വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക

ആധാര്‍ വോട്ടര്‍ ഐഡിയും (“EPIC” database ഉം) ആധാറുമായി ബന്ധിപ്പിക്കാനായി ഒരു നിര്‍ദ്ദേശം ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിലേക്ക് അയച്ചു. അത് അപകടകരമായ ആശയമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടന തന്നെ മാറ്റുന്ന ഒരു പ്രവര്‍ത്തിയാണത്.

Rethink Aadhaar ഉം മുമ്പത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഏകദേശം 500 പ്രമുഖ വ്യക്തികളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഈ പദ്ധതി പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കരണ സംഘം, Association for Democratic Reforms, Peoples’ Union of Civil Liberties, MKSS, Adivasi Women’s Network, Chetna Andolan, NAPM Jharkhand ഉള്‍പ്പടെയുള്ള പൌരാവകാശ സംഘങ്ങള്‍, Rethink Aadhaar, Article 21 Trust, the Internet Freedom Foundation, the Bachao Project, Free Software Movement of India ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ അവകാശ സംഘടനകളും അതില്‍ ഒപ്പുവെച്ചിട്ടുണ്ട്.

വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നത് യുക്തിയില്ലാത്ത, അനാവശ്യമായ, രോഗാതുരമായ ചിന്തയാണ്. അത് നമ്മുടെ തെരഞ്ഞെടുപ്പ് ജനാധിപത്യം നശിപ്പിക്കും. തെരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ വോട്ടര്‍മാരുടെ വിശ്വാസം തകര്‍ക്കും. ഉത്തരവാദിത്തമില്ലാതെ ബന്ധിപ്പിക്കപ്പെട്ട ഡാറ്റാബേസുകളും അദൃശ്യ അള്‍ഗോരിഥങ്ങളും വ്യക്തിത്വം “പരിശോധിച്ച്” ഇന്‍ഡ്യക്കാരുടെ വോട്ടെടുപ്പിനുള്ള അവകാശം ഇല്ലാതാക്കാന്‍ അനുവദിക്കരുത്. ഉത്തരവാദിത്ത ഭരണത്തെ സാങ്കേതികവിദ്യ പരിഹാരങ്ങള്‍ മാറ്റിവെക്കരുത്. കാലാ കാലം വീടുകള്‍ കയറി സമ്മതിദായകരെ പരിശോധിക്കുന്നതാണ് വോട്ടര്‍പട്ടിക പുതുക്കുന്നതിന്റേയും വോട്ടര്‍ ഡാറ്റയുടെ കൃത്യത ഉറപ്പാക്കുന്നതിന്റേയും ഏറ്റവും ഫലപ്രദമായ രീതി.

വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ ഇത് സഹായിക്കും എന്നും ബന്ധിപ്പിക്കുന്നത് “നിര്‍ബന്ധിതമല്ലെന്നും” തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നു. ആധാര്‍ ഡാറ്റാബേസിലെ വന്‍തോതിലുള്ള വൈരുദ്ധ്യം കാരണം ഇത് വന്‍തോതില്‍ അവകാശങ്ങള്‍ നിഷേധിക്കലിലേക്കും വര്‍ദ്ധിച്ച വോട്ടര്‍ തട്ടിപ്പിലേക്കും നയിക്കും എന്ന് Constitutional Conduct Group വ്യാകുലപ്പെടുന്നു. ഡാറ്റാ സെറ്റുകള്‍ ബന്ധിപ്പിക്കുന്നത് വഴി വോട്ടര്‍മാരെ profiling ചെയ്യുന്നത് ജനങ്ങളുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കും. ആധാര്‍ നിർണയിക്കൽ ക്ഷേമപദ്ധതികള്‍ക്കും വരുമാന നികുതി ആവശ്യങ്ങള്‍ക്കായി PAN മായി ബന്ധിപ്പിക്കാനും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന Justice K.S. Puttaswamy (retd.) & Anr. v. Union Of India (ആധാര്‍ വിധി) സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതാണ് ഈ നിര്‍ദ്ദേശം. UID യെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്ന ഏതൊരു നിര്‍ദ്ദേശത്തേയും തള്ളിക്കളയണം.

ആ നിര്‍ദ്ദേശങ്ങളാല്‍ ഉണ്ടാകുന്ന താഴെപ്പറയുന്ന ദോഷങ്ങളില്‍ ഞങ്ങള്‍ വ്യാകുലരാണ്

1, ആധാര്‍ എന്നത് വോട്ട് ചെയ്യാനുള്ള അവകാശത്തിനുള്ള തെളിവല്ല. ഒരിക്കലും അത് പൌരത്വത്തിനുള്ള തെളിവായി കണക്കാക്കിയിരുന്നേയില്ല. അതുകൊണ്ടാണ് ആധാര്‍ നമ്പര്‍ പൌരന്‍മാര്‍ക്കല്ല എല്ലാ താമസക്കാര്‍ക്കും കൊടുത്തത്. Representation of Peoples’ Act പ്രകാരം ഇന്‍ഡ്യയില്‍ താമസിക്കുന്ന ഇന്‍ഡ്യന്‍ പൌരന്‍മാര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളു. രണ്ടിനേയും ബന്ധിപ്പിക്കുന്നത് ബോധമില്ലായ്മയാണ്. അതിന് ഒരു അടിസ്ഥാനവും ഇല്ല. അത് കൂടാതെ പൊതുജനത്തിന്റെ നികുതി പണം അനാവശ്യമായി വന്‍തോതില്‍ പാഴാക്കുകയും ആകും അത്. വിവരങ്ങള്‍ EPIC ഡാറ്റാബേസില്‍ ഉള്ളത് പോലെ ആധാര്‍ രേഖയിലും ഇല്ലാത്ത വോട്ടര്‍മാരെ നീക്കം ചെയ്യുന്നതിന് ഒരു നിയമ അടിസ്ഥാനവും ഇല്ല.

2, ഇത്തരത്തിലെ നിര്‍ദ്ദേശം തീര്‍ച്ചയായും വലിയ അവകാശ നിഷേധത്തിന് കാരണമാകും. വോട്ടര്‍പട്ടിക “ശുദ്ധീകരിക്കാന്‍” എന്ന പേരില്‍ വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. 2015 ല്‍ യൂണിയന്‍ സര്‍ക്കാര്‍ National Election Roll Purification and Authentication Programme (NERPAP) കൊണ്ടുവന്നു. ആധാര്‍ വെല്ലുവിളി സമയത്ത് സുപ്രീം കോടതി ഒരു ഇടകാല ഉത്തരവ് ഓഗസ്റ്റ് 11, 2015 ന് പാസാക്കി. അത് ആധാറിനെ വോട്ടറൈഡിയുമായി ബന്ധിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ ECI ഓട് ആവശ്യപ്പെടുന്നതായിരുന്നു. സുപ്രീം കോടതിയുടെ അവസാന ഉത്തരവിലും അത് അനുവദിച്ചിരുന്നില്ല. വീണ്ടും അത് തുടരുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. അത് കൂടാതെ ആധാര്‍ ഡാറ്റയുടെ ക്രമാതീതമായ തെറ്റായ ഉപയോഗം നടക്കുന്നു. 2018 ല്‍ തെലുങ്കാനയുടേയും ആന്ധ്രാ പ്രദേശിന്റേയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിച്ചു. 2018 ല്‍ തെലുങ്കാന അസംബ്ലി തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 55 ലക്ഷം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഏകപക്ഷീയമായി പുറത്താക്കിയത്. വലിയ പ്രതിഷേധം ഉണ്ടായതിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ ഈ പരിപാടി റദ്ദാക്കിയത്.

MGNREGA തൊഴിലുറപ്പ് പദ്ധതി, പൊതുവിതരണ സംവിധാനം തുടങ്ങിയവയില്‍ ആധാര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ രജിസ്റ്റര്‍ ഡാറ്റാബേസുകള്‍ “ശുദ്ധീകരിച്ചതിന്റെ” മുമ്പത്തെ ശ്രമങ്ങള്‍ വലിയ അവകാശ നിഷേധത്തിലാണ് കലാശിച്ചത്. ആയിരക്കണക്കിന് പൌരന്‍മാര്‍ക്ക് ഒരറിയിപ്പും കൊടുക്കാതെ അവരെ സംവിധാനത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഉദാഹരണത്തിന് ഝാര്‍ഘണ്ഡില്‍ നടത്തിയ ഒരു പഠനത്തില്‍ ആധാര്‍ ബന്ധിപ്പിക്കലിന്റെ സമയത്ത് റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും യഥാര്‍ത്ഥ കാര്‍ഡുകളായിരുന്നു. എന്തിന് സര്‍ക്കാര്‍ സേവനങ്ങളിലെ നിര്‍ണ്ണയിക്കല്‍ പരാജയം 12% വരെ ഉയര്‍ന്നതാണെന്ന് 2018 ല്‍ UIDAI യുടെ CEO വരെ സമ്മതിച്ചു. അതായത് ദശ ലക്ഷക്കണക്കിന് ആളുകളെ അത് ബാധിച്ചു എന്നര്‍ത്ഥം. ആധാര്‍ അടിസ്ഥാനമായ പരിശോധന, ഉള്‍പ്പെടുത്തിയതിലെ തെറ്റുകളേയോ ചോര്‍ച്ചേയോ കുറക്കുന്നില്ലന്നും ഒഴുവാക്കല്‍ തെറ്റ് വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഝാര്‍ഘണ്ഡില്‍ J-PAL അടുത്ത കാലത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഉയര്‍ന്ന തോതിലെ തെറ്റുകള്‍ കാരണം വിതരണത്തില്‍ 22% – 34% വരെ കുറവ് വന്നു. [റേഷന്‍ ഇല്ലാതാക്കാന്‍ ഇതിലും വലിയ എന്ത് പരിപാടി വേണം.] ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ ആധാര്‍ പിന്നെ ഒരിക്കലും തിരിച്ചെടുക്കാനാവില്ല. എന്നാല്‍ വോട്ടര്‍ ഐഡിക്ക് ലളിതമായ വഴികളുണ്ട്. കാണാതായ വോട്ടര്‍ ഐഡി തിരികെ എടുക്കാന്‍ കൃത്യമായി നിര്‍വ്വചിച്ച വഴികളുണ്ട്.

3, ഇത്തരത്തിലെ നിര്‍ദ്ദേശം വോട്ടര്‍ തട്ടിപ്പ് വര്‍ദ്ധിപ്പിക്കും. വോട്ടര്‍ ഐഡി ഡാറ്റാബേസിന്റെ പരിശുദ്ധിയില്‍ വെള്ളം ചേര്‍ക്കുന്നതാണ് അതിനെ ആധാറുമായി ബന്ധിപ്പിക്കുന്നത്. 2019 ല്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത് പോലെ സ്വയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആധാര്‍ ഡാറ്റയിലെ തെറ്റുകള്‍ തെരഞ്ഞെടുപ്പ് ഡാറ്റാബേസിലെ തെറ്റുകളേക്കാള്‍ ഒന്നര മടങ്ങ് കൂടുതലാണ്.

….

UID യേയും വോട്ടര്‍ ID യേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏത് ശ്രമത്തേയും തീര്‍ച്ചയായും തള്ളിക്കളയണം.

— സ്രോതസ്സ് rethinkaadhaar.in | Sep 26, 2021

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )