വികസ്വരരാജ്യങ്ങള്‍ക്ക് മരുന്നിന്റെ നിര്‍മ്മാണ രീതി പങ്കുവെക്കാത്തതിനാല്‍ ഏറ്റവും വിജയിച്ച രണ്ട് കൊറോണവൈറസ് വാക്സിനുകള്‍ നിര്‍മ്മാതാക്കളായ Moderna, Pfizer, BioNTech ഒന്നിച്ച് ഓരോ മിനിട്ടിലും $65,000 ഡോളര്‍ ലാഭം നേടുന്നു. അതേ സമയത്ത് ശതകോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ ജീവന്‍രക്ഷാ മരുന്ന് ലഭ്യമാകാതിരിക്കുകയും ചെയ്യുന്നു. People’s Vaccine Alliance ന്റെ പുതിയ വിശകലനം അനുസരിച്ച് ഈ മൂന്ന് കമ്പനികളും ഈ വര്‍ഷം $3400 കോടി ഡോളര്‍ ലാഭമുണ്ടാക്കി. അതായത് സെക്കന്റില്‍ $1,083 ഡോളറോ, മിനിട്ടില്‍ $64,961 ഡോളറോ, മണിക്കൂറില്‍ $39 ലക്ഷം ഡോളറോ ആണ് അത്.
Massachusetts ആസ്ഥാനമാക്കിയുള്ള കമ്പനിയായ Moderna സര്‍ക്കാരിന്റെ ഗവേഷണത്തിന്റെ സഹായത്തോടെയാണ് സ്വന്തം വാക്സിന്‍ നിര്‍മ്മിച്ചത്. ഒപ്പം $1000 കോടി ഡോളര്‍ നികുതിദായകരുടെ പണവും കിട്ടി. അവര്‍ മൊത്തം വാക്സിന്റെ ലഭ്യതയുടെ 0.2% മാത്രമാണ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് കൊടുത്തത് എന്ന് People’s Vaccine Alliance കണക്കാക്കുന്നു. Pfizer ഉം അവരുടെ ജര്‍മ്മനിയിലെ പങ്കാളിയായ BioNTech ഉം അവരുടെ പ്രതിയോഗിയേക്കാളും ഒട്ടും മെച്ചമല്ല. അവര്‍ക്കും നികുതിദായകരുടെ പണം കിട്ടി. അവരുടെ മൊത്തം വാക്സിന്‍ ലഭ്യതയില്‍ നിന്ന് 1% ല്‍ താഴെ മാത്രമാണ് ദരിദ്ര രാജ്യങ്ങള്‍ക്ക് കൊടുത്തത്. അതേ സമയത്ത് സമ്പന്ന രാജ്യങ്ങളിലെ വാക്സിന്‍ വില്‍പ്പനയില്‍ നിന്ന് വലിയ ലാഭം നേടി.
വാക്സിന്‍ പേറ്റന്റുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള ലോകവ്യാപാര സംഘടനയുടെ നിര്‍ദ്ദേശത്തിനെതിരെ Moderna, Pfizer-BioNTech വലിയ സ്വാധീനിക്കല്‍ നടത്തി.
— സ്രോതസ്സ് commondreams.org | Nov 17, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.