ശരാശരി പ്രാചീന കാര്‍ഷിക സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ തുഴയല്‍ ചാമ്പ്യന്‍മാരായ സ്ത്രീകളേക്കാള്‍ ശക്തമായ കൈകള്‍ ഉണ്ടെന്ന് കൃഷിയുടെ ആദ്യത്തെ 6,000 വര്‍ഷങ്ങളില്‍ ജീവിച്ചിരുന്ന മദ്ധ്യ യൂറോപ്യന്‍ സ്ത്രീകളുടെ എല്ലുകള്‍ ആധുനിക കായികതാരങ്ങളുടേതുമായി താരതമ്യം ചെയ്യുന്ന ഒരു പുതിയ പഠനത്തില്‍ കണ്ടെത്തി.
മണ്ണ് ഉഴുതുന്നത്, വിളകള്‍ കൈകൊണ്ട് കൊയ്യുന്നത്, ധാന്യങ്ങള്‍ പൊടിക്കുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആ ശാരീരിക കരുത്ത് കിട്ടിയത് എന്ന് University of Cambridge ലെ Department of Archaeology ന്റെ ഗവേഷകര്‍ പറയുന്നു.
ഇതുവരെ പണ്ടത്തെ സ്വഭാവത്തിന്റെ ജൈവപുരാവസ്തു അന്വേഷണങ്ങളില്‍ സ്ത്രീകളുടെ എല്ലുകള്‍ നേരിട്ട് പുരുഷന്‍മാരുടെ എല്ലുകളുമായായിരുന്നു താരതമ്യം ചെയ്തിരുന്നത്. എന്നാല്‍ പുരുഷന്‍മാരുടെ എല്ലുകള്‍ സമ്മര്‍ദ്ദത്തോട് സ്ത്രീകളുടേതിനേക്കാള്‍ പ്രകടമായ രീതിയില്‍ പ്രതികരിക്കുന്നു.
ചരിത്രാതീത കാലത്ത് സ്ത്രീകളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്ന ശാരീരിക ശേഷിയുടെ സ്വഭാവവും വ്യാപ്തിയേയും വ്യവസ്ഥാപിതമായി കുറച്ച് കാണുന്നതിന്റെ ഫലമായാണ് എന്ന് Cambridge ശാസ്ത്രജ്ഞര്‍ പറയുന്നു.
European Research Council ധനസഹായം കൊടുത്ത ADaPt (Adaption, Dispersals and Phenotype) Project ന്റെ ഭാഗമാണ് ഈ പഠനം. ഓട്ടക്കാര്‍, തുഴയല്‍കാര്‍, ഫുട്ബാള്‍ കളിക്കാര്‍ തുടങ്ങിയ കായിക പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ മുതല്‍ കൂടുതല്‍ ഉദാസീനരായ ജീവിതരീതിയുള്ളവര്‍ വരെയുള്ള ജീവിച്ചിരിക്കുന്ന സ്ത്രീകളുടെ കാലിന്റേയും കൈയ്യുടേയും എല്ലിന്റെ വിശകലനം Cambridge ന്റെ PAVE ലാബിലെ ചെറിയ ഒരു CT സ്കാനര്‍ ഉപയോഗിച്ച് ചെയ്തു.
ആധുനിക സ്ത്രീകളുടെ എല്ലിന്റെ ബലം, നവീന ശിലായുഗ കാര്‍ഷിക കാലഘട്ടം മുതല്‍ മദ്ധ്യ കാലത്തെ കാര്‍ഷിക സമൂഹങ്ങള്‍ വരെയുള്ള സ്ത്രീകളുടേതുമായി താരതമ്യം ചെയ്തു.
ഭൌതിക ആഘാതവും പേശി പ്രവര്‍ത്തനങ്ങളും എല്ലിനെ വലിഞ്ഞുമുറുക്കുന്നു. നാം അതിനെ loading എന്നാണ് വിളിക്കുന്നത്. ആവര്‍ത്തിച്ചുള്ള സമ്മര്‍ദ്ദത്തോട് എല്ല് പ്രതികരിക്കുന്നത് അതിന്റെ ആകൃതി, വളവ്, കട്ടി, സാന്ദ്രത എന്നിവയില്‍ മാറ്റം വന്നുകൊണ്ടാണ്.
മൂന്ന് ആഴ്ച ഗവേഷകര്‍ ആ വര്‍ഷത്തെ തുഴച്ചില്‍ മല്‍സരത്തില്‍ റിക്കോഡ് ഭേദിച്ച ടീമായ Cambridge University Women’s Boat Club ലെ തുഴച്ചില്‍കാരായ സ്ത്രീകളുടെ limb എല്ലുകള്‍ സ്കാന്‍ ചെയ്തു. ഈ സ്ത്രീകള്‍ അവരുടെ 20കളുടെ തുടക്കത്തിലായിരുന്നു. ദിവസം രണ്ട് പ്രാവശ്യം അവര്‍ പരിശീലനം നടത്തിയിരുന്നു. ഒരാഴ്ച കൊണ്ട് ശരാശരി 120km തുഴയുമായിരുന്നു.
പഠനത്തില്‍ വിശകലനം ചെയ്യപ്പെട്ട നവീന ശിലായുഗ സ്ത്രീകള്‍ (7400-7000 വര്‍ഷങ്ങള്‍ക്ക് മുമ്പ്) ആധുനിക തുഴച്ചില്‍കാര്‍ക്ക് സമാനമായ കാല്‍ എല്ല് ശക്തിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ കൈകളുടെ എല്ല് തുഴച്ചില്‍കാരേക്കാള്‍ 11-16% കൂടുതല്‍ ശക്തമായിരുന്നു. Cambridge ലെ സാധാരണ വിദ്യാര്‍ത്ഥിയേക്കാള്‍ 30% ശക്തമായിരുന്നു.
Bronze യുഗ സ്ത്രീകളില്‍ (4300-3500 വര്‍ഷങ്ങള്‍ക്ക് മുമ്പ്) മുകളിലത്തെ limbs ന്റെ loading കൂടുതല്‍ മുഖ്യമായിരുന്നു. അവര്‍ക്ക് തുഴച്ചില്‍കാരേക്കാള്‍ 9-13% ശക്തമായ കൈ എല്ലുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കാലിന്റെ എല്ലുകള്‍ 12% ദുര്‍ബലമായിരുന്നു.
ഈ ഉഗ്രമായ കൈകള്‍ക്കുള്ള സാദ്ധ്യമായ വിശദീകരണം ധാന്യങ്ങള്‍ പൊടുക്കുന്നതാണ്. എല്ലിന്റെ loading ന് എന്താണ് കാരണമായത് എന്ന് നമുക്ക് കൃത്യമായി പറയാന്‍ കഴിയില്ല. എന്നിരുന്നാലും ആദിമ കൃഷിയിലെ ഒരു പ്രധാന പ്രവര്‍ത്തി ധാന്യത്തെ പൊടിയായി മാറ്റുക എന്നതായിരുന്നു. അത് മിക്കവാറും സ്ത്രീകളായിരുന്നു ചെയ്തിരുന്നത്.
സഹസ്രാബ്ദങ്ങളോളം ധാന്യങ്ങള്‍ പൊടിച്ചിരുന്നത് saddle quern എന്ന് വിളിക്കുന്ന രണ്ട് വലിയ കല്ലുകള്‍ ഉപയോഗിച്ച് കൈകൊണ്ടായിരുന്നു. അവശേഷിക്കുന്ന കുറച്ച് സമൂഹത്തില്‍ ഇപ്പോഴും saddle querns ഉപയോഗിക്കുന്നുണ്ട്. അവിടെ സ്ത്രീകള്‍ ദിവസം അഞ്ച് മണിക്കൂര്‍ വരെ ധാന്യം പൊടിക്കാനായി ചിലവാക്കുന്നു.
തുഴയുമ്പോള്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുന്നത് പോലെ ഈ കല്ലുകള്‍ മണിക്കൂറുകളോളം ഉരക്കുന്ന കൈകളുടെ പ്രവര്‍ത്തി സ്ത്രീകളുടെ കൈ എല്ലുകളെ ശക്തമാക്കിയിരിക്കാം.
എന്നിരുന്നാലും സ്ത്രീകളുടെ അദ്ധ്വാനം ഈ ഒരു ഒറ്റ സ്വഭാവത്തില്‍ മാത്രം പരിമിതപ്പെട്ടു എന്ന് കരുതാനാവില്ല.
plough കണ്ടുപിടിക്കുന്നതിന് മുമ്പ് subsistence കൃഷിയില്‍ എല്ലാ വിളകളേയും manually നടുകയും tilling കൊയ്യുകയുമായിരുന്നു. സ്ത്രീകള്‍ അതുപോലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ആഹാരവും ജലവും തേടുകയും, പാലും ഇറച്ചിയും processing ചെയ്യുകയും, hides ഉം കമ്പളിയും തുണിയായി മാറ്റുകയും ചെയ്തിരുന്നു.
ആദ്യ കാല കൃഷിയില്‍ വിശാലമായ സീമയിലുള്ള സ്വഭാവങ്ങള്‍ സംഭവിച്ചു എന്നാണ് ചരിത്രാതീത സ്ത്രീകളുടെ എല്ല് loading ലെ വ്യതിയാനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. വളരെ വിശാലമായ തരത്തിലുള്ള സ്ത്രീ തൊഴിലുകള്‍ ഉണ്ടായിരുന്നിരിക്കണം എന്നും അവരുടെ അസ്തികളില്‍ നിന്ന് ഒരു പ്രത്യേക സ്വഭവത്തിന്റെ ഒപ്പുകള്‍ തിരിച്ചറിയുന്നത് വിഷമകരമാണെന്നും കരുതാം.
ആദ്യകാല കാര്‍ഷിക സമൂഹത്തില്‍ സ്ത്രീകളുടെ കര്‍ക്കശതയുളള കായികാദ്ധ്വാനം ഒരു നിര്‍ണ്ണായകമായ ചലനകശക്തിയായിരുന്നു. ഇന്നത്തെ മനുഷ്യന്റെ വ്യതിയാനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ മെച്ചപ്പെട്ട അറിവില്‍ നിന്ന് മനുഷ്യന്റെ പഴയകാലത്തെക്കുറിച്ച് പഠിക്കാനാകും.
— സ്രോതസ്സ് University of Cambridge | Nov 29, 2017
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.