ഡല്‍ഹിയിലെ ഒരു SBI micro ATM ല്‍ നിന്ന് വിരലടയാള തിരിച്ചറിയലുപയോഗിച്ച് നവംബര്‍ 14, 2018 ന് തന്റെ Punjab National Bank അകൊണ്ടില്‍ നിന്ന് Rs 1,000 രൂപ പിന്‍വലിച്ചു എന്ന സന്ദേശം 40-വയസുള്ള വിക്രമിന് കിട്ടി. ആ സമയത്ത് അയാള്‍ തന്റെ ഇളയ മകളെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ആ സന്ദേശം അയാളെ കൂടുതല്‍ പരിഭ്രമിപ്പിച്ചു. കാരണം തന്റെ ഗ്രാമത്തിലെ ആളുകള്‍ക്ക് ആധാര്‍ ഐഡി നിര്‍മ്മിച്ച് കൊടുക്കുന്നത് വഴിയാണ് അയാള്‍ ജീവിതവൃത്തി കണ്ടെത്തിയിരുന്നത്. അതുകൊണ്ട് അത്തരം ഇടപാടിലെ അസാദ്ധ്യത അയാള്‍ക്കറിയാമായിരുന്നു.
നവംബര്‍ 20 ന് വീണ്ടും ആരോ അയാളുടെ HDFC അകൌണ്ടില്‍ നിന്ന് അയാളുടെ വിരലടയാളം ഉപയോഗിച്ച് ബീഹാറിലെ Madhubani യിലെ ഒരു micro ATM ന്‍ നിന്ന് Rs 7,500 രൂപ പിന്‍വലിച്ചു. ആരെങ്കിലും തന്റെ വിരലടയാളം എടുത്ത് അതില്‍ നിന്ന് സിലിക്കണ്‍ പകര്‍പ്പുണ്ടാക്കിയോ എന്ന് അയാള്‍ അത്ഭുതപ്പെട്ടു. കാരണം ചില വിദ്യാര്‍ത്ഥികള്‍ ബയോമെട്രിക് ഉപയോഗിക്കുന്ന എന്‍ട്രന്‍സ് പരീക്ഷകളില്‍ പകരക്കാരെ കയറ്റാനായി അങ്ങനെ ചെയ്യാറുണ്ടെന്ന് വാര്‍ത്ത അയാള്‍ മുമ്പ് കേട്ടിരുന്നു.
ആധാറോ പിന്നിന് പകരം ബയോമെട്രിക്സുപയോഗിക്കുന്ന ഡബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഭാവിയില്‍ പണം പിന്‍വലിക്കുന്നതിന് മിക്ക ബാങ്കുകളും ATM ന് അകത്ത് യന്ത്രങ്ങള്‍ ഘടിപ്പിക്കുകയാണ്. അത്തരത്തിലെ ഇടപാടുകളുടെ സുരക്ഷയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍
(AEPS — Aadhaar Enabled Payment System — ന്റെ അടിസ്ഥാനത്തിലെ micro-ATM ഒഴിച്ച്) ആധാര്‍ നമ്പരും വിലരടയാള തിരിച്ചറിയലും ഉപയോഗിക്കുന്ന ATMs ഇന്‍ഡ്യയില്‍ ഉപയോഗിക്കുന്നില്ല. ആരോപണത്തിലുള്ള പണംപിന്‍വലിക്കലില്‍ ആധാറിന്റേയോ UIDAI ഡാറ്റാബേസിന്റേയോ സുരക്ഷയെ ചോദ്യം ചെയ്യുന്നതല്ല എന്ന് ഈ പ്രശ്നത്തിന് മറുപടിയായി TOIയോട് UIDAI പറഞ്ഞു.
ഇതിന് ശേഷം, ഉദ്യോഗസ്ഥരോട് വിക്രം പരാതിപ്പെട്ടു. അദ്ദേഹത്തിന്റെ ബയോമെട്രിക് പൂട്ടുകയും ചെയ്തു.
— സ്രോതസ്സ് timesofindia.indiatimes.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.