലാസ് പകുതി നിറഞ്ഞതായി തോന്നും.”
— സ്രോതസ്സ് thewire.in | Jahnavi Sen | 23/02/2020
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.