കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന “The Empire Files,” ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഉദ്‌വമനം പെന്റഗണ്‍ നടത്തുന്നുണ്ട്. അമേരിക്കയുടെ വാര്‍ഷിക സൈനിക ബഡ്ജറ്റ് $78000 കോടി ഡോളറിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നും ആബി പറഞ്ഞു.
— സ്രോതസ്സ് commondreams.org | Nov 11, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.