ആസ്ട്രേലിയയുടെ കിഴക്കെ തീരത്ത് തുടരുന്ന വെള്ളപ്പൊക്കം ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്ന് പ്രധാനമന്ത്രി Scott Morrison പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ Queensland ലും വടക്കന്‍ New South Wales (NSW) ലും രണ്ടാഴ്ചയായി തുടരുന്ന വലിയ വെള്ളപ്പൊക്കം പതിനായിരങ്ങളെ ബാധിച്ചതിന് ശേഷമാണിത്. Queensland ന്റെ തലസ്ഥാനമായ Brisbane ലും വടക്കന്‍ NSW ലും ജനങ്ങള്‍ക്ക് ദുരന്തത്തെക്കുറിച്ച് ഒരു മുന്നറീപ്പും കൊടുത്തിരുന്നില്ല. Lismore ലെ മൂന്നില്‍ രണ്ട് ഭൂമിയും വാസയോഗ്യമല്ല എന്ന് പ്രഖ്യാപിക്കപ്പെട്ടു. 1956 ലെ റിക്കോഡായ 782.2mm നെ മറികടന്ന് 2022 ല്‍ ഇതുവരെ Sydney യില്‍ 821.6mm മഴയാണ് കിട്ടിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതമാണിത്. അതിനാല്‍ തീവൃ കാലാവസ്ഥ സംഭവങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ സാധാരണമായി സംഭവിക്കും.
— സ്രോതസ്സ് wsws.org | 9 Mar 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.