കര്‍ഷകരായ സന്നദ്ധ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ (BKU) നേതാവായ രാകേഷ് ടികായത് തന്റെ സഹ പ്രവര്‍ത്തകരോടൊപ്പം മാര്‍ച്ച് 29 ന് അനിശ്ഛിത കാല ധര്‍ണ്ണ ഒരു പോലീസ് സ്റ്റേഷന് മുമ്പില്‍ തുടങ്ങി. ജില്ല ആശുപത്രിയിലെ അടിപിടിക്ക് ശേഷം പത്ത് BKU പ്രവര്‍ത്തകരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റായി കുറ്റം ആരോപിക്കപ്പെട്ട ആ സാമൂഹ്യപ്രവര്‍ത്തകരെ ഉടനെ പുറത്തുവിടണമെന്ന് Kotwali പോലീസ് സ്റ്റേഷനിലെ പ്രതിഷേധത്തില്‍ ടിക്കായത്ത് ആവശ്യപ്പെട്ടു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.