സംയുക്ത സര്‍ക്കാര്‍ തന്റെ പാസ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിനാല്‍ ഗ്ലാസ്ഗോയില്‍ നടന്ന COP26 പരിപാടിയില്‍ പങ്കെടുക്കാനായില്ല എന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവി ആരോപിക്കുന്നു. 88 ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തത്. ഇതുവരെ അതിന് ഒരു മറുപടി കിട്ടിയിട്ടില്ല. ജനുവരി 26 ലെ കൃഷിക്കാരുടെ പ്രതിഷേധത്തില്‍ [സര്‍ക്കാര്‍ അനുകൂലികളായ ഒരു ചെറിയ കൂട്ടമുണ്ടാക്കിയ] അക്രമത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് ദിശക്കെതിരെ മുമ്പ് ‘രാജ്യദ്രോഹ’ കുറ്റം ചാര്‍ത്തിയിരുന്നു. അക്രമത്തില്‍ കുറ്റാരോപിതക്ക് പങ്കുണ്ടെന്ന് നേരിട്ട് സ്ഥാപിക്കുന്ന തെളിവുകളില്ല എന്ന് പറഞ്ഞ് കോടതി പിന്നീട് അവര്‍ക്ക് ജാമ്യം നല്‍കി.
— സ്രോതസ്സ് thewire.in | 14/Nov/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.