കൌമാരക്കാരിലും കുട്ടികളിലും സാമൂഹ്യമാധ്യങ്ങളുടെ ഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടക്ക്, 11-വയസുകാരി മകളുടെ ദാരുണമായ മരണത്തിന് കാരണം ആരോപിച്ച് Metaക്കും(ഫേസ്‌ബുക്ക്) Snap നും എതിരെ Connecticut ലെ ഒരു അമ്മ കേസ് കൊടുത്തു.
ഫേസ്‌ബുക്കിന്റേയും സ്നാപ്പിന്റേയും ഉല്‍പ്പന്നങ്ങളുടെ “കുഴപ്പമുള്ള രൂപകല്‍പ്പന, അവഗണന, യുക്തിപരമല്ലാത്ത അപകടകരമായ features” തന്റെ മകള്‍ Selena Rodriguez കഴിഞ്ഞ ജൂലൈയില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചു എന്ന് പരാതിയില്‍ അമ്മ Tammy Rodriguez അവകാശപ്പെടുന്നു.
Instagram ന്റേയും Facebook ന്റേയും മാതൃ സ്ഥാപനമാണ് Meta Platforms Inc. Snapchat ന്റെ മാതൃ സ്ഥാപനമാണ് Snap Inc.
സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് വഴി Selena “തീവൃമായ മാനസിക ദോഷമുണ്ടാക്കി ഭൌതികമായ മുറിവിലേക്ക് നയിച്ചു” എന്നാണ് തെറ്റായ-മരണ കേസ് ജനുവരി 20 ന് U.S. District Court for the San Francisco Division ല്‍ ആണ് കൊടുത്തിരിക്കുന്നത്.
കോടതിയിലെ രേഖകള്‍ പ്രകാരം ആത്മഹത്യക്ക് മുമ്പ് Selena രണ്ട് വര്‍ഷത്തിലധികമായി Instagram ന്റേയും Snapchat ന്റേയും ആസ്കതിയാല്‍ കഷ്ടപ്പെടുകയായിരുന്നു. മോശം സ്വ-ബഹുമാനവും മോശമാകുന്ന വിഷാദരോഗവും കാരണം അവളെ അടിയന്തിര മനശാസ്ത്ര പരിചരണത്തിന് പ്രവേശിപ്പിക്കുകയും ചെയ്തു.
“നീ ഒരു ഫേസ്‌ബുക്ക് ലൈക്കിനേക്കാളും കമന്റിനേക്കാളും, ഇന്‍സ്റ്റാഗ്രാം ലൈക്കിനേക്കാളും കമന്റിനേക്കാളും ഒക്കെ വിലയുള്ളവളാണ്. നിനക്ക് വളരെയേറെ വിലയുള്ളവളാണ്”, എന്ന് അവളുടെ മുതിര്‍ന്ന സഹോദരി Destiny Rodriguez പറഞ്ഞു.
National Center for Health Statistics ന്റെ തുടക്ക കണക്ക് പ്രകാരം 2020 ല്‍ 6,600 ല്‍ അധികം 10-24 പ്രായക്കാര്‍ ആത്മഹത്യ ചെയ്തു.
2020 ല്‍ 14-22 വയസ് പ്രായക്കാരില്‍ 81% പേരും ദിവസവും മിക്കവാറും സ്ഥിരമായി സാമൂഹ്യ മാധ്യമങ്ങളുപയോഗിക്കുന്നു എന്ന് California Health Care Foundation നടത്തിയ പഠനത്തില്‍ കണ്ടെത്തി.
— സ്രോതസ്സ് abcnews.go.com | 4 Feb 2022
സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.