കുറച്ചു വർഷങ്ങൾക്കുള്ളിൽ ലോകംകണ്ട സമാധാനപൂർവവും ജനാധിപത്യപരവുമായ ഏറ്റവും വലിയ സമരം (തീർച്ചയായും മഹാമാരിയുടെ ഉയർന്ന ഘട്ടത്തിൽ ഏറ്റവും ശക്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടത്) ശക്തമായ ഒരു വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾക്ക് ഒരിക്കലും തുറന്നു സമ്മതിക്കാൻ പറ്റാത്ത ഒരുകാര്യം.
ഒരു പാരമ്പര്യം മുന്നോട്ടുവയ്ക്കുന്ന വിജയമാണിത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാതരത്തിലുമുള്ള കർഷകരും (ആദിവാസി ദളിത് സമുദായങ്ങൾ ഉൾപ്പെടെ) ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ ഡൽഹിയുടെ കവാടങ്ങളിലെ കർഷകർ ആ മഹത്തായ സമരത്തിന്‍റെ ഊർജ്ജം ആവർത്തിക്കുന്നു.
പ്രധാനമന്ത്രി മോദി പറഞ്ഞത് അദ്ദേഹം പിന്മാറുകയാണെന്നും ഈ മാസം 29-ന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്നുമാണ്. ‘നന്നായി ശ്രമിച്ചിട്ടും ഒരു വിഭാഗം കർഷകരെ ബോധിപ്പിക്കുന്നതില്‍’ പരാജയപ്പെട്ടതുകൊണ്ടാണ് താൻ അങ്ങനെ ചെയ്യുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസയോഗ്യമല്ലാത്ത ഈ കാർഷിക നിയമങ്ങൾ യഥാർത്ഥത്തിൽ കർഷകർക്ക് നല്ലതാണെന്ന് ഒരു വിഭാഗത്തെ ധരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് നിങ്ങൾ മനസ്സിലാക്കുക. ചരിത്രപരമായ ഈ സമരത്തിന്‍റെ ഘട്ടത്തിൽ മരണപ്പെട്ട 600-ലധികം കർഷകരെക്കുറിച്ച്, അല്ലെങ്കിൽ കർഷകർക്കുവേണ്ടി, അതിൽ ഒരു വാക്കു പോലുമില്ല. മററുള്ളവരെ ബോധിപ്പിക്കാനുള്ള വൈദഗ്ദ്ധ്യത്തിന്‍റെ കാര്യത്തിൽ മാത്രമാണ് തനിക്ക് പരാജയം സംഭവിച്ചതെന്ന് അദ്ദേഹം
— സ്രോതസ്സ് ruralindiaonline.org | P. Sainath | Nov. 21, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
#farmersprotest