ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്

UNIRE (“to join”) എന്ന പേരിലെ ഒരു “single national interconnection network” സ്ഥാപിക്കാനുള്ള ഒരു പുതിയ ബില്ല് ഇറ്റലിയിലെ സെനറ്റില്‍ അവതരിപ്പിച്ചു. ഇറ്റലിയിലെ എല്ലാ സ്കൂളുകളേയും പരസ്പരം ബന്ധിപ്പിച്ച് ഇന്റര്‍നെറ്റിലെത്തിക്കുക എന്നതാണ് ഈ networkന്റെ ലക്ഷ്യം. രാഷ്ട്രം കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ cloud.

ഡിജിറ്റല്‍ പഠനവും, ഗൂഗിളിനും മൈക്രോസോഫ്റ്റിനും ബദലായി പ്രായപൂര്‍ത്തി ആകാത്ത കുട്ടികളുടെ ഡാറ്റ സംരക്ഷണം ഏറ്റവും കൂടുതല്‍ ഉറപ്പാക്കാനുമുള്ള പ്ലാറ്റ്ഫോം ഈ cloud ല്‍ ഉണ്ടാകും.

ഈ ബില്ലില്‍ ആദ്യം ഒപ്പുവെച്ച സെനറ്റര്‍ Maria Laura Mantovani (Five Star Movement) മായുള്ള അഭിമുഖത്തില്‍ നിന്ന്:

ഈ ബില്ലിന്റേയും UNIRE ന്റേയും ലക്ഷ്യങ്ങള്‍

National Recovery and Resilience Plan (PNRR) ല്‍ ഉള്‍പ്പെട്ട “സ്കൂള്‍ 4.0” നടപ്പാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. കൂടുതല്‍ വ്യക്തമായി, UNIRE നല്‍കും:

എല്ലാ തരത്തിലേയും നിലയിലേയും സ്കൂളുകളെയെല്ലാം പരസ്പരവും പ്രാദേശിക സ്കൂള്‍ ഓഫീസുകളും വിദ്യാഭ്യാസ മന്ത്രാലയവുമായും ആഗോളമായി ഇന്റര്‍നെറ്റുമായും ബന്ധിപ്പിക്കുക;
അടിസ്ഥാന network സേവനങ്ങളായ DNS, data storage services, cloud computing;
എല്ലാ ഭരണ, വിദ്യാഭ്യാസ IT സേവനങ്ങള്‍ക്കും വേണ്ട അടിസ്ഥാന പശ്ചാത്തല സൌകര്യങ്ങള്‍ (platform as a service);
പഠിപ്പിക്കാനും, integrated ഡിജിറ്റല്‍ പഠിപ്പിക്കലിനും വേണ്ട IT സുരക്ഷ സേവനങ്ങളും സംരക്ഷിത ചുറ്റുപാടുകളും.

UNIRE ലെ വിദൂര പഠനം

UNIRE എല്ലാ സ്കൂളുകളിലേക്കും ഒരേപോലെ ഡിജിറ്റല്‍ വിദ്യാഭ്യാസം സംയോജിപ്പിക്കാന്‍ ഒറ്റ ഒരു ദേശീയ സേവനം വികസിപ്പിക്കുയും നല്‍കുകയും ചെയ്യും.

സ്കൂള്‍ ജോലിക്കാരെ ജോലിക്കെടുക്കുന്നതിന് വേണ്ട didactic, ഭരണപരമായതും ബന്ധപ്പെട്ടതുമായ സേവനങ്ങളും ഒരു സ്വകാര്യ cloud വഴി സൃഷ്ടിക്കുകയും കൈകാര്യം ചെയ്യുന്നതും ഈ Network ന്റെ ഒരു ലക്ഷ്യമായിരിക്കും.

ആരാകും ഈ Network കൈകാര്യം ചെയ്യുക?

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു joint stock company ആകും ബില്ലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുക.

പുതിയ തൊഴിലിനായി ഇറ്റലിയിലെ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നു.

ഹൈസ്കൂളില്‍ കൃത്രിമ ബുദ്ധി, robotics, digitization യുമായി ബന്ധപ്പെട്ട പുതിയ ജോലികളുടെ ലാബുകളുടെ activation, സര്‍ക്കാര്‍, സ്വകാര്യമേഖല തമ്മിലുള്ള സഹകരണം തുടങ്ങിയവ ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നമുക്ക് കാണാം…

PNRR ന്റെ “സ്കൂള്‍ 4.0” പദ്ധതിയുടെ പ്രായോഗികമായ നടത്തിപ്പിലെ പ്രധാന പടിയാണ് ഈ ബില്ലില്‍ കൊടുത്തിരിക്കുന്നത്. 2021 മുതല്‍ 2 കോടി യൂറോ ചിലവ് പ്രതീക്ഷിക്കുന്നു. വകയിരിത്തിക്കുന്ന ഫണ്ടില്‍ നിന്ന് എടുക്കേണ്ടതായി വരും. പ്രായോഗികമായി അത് എങ്ങനെ അവസാനിക്കും എന്നത് പറയുക വിഷമമാണ്. കാത്തിരുന്ന് കാണാം.

— സ്രോതസ്സ് stop.zona-m.net | 2021-03-23

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )