സ്വാതന്ത്ര്യം സ്വതന്ത്രമല്ല (അതുകൊണ്ടാണ് നിങ്ങള്‍ക്കതില്ലാത്തത്)

“സ്വാതന്ത്ര്യം സ്വതന്ത്രമല്ല,” എന്നത് പഴയ ഒരു ബമ്പര്‍ സ്റ്റിക്കറാണ്. അതിനോട് ചേര്‍ന്ന് ഒരു കൊടിയുടേയോ, പട്ടാളക്കാരുടേയോ മറ്റെന്തിങ്കിലും വിവരക്കേടിന്റേയോ ചിത്രം ഉണ്ടാകും.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല, എന്ന് ആ പറച്ചില്‍ പറയുന്നു. കാരണം നിങ്ങളോട് പറഞ്ഞത് നിങ്ങള്‍ക്ക് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും
പണക്കാരെ കൂടുതല്‍ പണക്കാരാക്കാനായി അര്‍ത്ഥമില്ലാത്ത ജോലിയില്‍ ജീവതം ഒഴുക്കിക്കളയുന്നതിനും സൈനികര്‍ മുന്നണിയില്‍ പോയി അവരുടെ ജീവന്‍ കൊടുത്ത് യുദ്ധം ചെയ്യുകയാണ്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. കാരണം കോര്‍പ്പറേറ്റ് ലാഭത്തിനും, ഭൌമതന്ത്രപരമായ ആധിപത്യത്തിനും വേണ്ടി ഭൂമിയുടെ അപ്പുറത്തെ വശത്തുള്ള കൂടുംബങ്ങളെ കൊന്നതിന് ശേഷം നാം അത്ര മാത്രമേ സ്വതന്ത്രരാകുന്നുള്ളു.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. കാരണം റേത്തിയോണിന്റെ ഓഹരിയുടമകള്‍ക്ക് നല്ല quarterly statement നല്‍കാനായി സാമ്രാജ്യത്വ യുദ്ധ യന്ത്രത്തിന്റെ പല്‍ച്ചക്രങ്ങളിലൂടെ കൌമാരക്കാര്‍ കടന്ന് പോയതിന് ശേഷം നാം എല്ലാവരും കൂടുതല്‍ സ്വതന്ത്രരായിട്ടുണ്ട്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല, കാരണം, നാം “സ്വാതന്ത്ര്യം” എന്ന് വിളിക്കുന്ന സാധനം ആഗോള തെക്കിലെ നിരപരാധികളായ ദശലക്ഷക്കണക്കിന് പേരുടെ രക്തവും, ജീവനും, അവയവങ്ങളും കൊണ്ട് വാങ്ങിയതാണ്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. അതുകൊണ്ടാണ് പ്രവൃത്തി ചെയ്യുമ്പോഴും ഈ ലോകത്ത് സന്തോഷത്തോടുള്ളവര്‍ സമ്പന്നരായ പ്രഭുക്കന്‍മാര്‍ മാത്രമാകുന്നത്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. നിങ്ങള്‍ വേണ്ടത്ര സമ്പന്നരോ വേണ്ടത്ര ഭ്രാന്തരോ ആകാതെ ആ വില തിരിച്ച് കൊടുക്കാനള്ള ഒരു വഴിയും ഇല്ല.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. അതുകൊണ്ടാണ് നിങ്ങള്‍ക്കതില്ലാത്തത്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. അതുകൊണ്ടാണ് നമ്മുടെ ജൈവവ്യവസ്ഥയെ തകര്‍ത്തുകൊണ്ട് ഒരുപാട് പണമുള്ള ചിലര്‍ക്ക് ശൂന്യാകാശത്ത് പൊങ്ങിനില്‍ക്കാനായി നമ്മളെല്ലാം ആഗോള മുതലാളിത്തത്തിന്റെ പരിഹാസ്യമായ hamster ചക്രത്തിലൂടെ ഓടുന്നത്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. ശതകോടിക്കണക്കിന് ഡോളറിന്റെ ബഹുജന മാധ്യമ പ്രചാരവേല വഴിയാണ് സ്വാതന്ത്ര്യത്തിന്റെ മിഥ്യാബോധം നിര്‍മ്മിച്ചെടുക്കുന്നത്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. നാം എല്ലാം തടവറയിലാണെന്ന Truman Show ആഖ്യാന മെട്രിക്സ് നിര്‍മ്മിക്കാനായി വലിയ വില ചിലവാക്കി.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. അതുകൊണ്ടാണ് നിങ്ങളുടെ വോട്ടുകള്‍ വ്യാജമാകുകയും നിങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥ ഒരു സ്ക്രിപ്റ്റുള്ള കുട്ടികളുടെ പാവകളിയായും ആകുന്നത്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. അതുകൊണ്ടാണ് സിലിക്കണ്‍ വാലിയിലെ പ്രഭുക്കന്‍മാരാല്‍ സെന്‍സറുചെയ്യാതിരിക്കാന്‍ വേണ്ടി, പോലീസുകാരുടെ ആക്രമണം, പൌരന്‍മാരെ പാവകളെ പോലെ കാണുന്ന ഗുമസ്ഥന്‍മാരാല്‍ ജയിലില്‍ അടക്കപ്പെടാതിരിക്കാനായി നിങ്ങള്‍ നിങ്ങളുടെ യജമാനന്‍മാരെ അനുസരിക്കേണ്ടിവരുന്നത്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. നമ്മുടെ ലോകം പോകുന്ന ദിശയെ സ്വാധീനിക്കാനുള്ള ചിലവ് നമുക്ക് താങ്ങാനാവുന്നതല്ല.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. പ്രഭുക്കന്‍മാരും യുദ്ധക്കൊതിയന്‍മാരും നമ്മുടെ സുന്ദര ലോകത്തെ തിരിച്ച് വരാനാകാത്ത രീതിയില്‍ നാശത്തിലേക്ക് തള്ളിയിടുന്നത് നാം നിസഹായമായി കണ്ടുകൊണ്ടിരിക്കുകയാണ്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. ഹോളിവുഡിലെ ഭീകരജിവിയിലേക്കും കള്ളം പറയുന്ന വാര്‍ത്ത അവതാരകരിലേക്കും നാം അടിവച്ച് നീങ്ങുകായണ്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. ശരിക്കുള്ള സ്വാതന്ത്ര്യം നേടുന്നതിനായി നാം നമ്മുടെ അഹങ്കാര അവസ്ഥയോടും മാനസികാഘാതം ഉണ്ടാക്കുന്ന മാനസിക ശീലങ്ങളോടും കൂടുതല്‍ അടിമപ്പെട്ടിരിക്കുന്നു.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. അകത്തേക്ക് തിരിഞ്ഞ് നമ്മുടെ ശക്തി ഉണര്‍ത്തി അങ്ങനെ പ്രചാരവേല തലച്ചോറ് പെട്ടികളെ പൊളിച്ച് നമുക്ക് സ്വതന്ത്രമാകുകയും ബോധമുള്ള സ്പീഷീസ് ആകാനും നമുക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വരും.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. എന്നാല്‍ അത് നമുക്ക് വേണ്ടി കാത്തിരിക്കുകയാണ്. ചിന്തകള്‍ക്കടിയില്‍, ബഹളത്തിന് അടിയില്‍, സ്വത്വം, ലോകം, മറ്റുള്ളവയെക്കുറിച്ചുള്ള വിശ്വാസത്തിലുള്ള ആഖ്യാനങ്ങള്‍ക്കടിയില്‍.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. അല്ലെങ്കില്‍ plot twist: ചിലപ്പോള്‍ അതാകും. ചിലപ്പോള്‍ സ്വാതന്ത്ര്യം നമ്മുടെ ശരിക്കുള്ള സ്വഭാവമാകാം. നമുക്ക് ആകെ വേണ്ടത് അത് തിരിച്ചറിയുകയാണ്.

സ്വാതന്ത്ര്യം സ്വതന്ത്രമല്ല. സ്വാതന്ത്ര്യമാണ് നിങ്ങളും ഞാനും. മനുഷ്യരാശി ഈ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരുകയാണ്. നമ്മുടെ ചങ്ങലകളെ ഒരു ദിവസം അത് പൊട്ടിച്ചെറിയും.

ഇനി അധികം അകലെയല്ല, അധികവും അല്ല.

— സ്രോതസ്സ് caitlinjohnstone.com | Caitlin Johnstone | 2021/07/13

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )