സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു

28 വിദ്യാര്‍ത്ഥികളുടെ ഏഴ് ദിവസത്തെ മുഖാമുഖം, ഫോണ്‍, നിമിഷ സന്ദേശം, ഇമെയില്‍ തുടങ്ങിയ ആശയവിനമയം വഴിയുള്ള സാമൂഹ്യ ഇടപെടലുകളുടെ റിപ്പോര്‍ട്ട് 2004 ല്‍ ആശയവിനിമയ ഗവേഷകന്‍ ആയ Jeff Hancock ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉണ്ടാക്കി.

ഓരോ സാമൂഹ്യ ഇടപെടലിലും തങ്ങളെത്ര പ്രാവശ്യം കള്ളം പറഞ്ഞെന്ന് വിദ്യാര്‍ത്ഥികളും റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സാങ്കേതിക സൌകര്യങ്ങളുള്ള, അതായത് ഫോണുകള്‍, സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴാണ് സാമൂഹ്യ ഇടപെടലില്‍ ഏറ്റവും കൂടുതല്‍ കള്ളം ആളുകള്‍ പറയുന്നത്. ഏറ്റവും കുറവ് സംഭവിച്ചത് ഇമെയിലിലാണ്. അതില്‍ ആളുകള്‍ തല്‍സമയം ആശയവിനിമയം ചെയ്യുന്നില്ല. ഒപ്പം സന്ദേശങ്ങള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നു.

പഠനം നടന്ന കാലത്ത് കുറച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലയിലെ കുട്ടികള്‍ക്കേ ഫേസ്‌ബുക്ക് അകൌണ്ട് ഉണ്ടായിരുന്നുള്ളു. iPhone അതിന്റെ വികാസത്തിന്റെ തുടക്കത്തിലും ആയിരുന്നു. അത് “Project Purple” എന്ന പേരിലെ വളരെ രഹസ്യമായ പ്രൊജക്റ്റായിരുന്നു.

രേഖപ്പെടുത്താത്ത തല്‍സമയ ആശയവിനിമയത്തിലായിരുന്നു ആളുകള്‍ ഏറ്റവും കൂടുതല്‍ കള്ളം പറഞ്ഞത്. അതുപോലെ ഫോണിലോ വീഡിയോ ചാറ്റിലോ ഉള്ള ദീര്‍ഘദൂരത്തെ ആശയവിനിമയത്തിലും. ഇമെയിലില്‍ ആളുകള്‍ ഏറ്റവും കുറവ് കള്ളമേ പറഞ്ഞുള്ളു.

— സ്രോതസ്സ് theconversation.com | Nov 9, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ