ഏകദേശം 3,400 വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യത്ത് 2016 – 2020 കാലത്ത് രേഖപ്പെടുത്തി എന്ന് Union Minister of State for Home ആയ Nityanand Rai ലോക്സഭയില്‍ പറഞ്ഞു.
2.76 ലക്ഷം കലാപ കേസ് ഈ കാലത്ത് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു എന്നും മന്ത്രി പറഞ്ഞു.
National Crime Records Bureau (NCRB) യുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കൊണ്ട് റായ് പറഞ്ഞു. 857 സാമുദായിക, മതപരമായ ലഹളകള്‍ ആണ് 2020 ല്‍ രജിസ്റ്റര്‍ ചെയ്തത്. 2019 ല്‍ 438, 2018 ല്‍ 512, 2017 ല്‍ 723, 2016 ല്‍ 869 കേസുകളും രജിസ്റ്റര്‍ ചെയ്തു.
2020 ല്‍ 51,606 ലഹളകള്‍ രജിസ്റ്റര്‍ ചെയ്തു. 2019 ല്‍ 45,985, 2018 ല്‍ 57,828, 2017 ല്‍ 58,880 ഉം 2016 ല്‍ 61,974 ഉം രജിസ്റ്റര്‍ ചെയ്തു എന്ന് എഴുതി ചോദിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
2018 – 2020 കാലത്ത് SCT/ST Prevention of Atrocities Act 1989 പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു എന്നും സര്‍ക്കാര്‍ ലോക് സഭയെ അറിയിച്ചു.
SCT/ST Prevention of Atrocities Act 1989 പ്രകാരം എടുത്ത മൊത്തം കേസുകള്‍ 2018 ല്‍ 49,064 ആയിരുന്നു. അത് 2019 ല്‍ 53,515 ഉം 2020 ല്‍ 58,538 ഉം ആയി വര്‍ദ്ധിച്ചു എന്ന് തൊഴില്‍ സാമൂഹ്യ നീതി മന്ത്രിയായ Ramdas Athawale പറഞ്ഞു.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അവിടെ 2018 ല്‍ 11,841ഉം, 2019 ല്‍ 11,865 ഉം 2020 ല്‍ 12,717 ഉം കേസുകളുണ്ടായി.
രണ്ടാമത്തെ സ്ഥാനം മദ്ധ്യപ്രദേശിനാണ്. 2018 ല്‍ 6,621 കേസുകളുണ്ടായിരുന്നത് 2019 ല്‍ 7,222 ആയി. 2020 ല്‍ അത് 9,300 ആയി വര്‍ദ്ധിച്ചു.
രണ്ട് സംസ്ഥാനവും ഭരിക്കുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയാണ്(BJP).
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വിവാഹസമയത്ത് mare ന് പുറത്ത് കയറുന്നത് തടയുന്നത്, വിവാഹ ആഘോഷയാത്ര തടയുന്നത്, DJ (disc jockey) പാട്ടുകള്‍ വെക്കുന്നത് തടയുന്നത് പോലുള്ള ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള Kunwar Danish Aliയുടെ ചോദ്യത്തിന് Athawale മറുപടി പറയുകയായിരുന്നു.
— സ്രോതസ്സ് newsclick.in | 29 Mar 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.