റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി

റേഷന്‍ കട ഉടമകള്‍ പൊതു വിതരണ വ്യവസ്ഥയില്‍ നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് അഹ്മദാബാദ് പോലീസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണം സിലിക്കണ്‍ പോലുള്ള ഒരു പദാര്‍ത്ഥം കൊണ്ട് നിര്‍മ്മിച്ച ഗുണഭോക്താക്കളുടെ വിരലടയാളങ്ങളുടെ 1,100 അച്ചുകള്‍ കണ്ടെത്തി. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതി ഞെട്ടിപ്പിക്കുന്നതാണ്. ഏത് രേഖകളും endorse, ആപ്പുകളുടേയും മൊബൈല്‍ ഫോണുകളുടേയും പൂട്ട് തുറക്കാനും, വിരലടയാളം മാത്രം അടിസ്ഥാനമാക്കിയ ബയോമെട്രിക് തടസങ്ങള്‍ മറികടക്കാനും ഒക്കെ ഇത് അവര്‍ ഉപയോഗിക്കുന്നു.

ഡിസംബര്‍ 2019 മുതല്‍ തുടരുന്ന അന്വേഷണത്തില്‍ പോലീസ് ഇതിനകം 40 പേരെ അറസ്റ്റ് ചെയ്തു. ജനുവരി 3 ന് ആണ് ആറുപേരെ അറസ്റ്റ് ചെയ്തത് എന്നും സൈബര്‍സെല്‍ DCP ആയ Rajdeepsinh Zala പറഞ്ഞു. ഗൂഢസംഘത്തിന്റെ തലവനായ Banaskantha ലെ Bharat Chaudhary യെ കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റ് ചെയ്തു.

ഭാരത് ചൌധരിയുടേയും സംഘത്തിന്റേയും പക്കല്‍ ഏകദേശം 2,500 ഓളം വിരലടയാളങ്ങളുണ്ടെന്ന് സ്രോതസ് പറഞ്ഞു.

അഴിമതിക്കാരായ റേഷന്‍കട ഉടമകള്‍ ആണ് വിരലടയാളങ്ങളും ഡാറ്റയും ചൌധരിക്ക് കൊടുക്കുന്നത്. സ്കാന്‍ ചെയ്യുന്നതില്‍ നിന്നെടുക്കുന്ന ഓരോ വിരലടയാള അച്ചിനും അയാള്‍ Rs 1,000 രൂപ കൊടുക്കും. ദരിദ്രരായ ആളുകളുടെ വിരലടയാളം അച്ചടിക്കാനായി ആ വിരലടയാള അച്ച് ഉപയോഗിക്കും. പിന്നീട് പൊതുവിതരണ സംവിധാനത്തില്‍ നിന്നും അവരുടെ റേഷന്‍ വലിച്ചെടുക്കുകയും ചെയ്യും. അങ്ങനെ കിട്ടുന്ന ധാന്യങ്ങളും മറ്റ് വസ്തുക്കളും പിന്നീട് പൊതു കമ്പോളത്തില്‍ black ല്‍ വില്‍ക്കും. വിലയിലെ വ്യത്യാസം റേഷന്‍കട ഉടമകള്‍ കീശയിലാക്കും.

വിരലടയാള അച്ച് – പാണ്ടോറയുടെ ഒരു പെട്ടി
– വ്യാജ രേഖകള്‍ ശരിയാണെന്ന് നിര്‍ണ്ണയിക്കാം
– വിരലടയാളം കൊണ്ട് പൂട്ടിയ പേ ആപ്പുകള്‍ തുറക്കാം.
– വിരലടയാളം ഉപേക്ഷിച്ച് പോകുന്നവരില്‍ നിന്നുണ്ടാക്കുന്ന അച്ച് ഉപയോഗിച്ച് ആളുകളെ കുറ്റകൃത്യത്തിന്റെ ഭാഗമാക്കാം.
– ബയോമെട്രിക് പൂട്ടുകളും വാതിലുകളും തുറക്കാം.
– ഫോണുകള്‍ തുറക്കാം.
– സിം കാര്‍ഡ് ഉള്‍പ്പടെ വിരലടയാളം ആവശ്യപ്പെടുന്ന എല്ലാത്തിനും ഉപയോഗിച്ച് അവ നേടിയെടുക്കാം.
– ബാങ്കില്‍ നിന്ന് പണം എടുക്കുക ഉള്‍പ്പടെ വിരലടയാളം ഉപയോഗിക്കുന്ന എല്ലാ ഇടപാടുകളും നടത്താം.

രാജ്യത്തിന്റെ താല്‍പ്പര്യത്തിന് ദുരന്തമാകാം: Jhala

“ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ വ്യാപിച്ചിരിക്കുന്ന വലിയ ഒരു തട്ടിപ്പാണിത്. റേഷന്‍കട ഉടമകള്‍ മാത്രമല്ല വിരലടയാള അച്ച് ദുരുപയോഗം ചെയ്യുന്നത്. അത് രാജ്യതാല്‍പ്പര്യത്തിന് അപകടകരമായിരിക്കും. നിങ്ങളുടെ വിരലടയാളം മറ്റൊരാള്‍ ഉപയോഗിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. അത് വെച്ച് അയാള്‍ എന്തൊക്കെ ചെയ്യും? കൂടുതലാളുകളെ അറസ്റ്റ് ചെയ്തേക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും,” എന്ന് അഹ്മദാബാദ് സൈബര്‍ സെല്‍ DCP ആയ Rajdeepsinh Jhala പറയുന്നു.

— സ്രോതസ്സ് timesofindia.indiatimes.com | Sarfaraz Shaikh | Feb 6, 2020

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )