കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി

കൊറോണവൈറസ് മഹാമാരിയുടെ കോലാഹലത്തിനിടക്ക് “ഇതില്‍ നമ്മളെല്ലാം ഒന്നിച്ചാണ്” എന്ന് നമ്മുടെ നേതാക്കള്‍ പറയുന്നത് നാം മിക്കപ്പോഴും കേള്‍ക്കാറുണ്ട്. സത്യമാണെങ്കിലും നമ്മളില്‍ ചിലര്‍ കൂടുതലായി ഇതില്‍ പെട്ടിരിക്കുന്നു. മറ്റ് കൂട്ടങ്ങളെക്കാള്‍ കറുത്ത അമേരിക്കക്കാരാണ് കൊറോണവൈറസ് കാരണം കൂടിയ വേഗത്തില്‍ മരിക്കുന്നത്. ഈ വ്യത്യാസത്തിന് പല കാരണങ്ങളുണ്ട്. എന്നാല്‍ അതിലെ വലിയ കാരണത്തിന് ഒട്ടും ശ്രദ്ധ കിട്ടുന്നില്ല. അത് കറുത്ത അമേരിക്കക്കാരെ അപകടത്തിലാക്കുന്ന ധാരാളം വ്യവസ്ഥാപരമായ ഉപേക്ഷകളില്‍ ഒന്നാണ്: അവന്‍ അനുഭവിക്കുന്ന വായൂ മലിനീകരണം ആണത്.

സാധാരണ വായൂ മലിനീകരണം അല്‍പ്പം പോലും വര്‍ദ്ധിച്ചാല്‍ അത് കോവിഡ്-19 കാരണമുള്ള മരണ നിരക്ക് 15% വര്‍ദ്ധിക്കും എന്ന് Harvard ലെ ഗവേഷകര്‍ അടുത്തകാലത്ത് കണ്ടെത്തി. (ശ്വാസകോശ ക്യാന്‍സറിന്റേയും ഹൃദ്രോഗത്തിന്റേയും അപകടസാദ്ധ്യത വര്‍ദ്ധിക്കുന്നതിന് പുറമേയാണിത്.) ഈ കണികകള്‍ ഏറ്റവും കൂടുതല്‍ പുറത്തുവിടുന്നത് ഫോസിലിന്ധന നിലയങ്ങളാണ്. ആസ്മയും ശ്വാസം കുറക്കുന്നതിന് കാരണമായ മറ്റ് മലിനീകാരികള്‍ക്ക് ഒപ്പമാണിത്. ഭാഗികമായി redlining ന്റെ ഒരു ചരിത്രത്തിനോടൊപ്പം മറ്റ് ജനങ്ങളേക്കാള്‍ കറുത്തവരാണ് ഫോസിലിന്ധന നിലയങ്ങളോട് അടുത്ത് താമസിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം കറുത്തവര്‍ എണ്ണ, വാതക നിലയങ്ങളുടെ 800 മീറ്ററിന് താഴെ ദൂരത്തില്‍ താമസിക്കുന്നവരാണെന്ന് National Association for the Advancement of Colored People ഉം Clean Air Task Force ഉം കണ്ടെത്തി.

അതിന്റെ ആഘാതം വ്യക്തവും ഞെട്ടിക്കുന്നതും ആണ്. വൈറ്റ ഹൌസിന്റെ ഗേറ്റിന് തൊട്ടപ്പുറത്തെ കറുത്തവരിലാണ് വാഷിങ്ടണ്‍ D.C. യിലെ കോവിഡ്-19 മരണങ്ങളുടെ 80% ഉം സംഭവിച്ചത്. അതേ സമയം കറുത്തവര്‍ അവിടുത്ത ജനസംഖ്യയുടെ 50% ല്‍ താഴെ മാത്രമേയുള്ളു. ചിക്കാഗോയില്‍ വൈറസ് കാരണം മരിച്ചവരിലെ 72% ഉം കറുത്തവരാണ്. എന്നാല്‍ അവിടുത്തെ ജനസംഖ്യയുടെ 29% മാത്രമാണ് കറുത്തവര്‍. മിഷിഗണിലെ COVID-19 മരണങ്ങളുടെ 40% ഉം കറുത്തവരുടേതായിരുന്നു. എന്നാല്‍ അവിടുത്തെ ജനസംഖ്യയുടെ 12% മാത്രമാണ് കറുത്തവര്‍.

Louisiana യിലെ കഥ പരിഭ്രമിപ്പിക്കുന്നതാണ്. മിസിസിപ്പി നദിയുടെ Baton Rouge മുതല്‍ New Orleans വരെയുള്ള 136 കിലോമീറ്റര്‍ സ്ഥലത്തെ നിരനിരയായുള്ള പെട്രോ രാസ ഫാക്റ്ററികള്‍ ആളുകളുടെ താമസ സ്ഥലത്തിന് അടുത്താണ്. “Cancer Alley,” എന്ന് വിളിക്കുന്ന ആ സ്ഥലത്തെ കോവിഡ്-19 മരണങ്ങളുടെ എണ്ണം രാജ്യത്തെ മറ്റേത് സ്ഥലത്തേക്കാളും അധികമാണ്.

പല കാരണങ്ങളാലും കോവിഡ്-19 ന്റെ അപകട സാദ്ധ്യത കറുത്ത അമേരിക്കക്കാര്‍ക്ക് കൂടുതലാകുന്നതിന് പല കാരണങ്ങളും ഉണ്ട്. നഗരത്തേയും മഹാമാരി സമയത്ത് stocked ആയ കടകളും നടത്തിക്കൊണ്ടുപോകുന്ന അടിസ്ഥാന തൊഴില്‍ സേന അവരാണ്. ജനസാന്ദ്രത കൂടിയ സ്ഥലത്ത് താമസിക്കുന്നത് അവരാണ്. അവര്‍ക്ക് ഗുണമേന്മയുള്ള ചികില്‍സാ സൌകര്യവമോ ആഹാരമോ കിട്ടുന്നില്ല.
കോവിഡ്-19 നെ വഷളാക്കുന്ന ദാരിദ്ര്യത്തിന്റെ രോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, പോലുള്ള അടിത്തറ രോഗങ്ങള്‍ കറുത്തവര്‍ക്കാണ് കൂടുതലുള്ളത്.

അതിന്റെ കുറച്ച് ഭാഗം പുറത്ത് വന്നിട്ടുണ്ട്. വൈറസിനാല്‍ മരിച്ച ചില ബസ് ഡ്രൈവര്‍മാരും ആശുപത്രിയിലെ സേവകരും കറുത്തവരായിരുന്നത് കുറച്ച് വാര്‍ത്ത ആയിട്ടുണ്ട്.

മാരകമാണെന്ന് തെളിവുണ്ടായിട്ടും വായൂ മലിനീകരണം ചാനല്‍ വാര്‍ത്തയില്‍ വരില്ല. അങ്ങനെ സംഭവിക്കുമെന്ന് നമുക്ക് വളരെ കാലമായി അറിയാം. വായൂ മലിനീകരണ സമ്പര്‍ക്കവും SARS കാരണമായ മരണവും തമ്മില്‍ ബന്ധമുണ്ടെന്ന് 2003 ലെ പഠനം കണ്ടെത്തിയിരുന്നു. പുതിയ കൊറോണവൈറസുമായി സാമ്യമുള്ളതാണ് അത്. വായൂ മലിനീകരണം ഒരു കുറ്റവാളി ആണ്. സര്‍ക്കാര്‍ അതിനെ അഭിമുഖീകരിക്കാനുള്ള നടപടികള്‍ എടുക്കണം. വായൂ മലിനീകരണം തടയുന്നതിന് നയപരമായ തലത്തിലാണ് തീരുമാനം എടുക്കേണ്ടത് എന്ന് നമുക്കറിയാം. പൊതു ഗതാഗതത്തെ പിന്‍തുണക്കുക മുതല്‍ ഊര്‍ജ്ജ നിലയത്തില്‍ നിന്നുള്ള ഉദ്‌വമനം പരിമിതപ്പെടുത്തുക തുടങ്ങി ശുദ്ധ ഇന്ധനങ്ങളും ഊര്‍ജ്ജ സ്രോതസ്സുകളും ഉപയോഗിക്കുക ഒക്കെ ചെയ്യണം.

മഹാമാരിയുടെ സമയത്തും ട്രമ്പിന്റെ Environmental Protection Agency പൊതുജനാരോഗ്യത്തിന്റെ നിര്‍ണ്ണായക രക്ഷാവ്യവസ്ഥ ദുര്‍ബലമാക്കുകയും ഇപ്പോഴുള്ളവയെ ശക്തമാക്കുന്നതിന് നടപടി എടുക്കാതിരിക്കുകയും ചെയ്തു. കോവിഡ്-19 മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായ മലിനീകാരികളെ നിയന്ത്രിക്കണമെന്ന EPAയുടെ സ്വന്തം ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങളെ അവര്‍ അടുത്ത കാലത്ത്, ഏപ്രില്‍ 14 ന്, തള്ളിക്കളഞ്ഞു.

— സ്രോതസ്സ് thehill.com | Jared DeWese | 05/24/20

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )