സുരക്ഷിതമായ ഉപയോഗ നില ഇല്ല: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ശേഷമുള്ള പദ്ധതിതന്ത്രങ്ങള്‍

സാമൂഹ്യ മാധ്യമ അകൌണ്ട് ഡിലീറ്റ് ചെയ്യാനുള്ള 11ാമത്തെ കാരണം എന്ന മുമ്പത്തെ ലേഖനത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങാനുള്ള കാരണങ്ങള്‍ എഴുതിയിരുന്നു. അതെല്ലാം നമ്മളെല്ലാം അംഗീകരിക്കുന്ന എല്ലാ കാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങാനുള്ള നല്ല കാരണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ അവ പിന്‍വാങ്ങാനായി എനിക്ക് കിട്ടിയ യഥാര്‍ത്ഥ കാരണങ്ങളാണ്. ഈ ലേഖനത്തില്‍ ഇനി നിങ്ങളെന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ്.

തങ്ങളുടെ സൃഷ്ടി പങ്കുവെക്കാനും, സഹപ്രവര്‍ത്തകരോടും വിശാല പൊതുജനങ്ങളോടും സംവദിക്കാനും സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് ശീലിച്ച ഗവേഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കലാകാര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. പൊതുജനത്തിന് വേണ്ടി എഴുതുന്ന ആളായിരിക്കാം താങ്കള്‍. താങ്കള്‍ ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കാം. അല്ലെങ്കില്‍ CC list നെക്കാള്‍ വലിയ കൂട്ടുപ്രവര്‍ത്തനം ചെയ്യുന്ന ആളോ ആകാം. ഒരു പാഠ്യപദ്ധതി പഠിപ്പിക്കുന്ന ആളാകാം. ഞങ്ങള്‍ പ്രധാനമായും ഓണ്‍ലൈനില്‍ നടക്കുന്ന ഒരു സ്വതന്ത്ര ലഭ്യത humanities analytics course ന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളായതിനാല്‍ അതില്‍ നിന്ന് ഉയര്‍ന്ന് വന്ന ചിന്താഗതിയാണിത്. താഴെ പറയുന്നത് എന്റെ സ്വന്തം ചിന്തകളാണെന്ന് വ്യക്തതക്ക് വേണ്ടി പറയുന്നു. സഹപ്രവര്‍ത്തകരുടേതല്ല. അതൊരു ഔദ്യോഗിക നയവും അല്ല.

ഉപയോഗത്തിന്റെ സുരക്ഷിതമായ നിലയില്ല / ലോകത്തിലെ ഏറ്റവും ചെറിയ സ്വന്ത്ര വയലിന്‍ / ചെകുത്താനുമായുള്ള ഇടപെടല്‍ / ചെറുത് സുദ്ധരമാണ്

ഉപയോഗത്തിന്റെ സുരക്ഷിതമായ നിലയില്ല

പ്രാധമിക ഉള്‍ക്കാഴ്ച ഞാന്‍ Jaron Lanier ന്റേതുമായി പങ്കുവെക്കുന്നതാണ്. അദ്ദേഹത്തിന്റെ പുസ്തകം Ten Arguments to Delete your Social Media Accounts Right Now തലക്കെട്ടുകൊണ്ട് തന്നെ കാര്യം വ്യക്തമാക്കുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളെന്നാല്‍ ഒരു ഗ്ലാസ് വൈന്‍ പോലെ ആണെന്ന് നമ്മളില്‍ മിക്കവരും കരുതുന്നു. താഴ്ന്ന നിലയിലെ ഉപയോഗം ദോഷമൊന്നും ചെയ്യില്ലന്നും പ്രത്യേക സന്ദര്‍ഭങ്ങളില്‍ മൊത്തമൊരു പൊട്ടിത്തെറിയായും തോന്നുന്നു. ഞാനും അങ്ങനെ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത് ആധുനിക സിഗററ്റ് പോലെയാണെന്നാണ്: അത്യധികം ആസക്തിയുണ്ടാക്കുന്ന രാസവസ്തുക്കളാല്‍ നിറഞ്ഞത് വളരെ കുറവ് സാമൂഹ്യ ഗുണം മാത്രം തരുന്നു. വലിയ ഒരു കൂട്ടം ഉപയോഗ്താക്കള്‍ക്ക് ദീര്‍ഘകാലത്തെ ദോഷം തരും എന്നത് ഉറപ്പാണ്.

ഈ എല്ലാ ദോഷങ്ങളും വരുന്നത് ലളിതമായ ഒറ്റ ഒരു കാര്യത്തില്‍ നിന്നാണ്. പരസ്യങ്ങളുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിങ്ങളാണ് ഉല്‍പ്പന്നം. Lanier ന്റേയും എന്റേയും മറ്റ് പലരുടേയും വാദങ്ങളില്‍ നിന്നാണ് അത് പറയുന്നത്. അവയുടെ ലിങ്ക് കൊടുക്കുന്നുണ്ട്. അത് നോക്കുക. നിങ്ങള്‍ സമ്മതിക്കുന്നുവെങ്കില്‍ ഈ താള് ബുക്ക്മാര്‍ക്ക് ചെയ്യുക, നിങ്ങളുടെ എല്ലാ സാമൂഹ്യ മാധ്യമ അകൌണ്ടുകളും ഡിലീറ്റ് ചെയ്യുക. ഇവിടെ ഞങ്ങളോടൊപ്പം ചേരുക. കാത്തിരിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു.

ഇവിടെ വീണ്ടും? ശരി. ഇനിയും നിങ്ങള്‍ക്ക് സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിയമം ശരിക്കും ലളിതമാണ്: തിരിച്ച് സംസാരിക്കരുത്.

നിങ്ങള്‍ക്ക് ഉള്ളടക്കം ആ സൈറ്റിന് പുറത്ത് ഉപയോഗിക്കാനുള്ള ലിങ്ക് നല്‍കുന്ന വഴിക്ക് മാത്രമേ പരസ്യ-പിന്‍തുണയോടുകൂടിയ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ പാടുള്ളു. പൊതുജനങ്ങളോട് ഇടപെടാനായി ഈ സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. അത് അനൌപചാരികമായാണെങ്കിലും അങ്ങനെ ചെയ്യരുത്. ഉദാഹരണത്തിനായി ചര്‍ച്ചകള്‍ക്കായി ഫേസ്‌ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുന്നത് ഉപേക്ഷിക്കുക. ഗ്രൂപ്പുകളുണ്ടാക്കാതിരക്കണമെന്ന് നിങ്ങളുടെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുക. ട്വീറ്റ് ചെയ്യുമ്പോള്‍ മറുപടി ഓഫാക്കുക.

ഇക്കാര്യത്തില്‍ കഠിനമായ നയം എടുക്കുക വിഷമമാണ്. നിങ്ങള്‍ക്ക് ഔദ്യോഗികമായ ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാകാന്‍ പാടില്ല എന്ന് മാത്രമല്ല അവരും അതുണ്ടാക്കുന്നത് നിരുല്‍സാഹപ്പെടുത്തണം. സാമൂഹ്യ മാധ്യമം വളരുന്നത് ശൃംഖല ഫലവും എത്രത്തോളം ആളുകള്‍ ഈ സംവിധാനത്തിലുണ്ടോ അത്രത്തോളം മറ്റുള്ളവരുടേയും കാരണമാകും എന്നതും കൊണ്ടാണ്. (അതായത്, ഫലത്തില്‍ ഈ കൂട്ടം ഉപയോഗിച്ച സേവനങ്ങള്‍ക്ക് നിങ്ങള്‍ തുല്യമായ ബദലുകള്‍ നല്‍കേണ്ടിവരും-അതിനെക്കുറിച്ച് താഴെ)

സാമൂഹ്യമാധ്യമം എന്നത് തുല്യതയുണ്ടാക്കുന്നതും പൊതുജനങ്ങളോട് സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കും ഏത് തരത്തിലുള്ള ഭാഷണവും തുല്യമായ രീതിയില്‍ നടത്താനും ഉള്ള പ്ലാറ്റ്ഫോമാണെന്ന പൊതു ആശയത്തിന് എതിരാണ് ഈ ഉപദേശം. പ്രത്യേകിച്ചും ഫേസ്‌ബുക്ക് ഈ ആശയത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആവര്‍ത്തിച്ച് പറയുന്ന അവരുടെ മുദ്രാവാക്യം ആളുകളെ ഒന്നിച്ച് “ബന്ധപ്പെടുത്തുന്നു” എന്നതാണല്ലോ. നിങ്ങളാഗ്രഹിക്കുന്ന ഏത് സെലിബ്രിറ്റിയേയും “@” ല്‍ കിട്ടുമെന്ന് ബോധം ട്വിറ്റര്‍ പരിപോഷിപ്പിക്കുന്നു. അവരുടെ ആശയപ്രകാരം ചര്‍ച്ചകളെ ഇല്ലാതാക്കുന്നത് ലളിതമായി ജനാധിപത്യവിരുദ്ധമാണ്.

മാലിന്യം വില്‍ക്കാനാണ് നിങ്ങള്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. ദശാബ്ദങ്ങള്‍ക്ക് ശേഷം at long last നിങ്ങള്‍ ഉല്‍പ്പന്നത്തിന് പകരം ഉപഭോക്താവായി മാറുകയാണ്. സാമൂഹ്യ മാധ്യമം നല്‍കുന്ന “engagement”, ലൈക്ക്, retweets, കമന്റുകള്‍ തുടങ്ങിയവയുടെ രൂപത്തില്‍ നിങ്ങള്‍ക്ക് obsessively തിരിച്ച് തരുന്നവക്ക്, നിങ്ങള്‍ക്കും നിങ്ങളുടെ വായനക്കാര്‍ക്കും ഉണ്ടാകുന്ന ധാരാളം നഷ്ടങ്ങള്‍ക്കും അപകടസാദ്ധ്യതകള്‍ക്കും ഉപരിഎന്തെങ്കിലും ഗുണകരമായ function ഉണ്ടോ എന്നത് എനിക്ക് ആഴത്തില്‍ അവ്യക്തമാണ്.

തിരിച്ച് സംസാരിക്കില്ല നയം (don’t-talk-back policy) യുടെ ഒരു ഗുണം അതിന്റെ ലാളിത്യമാണ്. engagement ന്റെ appropriate നിലയെ കുറിച്ച് നിങ്ങള്‍ ചോദിച്ചാല്‍ അവിടെ ഒരു grey zone ഇല്ല. പുകയിലയെ പോലെ നിങ്ങള്‍ക്കും നിങ്ങളുടെ വായനക്കാര്‍ക്കും ആസക്തിപരവും നാശമുണ്ടാക്കുന്നതുമായ ഈ സംവിധാനങ്ങളുടെ സ്വഭാവം വെച്ച് അതിന്റെ ഉപയോഗത്തിന് ഒരു സുരക്ഷിതമായ തോത് ഇല്ല. ചുമ്മാ നിങ്ങള്‍ ഓഫ് ചെയ്യുക. സാമൂഹ്യ മാധ്യമങ്ങളെ ഒരു ദിശ മാത്രമുള്ള പരസ്യ മാധ്യമമായി കണക്കാക്കുക. ആ ബില്‍ബോര്‍ഡ് ഉപയോഗിക്കുക. എന്നാല്‍ അതിനടിയില്‍ ഒരു ടെന്റ് കെട്ടി താമസിക്കരുത്. don’t pitch a tent underneath

സാമൂഹ്യ മാധ്യമത്തിന്റെ ലക്ഷ്യം പരസ്യം വില്‍ക്കുകയാണ് എന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ചിലപ്പോള്‍ പരസ്യം വാങ്ങുന്നത് (സ്വീകരിക്കുന്നത്) ലളിതമായി അര്‍ത്ഥമുണ്ട്. നിങ്ങളുടെ ട്വിറ്റര്‍, ഫേസ്‌ബുക്ക് സാന്നിദ്ധ്യം വേറെ ആരെങ്കിലും കൈകാര്യം ചെയ്യുന്നതിന് പകരം അതേ സേവനം നിങ്ങള്‍ക്ക് നേരിട്ട് വാങ്ങാം. ആ വ്യക്തിക്ക് ഇപ്പോള്‍ സ്വതന്ത്രനായി മറ്റെന്തെങ്കിലും രസകരമായ കാര്യം ചെയ്യാം.

ലോകത്തെ ഏറ്റവും ചെറിയ ഓപ്പണ്‍ സോഴ്സ് വയലിന്‍

1990കളില്‍ അടുത്ത പടി എന്നത് വികേന്ദ്രീകരിക്കുകയും ഓപ്പണ്‍ സോഴ്സാകുകയുമായിരുന്നു. നിങ്ങള്‍ ഇതിനകം ഒരു ഉദാഹരണം ഉപയോഗിക്കുന്നുണ്ട്. ഫേസ്‌ബുക്ക് തുടച്ചുമാറ്റാനായി വളരെ വളറെ ഇഷ്ടപ്പെടുന്ന ഇ-മെയില്‍. നിങ്ങള്‍ മറ്റൊന്നും ഉപയോഗിക്കുന്നു. അതിനെ ഞങ്ങള്‍ “വെബ് 1.0” എന്ന് വിളിക്കുന്നു. നിങ്ങളുടെ ബ്രൌസറിന്റെ വിലാസ പടിയിലോ അല്ലെങ്കില്‍ ഗൂഗിള്‍ പോലുള്ള തെരയല്‍ യന്ത്രത്തില്‍ ടൈപ്പ് ചെയ്തോ ആണ് അതുമായി നിങ്ങള്‍ ഇടപെടുന്നത്. ഫേസ്‍ബുക്ക് ഇല്ലാതാക്കാനായി ആഗ്രഹിക്കുന്ന ഒന്നാണ് വെബ് 1.0 ഉം. ഇന്റര്‍നെറ്റിലേക്കുള്ള നിങ്ങളുടെ മൊത്തം വാതില്‍ ഫേസ്‌ബുക്ക് നല്‍കുന്ന അവരുടെ വാര്‍ത്താ ഫീഡ് മാത്രമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഗൂഗിളും ഫേസ്‌ബുക്കും യുദ്ധത്തിലാണ്. അതുകൊണ്ടാകാം ഇപ്പോഴും ഇത്തരത്തിലെ ബ്ലോഗുകള്‍ സാദ്ധ്യമാകുന്നത്. വെബ് 1.0 എന്നത് യൂഗോസ്ലാവിയ ആണ്.

കൂടുതല്‍ ആധുനികവും, തുറന്ന-സ്രോതസ്സുള്ളതും, വികേന്ദ്രീകൃതവും ആയ വിതരണങ്ങള്‍ ഇപ്പോഴും സാദ്ധ്യമാണ്. ഉദാഹരണത്തിന് USENET ചിലപ്പോള്‍ ചത്ത് പോയിരിക്കാം. അത് ഇപ്പോഴും അതുണ്ടെന്ന് ഒരു വായനക്കാരന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. RSS ശക്തമായി തിരിച്ച് വന്നാല്‍ നിങ്ങളുടെ സ്വന്തം വാര്‍ത്താഫീഡ് curate വഴിയാണ്. എന്റെ സഹചാരികള്‍ IRC ഉപയോഗിച്ചാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതും മറ്റ് ഗവേഷകരും സാങ്കേതിക പ്രൊജക്റ്റുകളുമായും കണ്ണിചേരുന്നത്.

എനിക്ക് ശരിക്കും സംസാരിക്കാനാകാത്ത് ഒന്നാണിത്. ഗൌരവമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കഴിഞ്ഞ കുറേക്കാലമായി ഞാന്‍ നോക്കിയിരുന്നില്ല. ഞങ്ങളുടെ mainframes പ്രവര്‍ത്തിക്കുന്നത് Gentoo Gnu/Linux ല്‍ ആണ്. എന്നാല്‍ അതിനെക്കുറിച്ച് ഒരു ക്ലാസ്സോ ജേണലോ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത് നിങ്ങളെ ആകര്‍ഷിക്കുന്നുവെങ്കില്‍ എന്നേക്കാള്‍ കൂടുതല്‍ സാങ്കേതികമായി സാങ്കേതിക പ്രയോകിക ജ്ഞാനം ഉള്ള ആളാണ്. എന്തായാലും അതിനെക്കുറിച്ച് ബ്ലോഗെഴുതാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കടുംപിടിത്തക്കാര്‍ക്ക്, നിങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു. വിപ്ലവത്തില്‍ ചേരുന്നതില്‍ നിന്ന് ഞങ്ങളെ തടയുന്നതെന്താണെന്ന് ഞാന്‍ പറയട്ടേ. ഇപ്പോഴുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പ്രധാന പ്രശ്നം വലിയ ലഭ്യതാ പ്രശ്നങ്ങളും വിഷമമുള്ള പഠന curve ഉം ആണ്. ഇപ്പോഴും 10.12 ല്‍ ഓടുന്ന എന്റെ Mac ല്‍ RSS പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പഠിച്ചതാണത്.

സാമൂഹിക ഇടപെടലുകളുടെ കാര്യം വരുമ്പോള്‍ മിക്കപ്പോഴും എഴുതപ്പെട്ടത് “by guys, for guys”, എന്നോ അല്ലങ്കില്‍ കുറഞ്ഞ പക്ഷ‍ം 90കളുടെ തുടക്കത്തിലെ peer-to-peer സ്വകാര്യതയെക്കുറിച്ചുള്ള മനോഭാവം. വേട്ടക്കാരെ തടയുന്നതില്‍ ശക്തമായ വഴികളില്ലായിരിക്കാം അതുപോലെ അവര്‍ക്ക് ശല്യപ്പെടുത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാനുള്ള വ്യക്തമായ സംവിധാനവും ഇല്ല. അത് ട്വിറ്ററിലും ഇല്ല, പക്ഷെ അതൊരു ന്യായീകരണമല്ല. [editor: അത് ശരിയാണെന്ന് തോന്നുന്നില്ല. സ്വകാര്യതയെ പരിഗണിക്കുന്ന ഏക സംവിധാനം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ്.]

അവരും മറ്റ് ഉപയോക്താക്കള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം. എപ്പോഴും മനസില്‍ വെച്ചേക്കാനുള്ള ഒരു നല്ല കാരണമാണിത് (peer-to-peer IP ബന്ധം സ്ഥാപിക്കുന്നത് നല്ല കാര്യമായേക്കാം). എന്നാല്‍ അത് stalking ഉം doxxing ഉം സൌകര്യപ്പെടുത്തിയേക്കാം എന്നതിനെക്കുറച്ച് ബോധമില്ലാതിരിക്കുന്നത് കുഴപ്പമാണ്. സാമൂഹ്യമാധ്യമ സംവിധാനങ്ങള്‍ ധാരാളം സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താം. തീര്‍ച്ചയായും മിക്കപ്പോഴും അത് പരസ്യക്കാര്‍ക്കും, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും, വിദേശ ഏകാധിപതിമാര്‍ക്കും വേണ്ടി ആണ്. എന്നും തുറന്ന് കിടക്കുന്ന ഒരു പൊതുജന ആക്രമണ വഴി ഒഴിച്ചിടാന്‍ അവരുടെ വിവരങ്ങള്‍ വളരെ വിലപിടിച്ചതാണ്.

ഓപ്പണ്‍ സോഴ്സിനും പരിപാലനം ആവശ്യമുണ്ട്. ഞങ്ങളുടെ mainframe ല്‍ Gentoo GNU/Linux ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. അവസാനം അതിന് എന്റെ സ്വന്തം ദുര്‍ബലമായ UNIX അറിവ് പോരാതെ വന്നു. ഉപയോക്തൃസൌഹൃദമായ മറ്റൊരു വിതരണത്തിലേക്ക് മാറിയിട്ടും ഞാന്‍ കഷ്ടപ്പെടുകയാണ്. OpenSSL heartbleed bug നെ കൈകാര്യം ചെയ്യാനായി ഞങ്ങളുടെ സംവിധാനം പുതുക്കുന്നതില്‍ ഒരാഴ്ചത്തെ downtime ആണുണ്ടായത്. അവസാനം ഞാന്‍ Ted നെ കണ്ടെത്തുന്നത് വരെ. Ted നെ എനിക്ക് ഇഷ്ടമാണ്. emerge വേണ്ടത്ര തവണ ഞങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. ചിലപ്പോഴൊക്കെ crontab ഉപയോഗിച്ച് അത് സ്ഥാപിക്കും. crontab എന്നെങ്കിലും നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ? emerge പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് crontab ലൂടെ നോക്കിയാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ vi editor ലേക്ക് വീണുപോകുമോ എന്ന് ഞാന്‍ ഭയപ്പെടാറുണ്ട്.

open-source ആള്‍ക്കാരേ എന്നെ ദയവുചെയ്ത് delete ചെയ്യല്ലേ.

ചെകുത്താനുമായി ഇടപെടുന്നത്

ഹൃസ്വകാലത്തേക്ക്, കൂടുതല്‍ പ്രായോഗികമായ പരിഹാരം വാണിജ്യപരമായ പരിശ്രമമാണ്. അവിടെ നിങ്ങളുടെ നിയന്ത്രണത്തിന്റെ കുറച്ച് ഭാഗം കോര്‍പ്പറേറ്റുകളിലേക്ക് പോകും. അത് ചിലപ്പോള്‍ open-source സംവിധാനത്തില്‍ പകര്‍ത്താം. ഏറ്റവും വ്യക്തമായത് Slack ആണ്. അടിസ്ഥാനപരമായി GUI മുഖമുള്ള IRC ആണത്. എന്നാല്‍ pinboard.in പോലുള്ള delightful ആയ ചെറിയ, വളരെ ശാന്തമായ, ചെറുകിട bookmarking സേവനം ഞാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നു.

മിക്ക അവസരത്തിലും ഈ സംവിധാനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ പണം ചിലവാക്കേണ്ടിവരും. നിങ്ങള്‍ പണം ചിലവാക്കുന്നില്ലെങ്കില്‍, നിങ്ങളാണ് ഉല്‍പ്പന്നം. ദൌര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല. നിങ്ങള്‍ പണം ചിലവാക്കുക, ഏതെങ്കിലും UNIX ഗുരു നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് വരിക്കാരെ അടിസ്ഥാനമായ ഏറ്റവും വിവേകമുള്ള പരിഹാരം. സൃഷ്ടാക്കളെ പൊതുജനത്തിലെത്തിക്കുന്നതില്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. Lock-in ഉം network effects ഉം കളിയുടെ പേരുകളേക്കാള്‍ കൂടിയ കാര്യങ്ങളാണ്. ചില അവസരത്തില്‍, ഉദാഹരണത്തിന് Clubhouse, പരസ്യ അടിസ്ഥാന മാതൃകയിലേക്ക് അവര്‍ പോകും എന്നത് സമയത്തിന്റെ ഒരു കാര്യമാണ്. അതിന് മുമ്പ് അവര്‍ time-online ന് വേണ്ടി hyper-optimizing ചെയ്യുകയാണ്. അത് നല്ല ഫലം കൊടുക്കും. കുറഞ്ഞപക്ഷം കുറച്ച് പുതിയ speech-processing algorithms നമുക്ക് പഠിക്കാം, JCAയില്‍ ലേഖനങ്ങള്‍ക്ക് വേണ്ടി പദ്യപാരായണം നടത്താം, എനിക്കറിയില്ല.

എല്ലാ കോര്‍പ്പറേറ്റ് പരിഹാരങ്ങളും പരസ്യ വഴി ഉണ്ടാകണമെന്നില്ല. ഉദാഹരണത്തിന് Slack ന് നിങ്ങളുടെ സര്‍വ്വകലാശാല ഏറ്റെടുക്കണമെന്നുണ്ട്. Zoom നും അതാണാഗ്രഹം. നിങ്ങളെ ശൃംഖലയാക്കണം എന്നതാണ് ലക്ഷ്യം. അതുവഴി നിങ്ങളുടെ dean നെ നിങ്ങള്‍ ഉള്‍പ്പെടുത്തും. അവര്‍ വാര്‍ഷിക വരിസംഖ്യ അടക്കും. ഒരു പരിധിവരെ ഇത് ചീത്തയാണ്. എന്നാല്‍ Microsoft Word ന്റെ പൂട്ടലിന്റെ അത്ര മോശമല്ല. Slack ല്‍ നിന്നും Zoom ല്‍ നിന്നും നിങ്ങള്‍ക്ക് എളുപ്പം ഇറങ്ങിപ്പോരാം. നിങ്ങളുടെ സംവിധാനത്തില്‍ signup e-mails പ്രവേശനം Slack തരുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് ആളുകളെ പുതിയ സംവിധാനത്തിലേക്ക് നീക്കാനാകും. Zoom നെ (ക്ഷമിക്കണം Zoom) Skype പോലെ ഉപേക്ഷിക്കാം. Elsevier ല്‍ നിന്ന് Academics കൂടുതലായി ഇറങ്ങിപ്പോകുന്നു. journals ന്റെ കാര്യത്തില്‍ നാം എക്കാലത്തേയും ഏറ്റവും മോശം status hounds ആണ്.

ഇവ കുറവ് അപകടകാരികളാണെന്നതിന്റെ ഭാഗികമായ കാരണം അവ ചെറിയ തോതിലായതുകൊണ്ടാണ്. ആളുകളുടെ എണ്ണത്തിലെ Lock-in തോതായ N2 പോലെ, eN പോലും. അതായത് 300 കോടിയുടേതിനേക്കാള്‍ ഏളുപ്പം നൂറിന്റേയോ, ആയിരത്തിന്റേയോ, ഇരുപതിനായിത്തിന്റേതില്‍ പോലും കൂട്ടത്തില്‍ നിന്ന് ഇറങ്ങിപ്പോരാം. അവ കുറഞ്ഞത് deliberation ന് പ്രോത്സാഹിപ്പിക്കും എന്നതാണ് മറ്റൊരു കാരണം. നമ്മുടെ dean നോട് Zoom വരിക്കാരനാകാന്‍ ആവശ്യപ്പെട്ടാല്‍ Zoom പണം ഉണ്ടാക്കും. Gamergate ലൂടെയാണ് Twitter പണമുണ്ടാക്കുന്നത്. തീരുമാനം നിങ്ങളുടേതാണ്.

മറ്റ് കാര്യങ്ങള്‍ കൂടിക്കലര്‍ന്നതാണ്. ഈ ബ്ലോഗിന്റെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാനായി ഞാന്‍ വേഡ്‌പ്രസ് ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ അവര്‍ക്കും അവരുടെ ഉപയോക്തൃ അകൌണ്ടുകളില്‍ നിന്നൊരു സാമൂഹ്യ ശൃംഖലയുണ്ടായി വരണമെന്ന് ആഗ്രഹിക്കുന്നു. good luck guys. ഞങ്ങളുടെ നല്ലത്, അത് ശരിക്കും പ്രവര്‍ത്തിക്കുന്നില്ല. എനിക്ക് അറിയാവുന്നടത്തോളം വേഡ്പ്രസിന്റെ ചെറിയ സാമ്പത്തിക കഴിവില്ലായ്മ നല്ല എഴുത്തിന് ഭീകരമായ വാര്‍ത്തയാണ്.

Substack രസകരമായ ഒരു കൂട്ടാണ്. ഗൌരവമുള്ള വല്ലപ്പോഴുമുള്ള ദൈര്‍ഘ്യമേറിയ എഴുത്തുകളുടെ കാര്യം വരുമ്പോള്‍ ഒരു എഡിറ്ററിനോടൊപ്പമോ പ്രസാധകനോടൊപ്പമോ ജോലിചെയ്യുന്നതില്‍ അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു. മുമ്പത്തെ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നത് പോലെ New Yorker ആകേണ്ട കാര്യമില്ല, ആളുകള്‍ക്ക് ധാരാളം സാദ്ധ്യതയുള്ള സ്ഥലങ്ങളുണ്ട്. ഗൌരവമുള്ള എഴുത്തിന് എന്റെ തെരഞ്ഞെടുപ്പതാണ്. ഈ ലേഖനം നീണ്ടുപോകുന്നുണ്ടോ? തെറ്റിധരിപ്പിക്കുന്നോ, വായിക്കാന്‍ വിഷമമാണോ? എനിക്ക് ഒരു എഡിറ്റര്‍ ഇല്ലാത്തതിനാലാണ് അത്. ജനങ്ങള്‍ക്ക് ലഭ്യമാകുന്ന ആശയങ്ങളെ എഡിറ്റര്‍ വിപുലമാക്കുന്നു. കൂടുതല്‍ വ്യക്തതയോടെ നന്നായി കൂടുതലാളുകളുമായി സംവദിക്കാന്‍ അവര്‍ സഹായിക്കുന്നു. എഡിറ്ററെ തള്ളിക്കളയരുത്. The Waste Land നന്നായത് എഡിറ്റര്‍മാരുള്ളതുകൊണ്ടാണ്.

ഉദാഹരണത്തിന് “woke culture” നെക്കുറിച്ച് Twitter ലെ ചര്‍ച്ചകളും Woke Meritocracy എന്ന Blake Smith ന്റെ Tablet ലെ അടുത്ത കാലത്തെ ലേഖനവും താരതമ്യം ചെയ്യുക. ധാരാളം മാസങ്ങളോ, ചിലപ്പോള്‍ വര്‍ഷങ്ങളോ ഗൌരവകരമായി ആലോചിക്കുന്ന എഡിറ്ററുള്ള, പ്രസിദ്ധീകരണ പിന്‍തുണയുള്ള ആ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ എഴുതിയിതിന്റെ ഉല്‍പ്പന്നമാണെന്ന് വ്യക്തമാക്കുന്നതാണ് Blake ന്റെ എഴുത്ത്. (ഞാന്‍ പ്രവര്‍ത്തിച്ച് മറ്റെല്ലാ പ്രസിദ്ധീകരണങ്ങളില്‍ നിന്നും വ്യത്യസ്ഥമല്ല Tablet എങ്കിലും Blake ന്റെ ലേഖനം തീര്‍ച്ചയായും ഒരു എഡിറ്ററിന്റെ ഗുണങ്ങള്‍ കിട്ടിയതാണ്.)

“ബ്ലോഗിങ്ങ് ഒരു സേവനമായി” എന്നതില്‍ Substack ശരിക്കും നല്ല പണിയാണ് ചെയ്യുന്നത്. മറ്റുള്ളവ കൂടാതെ Matt Stoller ന്റെ BIG, Glenn Greenwald ന്റെ Outside Voices, Anton Howes ന്റെ Age of Invention, Paul Skallas ന്റെ Lindy Newsletter യും ഒരു വരിക്കാരനാണ് ഞാന്‍. ഇതിന് മുമ്പ് സാമൂഹ്യമാധ്യമമല്ലാത്ത എന്റെ വായന പട്ടിക നിറഞ്ഞത് മുമ്പ് എനിക്ക് RSS reader ഉണ്ടായിരുന്നപ്പോഴാണ്. Substack ലേക്ക് ഞാന്‍ മാറുമെന്ന് തോന്നുന്നില്ല. ഒരു പൊതു എഴുത്തുകാരനായി ഞാന്‍ വളരെ കുറവ് എഴുതുന്നയാളായതാകാം ഒരു കാരണം.

ഓപ്പണ്‍ സോഴ്സിന് മാത്രം ചെയ്യാന്‍ കഴിയാത്തത് കോര്‍പ്പറേറ്റ് ചെയ്യുന്നതിന്റെ ഒരു ഉദാഹരണമാണ് Substack [*]. WordPress ബ്ലോഗില്‍ നിങ്ങള്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുമോ? PayPal ല്‍ ഒരു അകൌണ്ട് എടുത്ത് എനിക്ക് പണം അയച്ച് തരുമോ, അതുപോലെ അനന്തമായ സ്പാമിന് വേണ്ടി ഒപ്പ് വെക്കുമോ? വിശ്വാസപ്രശ്നത്തെ Substack പരിഹരിക്കുന്നു. Lanier ഉം മറ്റ് എല്ലാ webcomic കലാകാരന്‍മാരും വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന ചെറുപണമടക്കല്‍ പ്രശ്നം പരിഹരിച്ച ആദ്യത്തെ സംവിധാനമാണത്. Greenwald ന്റെ വരിക്കാരനാണ് ഞാന്‍. (മറ്റുള്ളവരെല്ലാം സൌജന്യമാണ്.) അദ്ദേഹത്തിന് കിട്ടുന്ന ഫണ്ട് ഒരു എഡിറ്റോറിയല്‍ സംഘത്തെ നിയോഗിക്കാന്‍ പര്യാപ്തമാണെന്ന് നമ്മോട് പറയുന്നതാര്.

പരസ്യത്താലുള്ള എന്തിനേയും ഉപേക്ഷിക്ക എന്നതാണ് നല്ല വഴി. ആധുനിക സാമൂഹ്യമാധ്യമത്തിന്റെ ഹൃദയത്തിലെ അടിസ്ഥാന താല്‍പ്പര്യ വ്യത്യാസമാണ് ഇത്. തീര്‍ച്ചയായും ഏതൊരു കേന്ദ്രീകൃത പരിഹാരവും, പരസ്യങ്ങളുണ്ടായാലും ഇല്ലെങ്കിലും, അധികാരം, ലാഭം, ശബ്ദം, നിയന്ത്രണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടാക്കും. ഈ ചോദ്യങ്ങളെ എങ്ങനെ കൊണ്ടുവരണമെന്നത് ആണ് സാമ്പത്തികശാസ്ത്രജ്ഞരേയും രാഷ്ട്രീയ സൈദ്ധാന്തികരേയും അവരുടെ പണിയില്‍ നിലനിര്‍ത്തുന്നത്. ഞാന്‍ 1990കളുടേതാണ്. ഈ പ്രശ്നങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം പരിഷ്‌കരിക്കുക എന്ന് കരുതുന്നു. എന്നാല്‍ അന്തിമ യജമാന-നിലയിലെ ചരിത്രത്തിന്റെ അവസാനത്തില്‍ പ്രവേശിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

ചെറുത് സുന്ദരമാണ്

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അകന്ന് നില്‍ക്കുന്നത് ഭ്രാന്തമായും അസാദ്ധ്യമായും തോന്നാം. നിങ്ങള്‍ അത് ചെയ്യുന്നത് വരെ മാത്രമാണ്. പിന്നെ നിങ്ങള്‍ക്ക് തോന്നും എന്തിന് ഇത്രകാലം അവയില്‍ നിന്നു എന്ന്.

ഒരു സൃഷ്ടാവ് എന്ന നിലയിലെ നിങ്ങളുടെ പൊതു ജീവിതത്തെക്കുറിച്ചാണ് ഈ ലേഖനം. ഒരു academic, എഴുത്തുകാരന്‍ എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക എന്നത് വ്യക്തിപരമായി വേറിട്ട് നില്‍ക്കാനുള്ള ഒരു വേര്‍തിരിക്കല്‍ പടിയാണ്. ഈ ലേഖനത്തിലെ മിടുക്കന്‍ ഉപദേശങ്ങള്‍ക്ക് ഉപരി അത് വളരെ അകലെയുള്ള ഒരു പടിയാണ്.

അത് അങ്ങനെയല്ല എന്ന ആശയത്തോട് തുറന്ന സമീപനം കാണിക്കുക.

സംസ്കാരത്തെക്കുറിച്ചുള്ളു മുമ്പത്തെ എഴുത്തില്‍ കലാകാര്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ എന്നിവര്‍ പരിശോധനയിലുണ്ടായുന്നു എന്ന് പ്രതീക്ഷിച്ചു. Bebop മുതല്‍ zine സംസ്കാരം വരെയുള്ള എല്ലാം, സംഘര്‍ഭരമല്ലെങ്കില്‍, നിഡൂഢത കിട്ടുന്ന അവബോധത്തില്‍ കൈ നീളത്തിലുള്ളതാണ്. കുറഞ്ഞത് രൂപകല്‍പ്പനയില്‍ കോര്‍പ്പറേറ്റ് വിരുദ്ധം. നിങ്ങള്‍ നിങ്ങളുടെ സൃഷ്ടി ഏറ്റവും നല്ല കാലത്താണ് കൊണ്ടുവരുന്നതെന്ന് പറയുന്നത് റദ്ദാക്കപ്പെടാവുന്ന ഒരു കുറ്റകൃത്യമാണ്. വെര്‍ജീനിയ വുള്ഫ് തന്റെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് പീഡിതയായിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും ലണ്ടനിലെ ജനങ്ങളുടെ മുമ്പില്‍ വൈറല്‍ ആകണമെന്ന ആഗ്രഹവുമായി സമരം ചെയ്തിട്ടുണ്ടാവില്ല.

തങ്ങളും punk rock ആണെന്ന് ലോകത്തെ വിശ്വസിപ്പിക്കാനായി Facebook, Twitter പോലുള്ള സംവിധാനങ്ങള്‍ cyberpunk സംസ്കാരത്തെ ഉപയോഗപ്പെടുത്തി. വലിയ സാമൂഹ്യ മാധ്യമ വ്യവസ്ഥയുടെ പ്രശ്നം ഏപ്പോഴും ആ മനുഷ്യനാണ് — ആ കാവല്‍ക്കാരന്‍, ആ എഡിറ്റര്‍, ആ സ്ഥാപനം — നിങ്ങളെ രക്ഷിക്കാനാണ് അവരവിടെ. നിങ്ങളോട് തിരിച്ച് സംസാരിക്കുന്ന ആളുകളോട് നേരിട്ട് സംസാരിക്കാനായി ശൂന്യമായ canvases ആയി നിങ്ങള്‍ക്കവയെ ഉപയോഗിക്കാം. നാം വേഗത്തില്‍ നീങ്ങണം, സാധനങ്ങള്‍ തകര്‍ക്കണം.

അതൊരു കഥയാണ്. Harlem Renaissance നമുക്ക് കിട്ടില്ല. stuck സംസ്കാരമാണ് നമുക്ക് കിട്ടിയത്.

കാരണം, സൃഷ്ടിയല്ല, പഠനമല്ല എല്ലായിപ്പോഴും പ്രശസ്തിയാണ് സാമൂഹ്യ മാധ്യമത്തിന്റെ പ്രധാന ലക്ഷ്യം. അവസാനം ആരും പ്രശസ്തരാവില്ല. ആരെങ്കിലും ആയാല്‍ അവരെ അത് അവരെ നശിപ്പിക്കും. ട്വിറ്ററില്‍ നിങ്ങള്‍ക്കത് എല്ലാ ദിവസവും കാണാവുന്നതാണ്. 80 പിന്‍തുടരാളുകളുള്ള ആര്‍ക്കോ Shirley Jackson Lottery കിട്ടുകയും കുറച്ച് നേരത്തേക്ക് ദശലക്ഷങ്ങളുടെ ശ്രദ്ധ നേടുകയും ചെയ്യുന്നത്.

കാരണം Mimetic Desire നെക്കുറിച്ചുള്ള Rene Girard ന്റെ സിദ്ധാന്തം ശരിയാണെന്ന് തോന്നുന്നു. Girard ന്റെ കാഴ്ചപ്പാടുകള്‍ ഇപ്പോഴും ഒരു ശക്തമായ നിക്ഷേപ പദ്ധതിതന്ത്രമാണ്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ പണമാക്കി മാറ്റിയ ഗതി കാരണം കഷ്ടപ്പാട്, വിവാദങ്ങള്‍, അവസാനം ആള്‍ക്കൂട്ട അക്രമങ്ങള്‍ – അത് ബിംബപരമോ യഥാര്‍ത്ഥമോ ആകാം – സമൂഹത്തിന്റെ അവസാനത്തെ സ്വാഭാവിക സ്ഥിതിയായി.

Maybe, just maybe, നിങ്ങളടെ അകൌണ്ട് ഡിലീറ്റ് ചെയ്തേക്കൂ.

[*] കുത്തകവിരുദ്ധ വീക്ഷണത്തില്‍ അതിന് ഒരു വിലയും ഇല്ല. Substack ന്റെ ബിസിനസ് മാതൃകക്ക് ഇമെയിലേക്ക് തിരികെ പോകേണ്ടായി വരുന്നു. നമ്മുടെ ഇപ്പോഴത്തെ വിവര സമ്പദ്‌വ്യവസ്ഥയില്‍ ഇമെയില്‍ എന്നത് പാരമ്പര്യത്തിന്റെ അവസാനത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഘടകമാണ്. അതില്‍ കൂടിയ ഒരു ആധുനിക സംവിധാനവും ലഭ്യമല്ല. കാരണം ബാക്കിയെല്ലാം നിയന്ത്രിക്കന്നത് FAANGs ല്‍ ഒന്നാണ്.

മിക്ക ആളുകളുടേയും ഇന്‍ബോക്സുകള്‍ നിയന്ത്രിക്കുന്നത് ജിമെയിലാണ്. ഉപയോക്താക്കള്‍ എന്താണ് കാണുന്നത് എന്നത് മാറ്റുവാനും അരിച്ച് നീക്കാനും അവര്‍ക്ക് കഴിയും. ഈ പ്ലാറ്റ്ഫോമും ഭീഷണിയിലാണ്. അഭികാമ്യമല്ലാത്ത ഉള്ളടക്കത്തെ “promotions” ടാബിലേക്ക് ഗൂഗിള്‍ നീക്കുന്നതുമായായിരിക്കും ആദ്യത്തെ സെന്‍സര്‍ഷിപ്പ് വിവാദം എന്നാണ് എന്റെ ഊഹം. ഇമെയില്‍ ഡിലീറ്റ് ചെയ്യുന്നത്, അതിനെ മാറ്റി അതിന് പകരം ലാഭത്തിനായുള്ള ബദല്‍ കയറ്റുക എന്നത് “പേടിപ്പിടിപ്പിക്കുന്ന അതിമോഹത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് ആശയാണ്”. 2012ല്‍ അത് രണ്ടാം സ്ഥാനത്തായിരുന്നു. അത് ഇപ്പോഴുമുണ്ട്. അതൊരു തെറ്റായ ചോദ്യമാണെന്ന് തോന്നുന്നു.

— സ്രോതസ്സ് simondedeo.com | Simon DeDeo | 21 May 2021

സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )