സമരം ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ പരിരക്ഷ റദ്ദാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് ഭീഷണിപ്പെടുത്തുന്നു

Stanford Health Care ലേയും Lucile Packard Children’s Hospital ലേയും നഴ്സുമാര്‍ ഏപ്രില്‍ 25 മുതല്‍ സമരത്തിലാണ്. അമിതജോലി ഇല്ലാതാക്കാനും മഹാമാരിയുടെ ബഹളത്തില്‍ പരിചരണം നല്‍കാനും കൂടുതല്‍ നഴ്സുമാരെ നിയോഗിക്കണമെന്നും മെച്ചപ്പെട്ട മാനസികാരോഗ്യ വിഭവങ്ങള്‍ നല്‍കണമെന്നും കൂടുതല്‍ ശമ്പളവും അവധിയും വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 5,000 നഴ്സുമാരിലെ 95% ല്‍ അധികം പേരും സമരത്തിലുണ്ട്. Committee for Recognition of Nursing Achievement (CRONA) എന്ന യൂണിയനില്‍ അംഗമായവരാണ് അവര്‍ വോട്ടെടുപ്പോടെയാണ് സമരത്തില്‍ പ്രവേശിച്ചത്.

അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം Stanford മറ്റൊരു സന്ദേശമാണ് അവര്‍ക്ക് കൊടുത്തത്: ആരോഗ്യ പരിരക്ഷ ഇല്ലാതാകുന്നതിന് തയ്യാറായിക്കോളൂ. ശമ്പളം പിടിച്ചുവെക്കുന്നതിന് പുറമെ സമരം ചെയ്യുന്ന നഴ്സുമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ആരോഗ്യ ഇന്‍ഷുറന്‍സേ ഗുണങ്ങള്‍ മെയ് 1 മുതല്‍ തടയുകയാണെന്ന് ഈസ്റ്ററിന് മുമ്പ് ഏപ്രില്‍ 15 ന് Passover നും റംസാനും ഇടക്ക് Stanford Health Care പ്രഖ്യാപിച്ചു.

— സ്രോതസ്സ് motherjones.com | Apr 19, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ