പൌരത്വം തെളിയിക്കാന്‍ 127 വ്യക്തികളോട് UIDAI ആവശ്യപ്പെട്ടു, ‘ലഘു NRC’യെന്ന് വക്കീല്‍ പറയുന്നു

ഇന്‍ഡ്യന്‍ പൌരന്‍മാരാണോ എന്നതില്‍ സംശയമുണ്ടെന്നും അതുകൊണ്ട് പൌരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് 127 വ്യക്തികള്‍ക്ക് Unique Identity Authority of India (UIDAI) നോട്ടീസ് അയച്ചു.

ആരോപിതരായിരിക്കുന്നവര്‍ “ആധാര്‍ നേടിയത് തെറ്റായ pretenses ലൂടെ തെറ്റായ അവകാശവാദങ്ങളുന്നയിച്ചും തെറ്റായ രേഖകള്‍ കൊടുത്തും” ആണെന്ന് “പരാതി/ആരോപണം” തങ്ങള്‍ക്ക് ലഭിച്ചു എന്ന് ഫെബ്രുവരി 3 ന് അയച്ച കത്തില്‍ UIDAI പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിലെ ബഹളത്തെ തുടര്‍ന്ന് വ്യക്തികളുടെ പൌരത്വം ചോദ്യം ചെയ്യാനുള്ള UIDAIയുടെ അധികാരത്തെ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും വെല്ലുവിളിച്ചു. അവര്‍ ഈ പ്രവര്‍ത്തിയെ ‘ലഘു NRC’നടപ്പാക്കാനുള്ള ശ്രമമായി വിളിച്ചു. വ്യക്തത വരുത്താന്‍ UIDAI യോട് അവര്‍ ആവശ്യപ്പെട്ടു.

“ഈ നോട്ടീസുകള്‍ക്ക് പൌരത്വമായി ബന്ധമില്ല. താമസക്കാരുടെ പൗരത്വവുമായി ആധാര്‍ നമ്പര്‍ റദ്ദാക്കലിനും ബന്ധമില്ല,” എന്ന് 18 ഫെബ്രുവരിയില്‍ നടത്തിയ പത്ര പ്രസ്ഥാവനയില്‍ UIDAI വ്യക്തമാക്കി.

ആരോപിതന്റെ പിതാവ് സര്‍ക്കാര്‍ ജോലിക്കാരനാണെന്ന് വക്കീല്‍

Mohd Sattar Khan ന് വേണ്ടി ഹാജരായ വക്കീല്‍ Muzafarullah Khan Shafaat ആധാര്‍ ഉടമയും ഹൈദരാബാദിലെ Char Minar പ്രദേശത്ത് താമസിക്കുന്ന ആളുമാണ്. തന്റെ കക്ഷി ഹൈദരാബാദിലെ താമസക്കാരനാണ് എന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാ പ്രദേശ് സര്‍ക്കിന്റെ എഞ്ജിനീയറിങ് കമ്പനിയായ Hyderabad Allwyn ലെ ജോലിക്കാരനാണ് Aziz Khan ന്റെ മകനാണ് Sattar Khan എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

UIDAIയുടെ വൈരുദ്ധ്യങ്ങള്‍

“തെറ്റായ വഴികളിലൂടെ” ആധാര്‍ നമ്പര്‍ കരസ്ഥമാക്കി എന്ന് ആരോപിതരായ 127 ആളുകള്‍ക്ക് തങ്ങളുടെ ഹൈദരാബാദ് ഓഫീസ് നോട്ടീസ് അയച്ചു എന്ന് ഫെബ്രുവരി 18 ന് Unique Identification Authority of India (UIDAI) പറഞ്ഞു. എന്നാല്‍ ഇതിന് പൌരത്വവുമായി ഒരു ബന്ധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെലുങ്കാന സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാണ് നോട്ടീസ് അയച്ചതെന്നും അവര്‍ പറഞ്ഞു.

“ആധാര്‍ പൌരത്വത്തിന്റെ ഒരു രേഖയല്ല. ഇന്‍ഡ്യയില്‍ 182 ദിവസങ്ങളില്‍ കൂടുതല്‍ താമസിച്ച ആര്‍ക്കും ആധാറിന് അപേക്ഷിക്കാം എന്നാണ് ആധാര്‍ നിയമം വഴി കല്‍പ്പിക്കുന്നത് എന്ന് UIDAI എന്ന 12-അക്ക ബയോമെട്രിക് ID നല്‍കുന്ന nodal body പ്രസ്ഥാവിച്ചു.

ഫെബ്രുവരി 3 ലെ UIDAIയുടെ കത്തും അതിന്റെ വിശദീകരണവും ചോദ്യങ്ങളും വൈരുദ്ധ്യങ്ങളും ഉയര്‍ത്തുന്നു.

വൈരുദ്ധ്യങ്ങള്‍

UIDAIയുടെ വ്യക്തമാക്കലില്‍ പറയുന്നു: “ആ നോട്ടീസുകള്‍ക്ക് പൌരത്വവുമായി ഒരു ബന്ധവുമില്ല.”

UIDAIയുടെ കത്തില്‍ പറയുന്നത്: “പൌരത്വത്തിലെ നിങ്ങളുടെ അവകാശം തെളിയിക്കുന്ന എല്ലാ മൂല രേഖകളുമായി…അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ നിങ്ങള്‍ ഹാജരാകാന്‍ ഇതിനാല്‍ നിര്‍ദ്ദേശിക്കുന്നു.”

UIDAIയുടെ വ്യക്തമാക്കലില്‍ പറയുന്നു: “ആധാര്‍ നമ്പര്‍ റദ്ദാക്കുന്നത് ഒരു താമസക്കാരന്റേയും പൗരത്വവുമായി ഒരു തരത്തിലും ബന്ധപ്പെട്ടതല്ല.”

UIDAI കത്ത് പറയുന്നു: ആധാര്‍ റദ്ദാക്കുന്നത് തടയാന്‍ കുറ്റാരോപിതല്‍ മെയില്‍ നടക്കുന്ന അന്വേഷണത്തില്‍ എത്തിച്ചേരുകയും പൌരത്വം തെളിയിക്കുകയും വേണം.

Aadhaar (Enrolment and Update) Regulations, 2016 പ്രകാരം UIDAI ക്ക് ആധാര്‍ നമ്പര്‍ ഒഴുവാക്കുകയോ നിഷ്ക്രിയമാക്കുകയോ ചെയ്യാം.

ഒഴുവാക്കുകയോ നിഷ്ക്രിയമാക്കുകയോ ചെയ്യാനുള്ള അന്വേഷണം എന്ന ഭാഗം 29 പറയുന്നു, “ആധാര്‍ നമ്പര്‍ ഒഴുവാക്കാനോ നിഷ്ക്രിയമാക്കാനോ ഉള്ള ആളിനെക്കുറിച്ച് സ്ഥലത്ത് അന്വേഷണം നടത്തണം.”

UIDAIയോട് വക്കീല്‍ ചോദിക്കുന്ന ചോദ്യങ്ങള്‍

ഹൈദരാബാദിലെ മൂന്ന് അത്തരത്തിലെ ആധാര്‍ ഉടമകളെ പ്രതിനിധാനം ചെയ്യുന്ന വക്കീലായ Muzafarullah Khan Shafaat നോട് Quint സംസാരിച്ചിരുന്നു. അദ്ദേഹം പ്രക്രിയയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ UIDAI ഓട് ഉയര്‍ത്തുന്നുണ്ട്. തന്റെ രണ്ട് കക്ഷികള്‍ അവരുടെ പേര് വെളിപ്പെടുത്തുന്നത് ഭയക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും ചാര്‍മിനാര്‍ നിവാസിയായ Mohd Sattar Khan നെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചു. അയാള്‍ ദിവസക്കൂലിപ്പണി ചെയ്യുന്ന പാതി-സാക്ഷരനാണ്.

1. പൌരത്വത്തെ ചോദ്യം ചെയ്യാനുള്ള UIDAI യുടെ അധികാരം?

വ്യാജ ആധാര്‍ ആണ് കൈവശമുള്ളത് എന്നോ ആധാര്‍ എടുക്കാനായി മതിയായ രേഖകള്‍ കൊടുത്തില്ല എന്നോ വാദത്തിന് വേണ്ടി സമ്മതിച്ചാലും UIDAI ക്ക് പൌരത്വത്തെ ചോദ്യം ചെയ്യാനുള്ള അധികാരമില്ല. UIDAI നിയമം പൌരത്വത്തെ ചോദ്യം ചെയ്യാനായി അവര്‍ക്ക് ശക്തി കൊടുക്കുന്നില്ല.

2. എന്തുകൊണ്ട് UIDAI Sought രേഖകളെക്കുറിച്ച് വ്യക്തതയില്ല?

എന്റെ കക്ഷികള്‍ തെളിയിക്കാനായി സമര്‍പ്പിക്കേണ്ട രേഖകള്‍ അവര്‍ പറയുന്നില്ല. അവര്‍ക്ക് ജനന സര്‍ട്ടിഫിക്കേറ്റുണ്ടെന്ന് വിദ്യാഭ്യാസമുള്ള ആളുകള്‍ക്കറിയാം. ദിവസ കൂലി പണി ചെയ്യുന്ന ദരിദ്രര്‍ക്ക് അതറിയില്ല. പാടത്ത് പണിയെടുക്കുന്ന ആളുകള്‍ക്ക് അത്തരം രേഖകളുണ്ടാവില്ല.

3. ഈ ആരോപണം നേരേയാക്കാന്‍ എന്തുകൊണ്ട് രണ്ട് വര്‍ഷമെടുത്തു?

“2017 ല്‍ ആണ് അവര്‍ക്ക് ആധാര്‍ നമ്പര്‍ കൊടുത്തത്. 2019 ല്‍ അവര്‍ക്ക് ആധാര്‍ ചോദ്യം ചെയ്യണോ?” അദ്ദേഹം ചോദിക്കുന്നു. ഏതെങ്കിലും ഒരു ഡിപ്പാര്‍ട്ടുമെന്റിന് ഒരാളുടെ പൌരത്വം ചോദ്യം ചെയ്യാനാകുമോ.

4. എന്തുകൊണ്ടാണ് ഒരാളെ മാത്രം മാറ്റി നിര്‍ത്തുന്നു?

“വിവാഹിതനും നാല് കുട്ടികളും ഉള്ള ആളാണ് അയാള്‍. കുടുംബത്തിന് മൊത്തം ആധാര്‍ കാര്‍ഡ് വിതരണം ചെയ്തു. എന്നാല്‍ അയാളെ മാത്രം ചോദ്യം ചെയ്യുന്നു.”

സത്താറിന്റെ രണ്ട് സഹോദരങ്ങള്‍ക്കും നാല് സഹോദരിമാര്‍ക്കും UIDAI കൊടുത്ത ആധാര്‍ ഐഡിയുണ്ട് എന്നും Shafaat കൂട്ടിച്ചേര്‍ത്തു.

ഇത് ലഘു NRC ആണ്

“UIDAI ക്ക് പൌരത്വം പരിശോധിക്കാനുള്ള അധികാരം ഇല്ല,” എന്ന് കുറ്റാരോപിതരെ പ്രതിനിധാനം ചെയ്യുന്ന സീനിയര്‍ വക്കീല്‍ Shafaat പറഞ്ഞു.

ആരോപണങ്ങളുണ്ടായതിന്റെ രീതിയുടേയും താമസം അല്ല പൌരത്വം കണിശമായി ആവശ്യപ്പെടുന്നതിന്റേയും വ്യാകുലതകള്‍ പ്രകടിപ്പിച്ചുകൊണ്ട് Shafaat പറഞ്ഞു, ഇത് akin “ലഘു NRC”.

“തെലുങ്കാന സംസ്ഥാന പോലീസില്‍ നിന്നുള്ള പരാതിയുടെ പകര്‍പ്പ് ഞങ്ങള്‍ക്ക് തന്നിട്ടില്ല,” എന്നും Shafaat കൂട്ടിച്ചേര്‍ത്തു. ഈ വ്യക്തികള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന് പോലീസ് എങ്ങനെ കണ്ടെത്തി എന്നതില്‍ ഒരു വ്യക്തതയും ഇല്ല.

“അവര്‍ പരിശോധന നടത്തുകയാണ്. ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്തതിന് മുമ്പ് അന്വേഷണത്തെ വെല്ലുവിളിക്കാനാകില്ല.”

— സ്രോതസ്സ് thequint.com | Sushovan Sircar | Feb 19, 2020

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )