ശരിക്കുള്ള വാര്‍ത്തയെ തിരിച്ചറിയുന്നത് സാമൂഹ്യമാധ്യമങ്ങള്‍ ദുഷ്കരമാക്കുന്നു

സാമൂഹ്യമാധ്യമ സൈറ്റുകളില്‍ വാര്‍ത്തയും വിനോദവും കൂടിക്കലര്‍ന്ന് കാണുന്ന ആളുകള്‍ അവര്‍ വായിക്കുന്ന ഉള്ളടക്കത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ശ്രദ്ധിക്കില്ല എന്ന് ഒരു പഠനം കണ്ടെത്തി. അതായത് അവര്‍ തമാശയോ കഥയോ യഥാര്‍ത്ഥ വാര്‍ത്തയായി എളുപ്പം തെറ്റിധരിക്കും. ആളുകള്‍ കാണുന്ന ഉള്ളടക്കത്തെ സമകാലീന വിവരങ്ങള്‍ വിനോദം എന്ന് രണ്ട് വ്യക്തമായ വിഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. സ്രോതസ് പരിശോധിക്കുന്നതിലും ഉള്ളടക്കത്തിന്റെ വിശ്വാസ്യതയും അവക്ക് രണ്ടിനും വ്യത്യസ്ഥമായ പ്രശ്നങ്ങളാണുള്ളത്.

ഫേസ്‌ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമ സൈറ്റുകളില്‍ നിന്ന് ആളുകള്‍ക്ക് അവരുടെ വാര്‍ത്തകള്‍ കിട്ടുന്നതിന്റെ അപകടത്തെ കാണിക്കുന്നതാണ് ഈ കണ്ടെത്തല്‍. മാധ്യമ ഉള്ളടക്കത്തിന്റെ one-stop കടകളായതുകൊണ്ടാണ് സാമൂഹ്യ മാധ്യമ സൈറ്റുകളിലേക്ക് നാം വലിച്ചുകൊണ്ടുപോകപ്പെടുന്നത്. സുഹൃത്തുക്കളും കുടുംബത്തില്‍ നിന്നുമുള്ള വിവരങ്ങള്‍, മീമുകള്‍, പൂച്ചയുടെ ചിത്രങ്ങള്‍ തുടങ്ങി പലതും. ഉള്ളടക്കത്തിന്റെ ആ മിശ്രിതത്തില്‍ എല്ലാം നമുക്ക് ഒരുപോലെന്ന് തോന്നിപ്പിക്കുന്നു. വെറും വിനോദം മാത്രമായതില്‍ നിന്നും എന്തിനെയാണ് ഗൌരവകരമായി എടുക്കേണ്ടത് എന്ന് നമുക്ക് തിരിച്ചറിയുന്നത് വിഷമമാക്കുന്നു.

New Media & Society എന്ന ജേണലിലാണ് ഈ പഠനറിപ്പോര്‍ട്ട് വന്നത്.

ഉള്ളടക്കത്തെ പ്രത്യേകം വിഭാഗങ്ങളില്‍ ഒത്തുചേര്‍ക്കാതിരിക്കുമ്പോള്‍ — വേറൊരു രീതിയല്‍ പറഞ്ഞാല്‍ പുതിയ പോസ്റ്റുകള്‍ വിനോദ പോസ്റ്റുകളുടെ അതേ താളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ — ഉള്ളടക്കത്തിന്റെ സ്രോതസ്സിനെ പങ്കെടുത്തവര്‍ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടെത്തി.

ഉദാഹരണത്തിന്, മെക്സിക്കോയില്‍ കുറഞ്ഞത് 32 പേര്‍ മരിച്ച വിനോദക്കപ്പല്‍ തകര്‍ച്ചയെക്കുറിച്ച് 2018 ല്‍ React365 എന്ന വെബ് സൈറ്റ് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. ഫേസ്‌ബുക്കില്‍ ആ ലേഖനം 3.5 ലക്ഷം ഇടപെടലുകളാണ് ഉണ്ടാക്കിയത്.

ആ വ്യാജ വാര്‍ത്ത Snopes.com പെട്ടെന്ന് തന്നെ തെറ്റാണെന്ന് തെളിയിച്ചു. അത് ഒരു prank website ആണെന്ന് react365 ന്റെ homepage വ്യക്തമായി കാണിക്കുന്നു. ആ സൈറ്റില്‍ ആളുകള്‍ക്ക് അവരുടെ സ്വന്തം കല്‍പ്പിത കഥകള്‍ എഴുതാം.

സ്രോതസ് എന്തായാലും മിക്ക സാമൂഹ്യ മാധ്യമങ്ങളും ഉള്ളടക്കത്തെ ഒരേ രീതിയിലാണ് അവതരിപ്പിക്കുന്നത്. New York Times ല്‍ നിന്ന് വരുന്നതും ഏതോ random ബ്ലോഗില്‍ നിന്ന് വരുന്നതോ ആയ ഉള്ളടക്കള്‍ തമ്മില്‍ ഫേസ്‌ബുക്കില്‍ പ്രകടമായ യാതൊരു വ്യത്യാസവും ഇല്ല. അവക്കെല്ലാം ഒരേ നിറവും ഒരേ അക്ഷരവും ആണുള്ളത്.

— സ്രോതസ്സ് Ohio State University | Mar 30, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )