കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന John Deere കമ്പനിക്കെതിരെ United Auto Workers യൂണിയന്റെ 10,000 അംഗങ്ങള്‍ സമരം തുടങ്ങി. കമ്പനിയുമായി ആറ് വര്‍ഷത്തെക്കുള്ള ഒരു കരാറില്‍ UAW രണ്ടാഴ്ച മുമ്പ് എത്തിയതായിരുന്നു. എന്നാല്‍ യൂണയനിലെ 90% അംഗങ്ങളും ആ കരാറിനെ തള്ളിക്കളഞ്ഞു. പുതിയ ഒരു കരാറില്‍ എത്താനായി കമ്പനിയും യൂണിയനും ശ്രമിച്ചുവെങ്കിലും അതിലെത്താന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് General Motors (GM) നെതിരെ നടന്ന സമരത്തിന് ശേഷമുണ്ടാകുന്ന, രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സമരമാണിത്. പുതിയ കരാറിലെത്തിയില്ലെങ്കില്‍ സമരം തുടങ്ങണമെന്ന് 98.6% അംഗങ്ങളും വോട്ടെടുപ്പോടെ ആവശ്യപ്പെടുകയായിരുന്നു.
— സ്രോതസ്സ് cnn.com | Oct 14, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
#classwar