ജോര്‍ജ്ജിയയിലെ ഡസന്‍ കണക്കിന് കോളേജുകളില്‍ University System of Georgia (USG)യുടെ കോവിഡ്-19 നയങ്ങള്‍ക്കെതിരായി ഒരാഴ്ചയായി ദിവസവും കോളേജദ്ധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പ്രൊഫസര്‍മാരും ലക്ചറര്‍മാരും നേരിട്ട് മാസ്കും വാക്സിനും നിര്‍ബന്ധിക്കാത്ത കോളേജിലെത്തി പഠിപ്പിക്കണം എന്ന് നിര്‍ബന്ധിക്കുന്നു. മഹാമാരിയുടെ ഡല്‍റ്റ വകഭേദം രാജ്യം മൊത്തം ആളുകളെ രോഗികളാക്കുകയും കൊല്ലുകയും ചെയ്യുന്നതിനിടക്കാണ് നേരിട്ട് കോളേജിലെത്താന്‍ അദ്ധ്യാപകരോട് ആവശ്യപ്പെടുന്നത്. ചെറുപ്പക്കാര്‍ മരിക്കുകയും ഗൌരവകരമായി രോഗം ബാധിക്കുകയും ചെയ്യുന്നതിനിടക്ക് K-12 ഉം ഉന്നതവിദ്യാഭ്യാസ രംഗത്ത് ക്ലാസുകള്‍ തുറക്കുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ജോര്‍ജ്ജിയയിലെ ഈ പ്രതിഷേധവും.
— സ്രോതസ്സ് wsws.org | 13 Sep 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.