ജനങ്ങളും അവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ ആരോഗ്യ ഉപകരണങ്ങള്‍ക്കും ഇടയിലെ ഒരു തടസമാണ് കുത്തകകള്‍. പേറ്റന്റുകളും മറ്റ് ലഭ്യതയിലെ പ്രത്യേക പരിധികളും വില ഉയര്‍ത്തുന്നു. കോവിഡ്-19 മഹാമാരി ഒരു അഭൂതപൂര്‍വ്വമായ ഒരു ആഗോള അടിയന്തിരാവസ്ഥയാണ്. കോവിഡ്-19 ന്റെ എല്ലാ ആരോഗ്യ ഉപകരണങ്ങളുടെ പേറ്റന്റുകള്‍ക്കും, വാണിജ്യ രഹസ്യങ്ങള്‍ക്കും മറ്റ് ബൌദ്ധിക കുത്തകാവകാശങ്ങള്‍ക്കും താല്‍ക്കാലികമായി ഇളവ് കൊടുക്കണമെന്ന് 100 ല്‍ അധികം രാജ്യങ്ങള്‍ World Trade Organization (WTO) യില്‍ ശക്തമായ നിലപാടെടുത്തു. അങ്ങനെ ചെയ്താല്‍ ജീവന്‍രക്ഷ വാക്സിനുടേയും, ചികില്‍സയുടേയും, ടെസ്റ്റുകളുടേയും മറ്റ് ആരോഗ്യ ഉപകരണങ്ങളുടേയും ആഗോള ഉത്പാദനവും ലഭ്യതയും എല്ലായിടത്തേയും എല്ലാവര്‍ക്കും വന്‍തോതില്‍ കൂട്ടാന്‍ കഴിയും.
— സ്രോതസ്സ് msfaccess.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.