പ്രധാന ഉപയോക്താക്കള്‍ക്കുള്ള പരിപാടി ഫേസ്‌ബുക്ക് നിരീക്ഷണ സംഘത്തില്‍ നിന്ന് രഹസ്യമാക്കിവെച്ചു

ഫേസ്‌ബുക്ക് അവരുടെ “Cross-Check” പരിപാടിയെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. അതുവഴി അവര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോണിന്റെ സാധാരണ ഉള്ളടക്ക നിയന്ത്രണ നിയമങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് VIP ഉപയോക്താക്കളെ സംരക്ഷിച്ചു എന്ന് കമ്പനിയുടെ മേല്‍നോട്ട ബോര്‍ഡ് പറയുന്നു.

സാങ്കേതികവിദ്യ വമ്പന്‍ Cross-Check ന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും പെട്ടെന്ന് കിട്ടുന്നതല്ല എന്ന് മേല്‍നോട്ട ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കുന്ന ഫേസ്‌ബുക്കിന്റെ Cross-Check ഉപയോഗം രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ഉന്നത ഉപയോക്താക്കള്‍ക്ക് മാത്രമാണ്. 2020 ല്‍ അത്തരത്തിലെ ഉപയോക്താക്കളുടെ എണ്ണം 58 ലക്ഷത്തിലേക്ക് വളര്‍ന്നു എന്നും Wall Street Journal പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ദ്ധര്‍ നിറഞ്ഞതാണ് Facebook Oversight Board.

— സ്രോതസ്സ് cnn.com | Hanna Ziady | Oct 21, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ