പരിസ്ഥിതി മനുഷ്യാവകാശ വക്കീലായ സ്റ്റീവന്‍ ഡോണ്‍സിഗര്‍ ഇന്ന് ജയിലില്‍ പോകും. ഫെഡറല്‍ അപ്പീല്‍ കോടതി അദ്ദേഹത്തിന്റെ ജാമ്യ അപ്പീല്‍ തള്ളിക്കളഞ്ഞതിനാലാണ് അത്. ഈ മാസം ആദ്യം Steven Donziger നെ കോടതി അലക്ഷ്യത്തിന്റെ പേരില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. എണ്ണ വമ്പന്‍ ഷെവ്രോണിനെ ലക്ഷ്യം വെച്ചതിനാല്‍ ഡോണ്‍സിഗര്‍ ഇതിനകം തന്നെ രണ്ട് വര്‍ഷത്തെ house arrest ല്‍ കഴിയുകയായിരുന്നു.
ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതിലെ ഡോണ്‍സിഗറിന്റെ പങ്കില്‍ നിന്നാണ് ഈ കേസ് വന്നത്. അവിടെ ഇക്വഡോറിലെ ആമസോണില്‍ കമ്പനി 6100 കോടി ലിറ്റര്‍ എണ്ണ ആദിവാസികളുടെ പാരമ്പര്യ ഭൂമിയില്‍ ഒഴുക്കി. പത്ത് വര്‍ഷം മുമ്പ് കമ്പനി $1800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇക്വഡോറിലെ സുപ്രീംകോടതി വിധിച്ചിരുന്നു.
— സ്രോതസ്സ് democracynow.org | Oct 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.