ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു

ബ്രിട്ടണിലെ കോടതി വെള്ളിയാഴ്ച അമേരിക്കക്ക് അനുകൂലമായി വിധി പറഞ്ഞതോടെ വികിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെ ഉടനെ തന്നെ അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുന്ന സ്ഥിതിയാണ്. അമേരിക്കയിലെ ജയിലില്‍ ആത്മഹത്യ ചെയ്യപ്പെട്ടേക്കാം എന്ന സ്ഥിതിയിലെ അസാഞ്ജിന്റെ മാനസികാവസ്ഥ കാരണം അദ്ദേഹത്തെ നാടുകടത്തുന്നത് അടിച്ചമര്‍ത്തുന്നതാണെന്നും അതിനാല്‍ നാടുകടത്താനാകില്ല എന്ന ജില്ലാ കോടതിയുടെ വിധിക്ക് വിപരീതമായി കൊളറാഡോയിലെ ADX അതി സുരക്ഷാ ജയിലിലേക്ക് മാറ്റില്ല എന്ന അമേരിക്കയുടെ പ്രതിജ്ഞയില്‍ താന്‍ സംതൃപ്തനാണെന്ന് ബ്രിട്ടണിലെ ജഡ്ജി Timothy Holroyde പറഞ്ഞു. “അമേരിക്കയിലെ ജയില്‍ വ്യവസ്ഥയില്‍ അവര്‍ക്ക് അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനാകില്ല. മുന്‍കൂട്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇല്ലെങ്കില്‍ അദ്ദേഹം അവിടെ മരിക്കും,” ജൂലിയന്‍ അസാഞ്ജിന്റെ സഹോദരനും സിനിമനിര്‍മ്മാതാവും ആയ Gabriel Shipton പറഞ്ഞു. “’ഈ മാധ്യമപ്രവര്‍ത്തകരെ നാടുകടത്തണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു’ എന്ന് ഓരോ ഭരണകൂടവും നമുക്ക് നേരെ വന്നാല്‍ എന്താകും ആ നാട്ടുനടപ്പിന്റെ അര്‍ത്ഥം എന്ന് ആലോചിച്ച് നോക്കുക,” എന്ന് ACLU ന്റെ Speech, Privacy and Technology Project തലവനായ Ben Wizner ഉം പറഞ്ഞു.

— സ്രോതസ്സ് democracynow.org | Dec 10, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ