തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും സൈബര്‍ മുഠാളത്തത്തിന്റേയും കാരണത്താല്‍ ആസ്ട്രേലിയ സര്‍ക്കാര്‍ കമ്മറ്റി കഴിഞ്ഞ ദിവസം മുമ്പത്തെ ഫേസ്ബുക്കിനേയും(Meta) ഗൂഗിളിനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കോവിഡ്-19 നെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ YouTube ല്‍ കൊടുത്തതിനെക്കുറിച്ച് ഗൂഗിളിന്റെ ഡയറക്റ്റര്‍ ആയ Lucinda Longcroft നോട് ചോദിക്കുകയും കോവിഡിന്റെ തെറ്റായ വിവരങ്ങളുള്ള United Australia Party (UAP)യുടെ 9 പരസ്യങ്ങള്‍ അവരെ കാണിക്കുകയും ചെയ്തു. ടിറ്റ്വറിനെ അടുത്ത ദിവസം ചോദ്യം ചെയ്യും.
Metaയുടെ പ്രതിനിധികളും കമ്മറ്റിക്ക് മുമ്പാകെ എത്തി. ആസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയായ Erin Molan നും അവരുടെ മകള്‍ക്കും എതിരെ വധഭീഷണിയും ബലാല്‍സംഗ ഭീഷണി മുഴക്കിയതിനും ഫേസ്ബുക്കിന്റെ വക്താവിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. Molan ഉം അവരുടെ സത്യവാങ്മൂലം കമ്മറ്റിക്ക് മുമ്പാകെ മുമ്പ് സമര്‍പ്പിച്ചിരുന്നു. ഫേസ്‌ബുക്കില്‍ നിന്നും ആ ഭീഷണികള്‍ നീക്കം ചെയ്യണമെന്ന് പരാതി അവര്‍ കമ്പനിക്ക് കൊടുത്തതാണ്. അതിന് പ്രതിരണമായി ഫേസ്‌ബുക്ക് ഒരു യാന്ത്രിക മറുപടി മാത്രം കൊടുക്കുകയാണുണ്ടായത്. ആ ഉള്ളടക്കങ്ങള്‍ തുടര്‍ന്നും ഫേസ്ബുക്കില്‍ നിലനില്‍ക്കുന്നു.
— സ്രോതസ്സ് cio.economictimes.indiatimes.com | Jan 20, 2022
ഇത് വെറും രാഷ്ട്രീയക്കാരുടെ നാടകമാണ്. സാമൂഹ്യ മാധ്യങ്ങള്‍ ഉപേക്ഷിച്ച് പ്രതികരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.