ഫേസ്‌ബുക്ക്, ഗൂഗിള്‍ പോലുള്ള കമ്പനികളുടെ GAFAM ‘cabal’ ന് ധാരാളം വാര്‍ത്തകളെ സെന്‍സര്‍ ചെയ്യുകയോ, ആപ്പിളിന് വേണ്ടിയോ, മൈക്രോസോഫ്റ്റിന് വേണ്ടിയോ എന്തിന് ആമസോണിന് (അവര്‍ പത്രങ്ങളെ തന്നെ വിലക്ക് വാങ്ങുകയാണ്) വേണ്ടിയോ പക്ഷാപാതം കാണിക്കുകയും ആകാം. Google News വാര്‍ത്തയല്ല. പകരം പുറത്ത് ലഭ്യമായ വാര്‍ത്തയുടെ ഒരു ചെറിയ ഭാഗമാണ്. ട്വിറ്റര്‍ നിക്ഷപക്ഷമാണെന്ന് ഇപ്പോള്‍ ഭാവിക്കുന്നു തന്നെയില്ല. timelines നെ കണിശമായി moderated ചെയ്യുന്നത് ‘അള്‍ഗോരിഥങ്ങളാണ്’. അവ സമയക്രമം അടിസ്ഥാനത്തിലുള്ളതല്ല. തെരയലിന്റെ ഫലം കാലക്രമമനുസരിച്ച് കാണിക്കുക അസാദ്ധ്യമാണ്. അതായത് ആളുകള്‍ എന്ത് കാണുന്നു എന്ത് കാണുന്നില്ല എന്നത് ട്വിറ്ററാണ് നിയന്ത്രിക്കുക. (അവര്‍ ചില ശബ്ദങ്ങളെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യുന്നുകൂടിയുണ്ട്). ആഖ്യാനത്തിന്റെ നിയന്ത്രണത്തിന് ഇത് അനുവദിക്കുന്നു. മിക്കപ്പോഴും അത് പടിഞ്ഞാറന്‍ സാമ്രാജ്യത്വ കോര്‍പ്പറേറ്റ് അജണ്ടക്ക് വേണ്ടിയായിരിക്കും. ചില സമ്പ്രദായങ്ങള്‍ക്കോ മാതൃകക്കോ പുറത്തുള്ള എന്തിനേയും ചിരിച്ച് തള്ളിക്കളയും യുക്തിപരമല്ലന്ന് പറഞ്ഞ് തള്ളിക്കളയും. ഗൂഗിൾ ‘മാനദണ്ഡങ്ങൾ’ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അടുത്തകാലത്ത് TechDirt അത് തെളിയിച്ചത് പോലെ. (TechDirt ന്റെ ഓരോ താളിലും ഗൂഗിളിന്റെ ചാരപ്പണി ഉപകരണമായ Google Analytics ഉണ്ടെന്ന കാര്യം മറക്കേണ്ട. ഗൂഗിളിനെ കുറിച്ച് സൈറ്റിന്റെ ശബ്ദം ദീര്‍ഘകാലം അനുകൂലമായിരുന്നു.)
വിവരങ്ങളുടെ പുറത്ത് നമുക്കുള്ള നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടതോടെ നമുക്ക് യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ബോധവും അതിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടു. വിവര ചാനലുകള്‍ക്ക് (medium/media) മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിവരം കണ്ടെത്താനുള്ള നമ്മുടെ ശേഷിയും നമുക്ക് നഷ്ടപ്പെടുന്നു. മറ്റു ചിലരുടെ അജണ്ടകള്‍ നമ്മേ spoon-fed ചെയ്തു. കൃത്യമായും അതായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. ഫേസ്‍ബുക്കിലും മറ്റും പരസ്യങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് കഴിയുന്നതുകൊണ്ട് ചിലപ്പോള്‍ അവര്‍ അതിന് വേണ്ടി പണവും മുടക്കുന്നു. (പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശ്രമിച്ച കാലത്ത് GAFAM ലേക്ക് Michael Bloomberg എത്ര പണം ഒഴുക്കി എന്നത് കാണുക. അദ്ദേഹത്തിന് സ്വന്തമായി വാര്‍ത്താ സൈറ്റുകളുണ്ട്.) “timeline” എന്ന ആശയം hire/sale ന് ഉള്ള സ്ഥലമാണ്.
പ്രഭുവാഴ്ചപരമായ ഘടന വിവരത്തിന്റെ ആധിപത്യം കൈയ്യാളുമ്പോള്‍ സമൂഹത്തെ ശരിയായി വിലയിരുത്താനോ ജനാധിപത്യ ഘടന നിലനിര്‍ത്താനോ ആകില്ല. ചില മാറ്റങ്ങള്‍ കാണുന്നതില്‍ നമുക്ക് gratified. ഉദാഹരണത്തിന് ആളുകള്‍ ട്വിറ്റര്‍, Reddit, ഫേസ്‌ബുക്ക് ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. ഈ ആഴ്ച അത്തരം ധാരാളം ഉദാഹരണങ്ങള്‍ ഞാന്‍ കണ്ടു. സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ മാറികയോ മരിക്കുകയോ ആണ്. അത് എക്കാലത്തേക്കും നില്‍ക്കില്ല. ധാരാളം ആളുകള്‍ക്ക് അവര്‍ എഴുതുന്നതെല്ലാം നഷ്ടപ്പെടും (Google+ ന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ, അത് മുന്നറീപ്പ് നല്‍കുന്ന കഥയാണ്)
ധാരാളം സൈറ്റുകള്‍ ഇപ്പോള്‍ അവരുടെ RSS ഫീഡില്‍ പ്രസിദ്ധപ്പെടുത്തുന്നില്ല. (അതിനുള്ള സൌകര്യം ഉള്ളവര്‍ പോലും). കഴിഞ്ഞ ദിവസം ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ സൈറ്റ് ഞാന്‍ കണ്ടു. കഴിഞ്ഞ 12 വര്‍ഷങ്ങളായി അദ്ദേഹം അദ്ദേഹത്തിന്റെ RSS feed പുതുക്കിയിട്ടില്ല! എന്തൊരു നാണക്കേട്. എന്തൊരു നഷ്ടം. അതിന് പകരം അദ്ദേഹം ട്വിറ്ററിനെ ആശ്രയിക്കുകയാണ്.
നമ്മുടെ ഭാവിയെ നിയന്ത്രിക്കാന്‍ നാം ആശയവിനിമയത്തെ നിയന്ത്രിക്കണം. ബ്ലോഗിങ്ങിലേക്കും, RSS feeds തിരിച്ച് പോകാം. നമ്മെ സെന്‍സര്‍ ചെയ്യുന്ന, നമ്മുടെ ആശയവിനിമയത്തില്‍ നിന്ന് ഡാറ്റ ഖനനം ചെയ്യുന്ന കേന്ദ്രീകരിച്ച ആശയവിനിമയ പ്ലാറ്റ്ഫോമുകളോട് വിടപറയാം.
— സ്രോതസ്സ് techrights.org | Roy Schestowitz | 07.09.20
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.