പൂര്‍ണ്ണമായും വൈദ്യുതി കൊണ്ടോടുന്ന BYD 6R Class 6 electric refuse truck നിരത്തിലിറക്കാന്‍ പോകുകയാണ് Hyattsville, Maryland. ഒരു ഷിഫ്റ്റ് മുഴവന്‍ റീചാര്‍ജ്ജ് ചെയ്യാതെ ഓടിക്കാന്‍ പറ്റുന്നതാണ് BYD 6R. വീല്‍ ബേസ് കുറവായതിനാല്‍ ട്രക്ക് ചെറുതാണ്. അതുകൊണ്ട് നഗരത്തിലെ റോഡുകളില്‍ അനായാസേന ഓടിക്കാന്‍ പറ്റും. 211 KWh ന്റെ ബാറ്ററിയാണ് ഇത് ഉപയോഗിക്കുന്നത്. 120 kW DC CCS1 ചാര്‍ജ്ജിങ്ങ് ശേഷിയുണ്ട്. 390 kW മോട്ടോര്‍ 3,152 N·m ടോര്‍ഖ് നല്‍കുന്നു. 113 km/h വേഗത്തില്‍ അതിന് സഞ്ചരിക്കാനാകും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.