തന്റെ ഇമെയില്‍ inbox നിറയെ തന്റെ സുഹൃത്തുക്കള്‍ തന്റെ wall ല്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്ക് notifications വന്നതായി മൂന്ന് വര്‍ഷം മുമ്പ് തന്റെ ജന്മ ദിനത്തില്‍ ഒരു നിയമ പ്രൊഫസര്‍ കണ്ടു. ആ സന്ദേശങ്ങള്‍ അദ്ദേഹത്തെ ദുഖിതനാക്കി. നിറഞ്ഞ inbox ശല്യപ്പെടുത്തുന്നതാണ്. എന്നാല്‍ ശരിക്കും വിഷമിപ്പിച്ചത് ഫേസ്‌ബുക്കില്‍ നിന്ന് അദ്ദേഹം തന്റെ ജന്മദിനം വെളിപ്പെടുത്തി എന്ന കാര്യത്തിലായിരുന്നു. അത് സാമൂഹ്യ ശൃംഖലക്ക് അവശ്യമല്ല. അതുപോലെ സ്വകാര്യത നിയമം പാലിക്കണമെന്നുമില്ല. ചിലയാളുകള്‍ തെറ്റായാണ് അങ്ങനെ വിശ്വസിക്കിക്കുന്നത്. മിക്ക ഇലക്ട്രോണിക് കരാറുകളേയും പോലെ ശൃംഖലയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം അത് ശ്രദ്ധിച്ചില്ല. കരാര്‍ വ്യവസ്ഥകളെക്കുറിച്ച് വിലപേശാനോ ചര്‍ച്ച ചെയ്യാനോ സാദ്ധ്യമല്ല. ഫേസ്‌ബുക്കിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു. തീയതി പ്രവേശിപ്പിച്ചു. ബട്ടണ്‍ അമര്‍ത്തി.
അതേ അവസ്ഥ അടുത്ത വര്‍ഷം ഉണ്ടാകാതിരിക്കാനായി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫേസ്‌ബുക്ക് പ്രൊഫൈലിലെ ജനന തീയതി മാറ്റാന്‍ നിയമ പ്രൊഫസര്‍ തീരുമാനിച്ചു. എന്നാല്‍ വ്യാജ തീയതി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ inbox ല്‍ വീണ്ടും ഫേസ്‌ബുക്ക് notifications കൊണ്ട് നിറഞ്ഞു. രണ്ട് സന്ദേശങ്ങള്‍ അടുത്ത ബന്ധുക്കളില്‍ നിന്നായിരുന്നു. അതിലൊരാളുമായി ശരിക്കുള്ള ജനനതീയതിക്ക് ഫോണില്‍ സംസാരിക്കുകയും ചെയ്തതായിരുന്നു!
എന്തുകൊണ്ടാണ് അവള്‍ക്ക് ആ തീയതി വ്യാജമാണെന്ന് തിരിച്ചറിയാന്‍ പറ്റാതെ പോയത്?
ഞങ്ങളുടെ സിദ്ധാന്തം: അവള്‍ പ്രോഗ്രാം ചെയ്യപ്പെട്ടവളായിരുന്നു!
നിയമ പ്രൊഫസര്‍ ഞങ്ങളില്‍ ഒരാളായിരുന്നു (Brett Frischmann). മിക്ക ആളുകളും ശരിക്കും ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം വിവരങ്ങള്‍ നല്‍കണമെന്നോ സുഹൃത്തിനെ ബന്ധപ്പെടണമെന്നോയുള്ള ഫേസ്‌ബുക്കില്‍ നിന്നുള്ള prompts നോട് automatically പ്രതികരിക്കുകയാണ് എന്ന അദ്ദേഹത്തിന്റെ സംശയങ്ങള്‍ ഉറപ്പിക്കുന്നതായിരുന്നു അത്. ഡിജിറ്റല്‍ ശൃംഘല സാങ്കേതികവിദ്യ മനുഷ്യരെ ലളിതമായ stimulus-response യന്ത്രങ്ങളായി engineering നടത്തുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. Re-Engineering Humanity എന്ന പുതിയ പുസ്തകത്തില്‍ Frischmann ഉം Evan Selinger ഉം ചേര്‍ന്ന് അവതരിപ്പിക്കുന്ന കേന്ദ്ര വാദം. ആ പുസ്തകത്തില്‍ സാമൂഹ്യ മാധ്യമങ്ങളുള്‍പ്പടെ വൈവിദ്ധ്യമാര്‍ന്ന മനുഷ്യ-കമ്പ്യൂട്ടര്‍ interfaces പരിശോധിക്കുന്നുണ്ട്.
ആധുനിക ജീവിതത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സുഹൃത്തുക്കള്‍, കുടുംബം, സഹപാഠി, സഹപ്രവര്‍ത്തകര്‍ തുടങ്ങിയെല്ലാവരുമായും ബന്ധപ്പെടാനുള്ള പ്രാധമിക വഴിയായി Facebook, LinkedIn, Twitter തുടങ്ങിയവ മാറി. മനുഷ്യന്റെ responses നെ ഈ പ്ലാറ്റ്ഫോമുകള്‍ ഏങ്ങനെയാണ് literally programming ചെയ്യുന്നതെന്നത് ഇതുവരെ ഗവേഷകര്‍ പൂര്‍ണ്ണമായും പരിശോധിച്ചിട്ടില്ല. സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഒരു സീമയിലെ സാമൂഹ്യ സ്വഭാവങ്ങള്‍ encode ചെയ്യുന്നു. സുഹൃത്തിന് ജന്മദിനാശംസകള്‍ എന്നാണ് നേരേണ്ടത് എന്ന് ഫേസ്‌ബുക്കാണ് നമ്മെ notify ചെയ്യുന്നത്. സഹ പ്രവര്‍ത്തകരുടെ ജോലി വാര്‍ഷികത്തിന് അഭിനന്ദനം അര്‍പ്പിക്കാന്‍ LinkedIn നമ്മേ ഓര്‍മ്മിപ്പിക്കുന്നു. Twitter അതിന്റെ തന്നെ കാലക്രമത്തെ തെറ്റിച്ചുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ നമ്മേ കാണിച്ച് തരുന്നു. അതിന്റെ ഫലമായി സാമൂഹ്യ ഇടപെടലുകള്‍ ഒരു ബട്ടണ്‍ അമര്‍ത്തുന്നതിലേക്ക് ചുരുക്കിക്കൊണ്ടുവരപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് അത് test ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ആളുകള്‍ക്ക് “Happy Birthday” ആശംസിക്കുന്നതിന്റെ രീതിയെ ഫേസ്‌ബുക്ക് re-engineer ചെയ്യുന്നത് demonstrate ചെയ്യാനായി 2017 ന്റെ വേനല്‍കാലത്ത് institutional review board ന്റെ അംഗീകാരം കിട്ടിയതിന് ശേഷം ഞങ്ങള്‍ field പരീക്ഷണം നടത്തി. 11 ആളുകളെ എടുത്ത് അവരുടെ ഫേസ്‌ബുക്കിലെ ജന്മദിനം മാറ്റി ഒരു യാദൃശ്ചികമായ ദിനമാക്കാനാവശ്യപ്പെട്ടു. ആളുകള്‍ അത് കാണാനായി കാത്തിരുന്നു. അവരുടെ 10,042 മൊത്തം സുഹൃത്തുക്കളുടെ 10.7% പേര്‍ ആ വ്യാജ ജന്മദിനത്തില്‍ അവര്‍ക്ക് ജന്മദിനാശംസകള്‍ അയച്ചു.
മറ്റൊരു കൂട്ടം ആളുകള്‍ നേരിട്ട് സന്ദേശമയക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്ത് ആശംസകളറിയിച്ചു. ഇല്ലാതാകുന്ന കുറച്ച് എണ്ണം ആളുകള്‍ മാത്രമാണ് ആ ജന്മദിനം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. 2016ലും 2015 ലും വ്യാജമായ ജന്മദിനാശംസകള്‍ കിട്ടിയതിന്റെ തോത് ഞങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍ ഫലം തിരിച്ചറിയാന്‍ പറ്റാത്തവിധമായിരുന്നു. അടിസ്ഥാനപരമായി ആളുകള്‍ക്ക് യഥാര്‍ത്ഥ ജന്മദിനത്തിന് കിട്ടിയ അത്രതന്നെ വ്യാജ ജന്മദിനത്തിലും ആശംസകള്‍കിട്ടി. തീയതികളുടെ സത്യസന്ധത കണക്കാക്കാതെ ആളുകള്‍ക്ക് (contacts) ആശംസകളയക്കാനായി ഫേസ്‌ബുക്ക് മനുഷ്യരെ പ്രോഗ്രാം ചെയ്തു എന്ന് ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പറയാം.
notification stimulus നോട് പ്രതികരിക്കണമെന്ന് ആദ്യ തീരുമാനത്തിനപ്പുറം ആളുകള്‍ [അത്] നിര്‍ത്തുകയും സന്ദേശം എഴുതുന്ന അവസരത്തില്‍ ചിന്തിക്കുകയും ചെയ്യണം. എന്നാലും habitual പ്രതികരണങ്ങളെ ഫേസ്‌ബുക്ക് നിര്‍മ്മിച്ചെടുക്കും. semantic ഉള്ളടക്കത്തിലെ ശ്രദ്ധേയമായ consistency ഞങ്ങള്‍ നിരീക്ഷിച്ചു. standardized scripts നെ ആളുകള്‍ പിന്‍തുടരുന്നത് പോലെയായിരുന്നു അത്. സന്ദേശങ്ങളിലെ 27% ഉം “HBD” എന്നോ “Happy Birthday” എന്നോ മാത്രമായിരുന്നു എന്നത് ഞെട്ടിച്ചു. അതില്‍ ആളിന്റെ പേര് പോലും വെച്ചിട്ടില്ലായിരുന്നു!
നമ്മള്‍ ജന്മദിനാശംസ പറയുന്ന ആളുകളുടെ എണ്ണം കുറച്ച് ബട്ടണ്‍ അമര്‍ത്തിയാല്‍ ഫേസ്‌ബുക്കിന് വര്‍ദ്ധിപ്പിക്കാനായേക്കും. ഹൈസ്കൂളിലെ സഹപാഠിയുടേയോ അകന്ന ബന്ധുവിന്റേയോ ജന്മദിനം നാം ഓര്‍ക്കുന്നത് പോലെയല്ല അത്. എന്നാല്‍ അത് ഒരു programmed സ്വഭാവമായി മാറിയാല്‍ അതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ? ഫേസ്‌ബുക്കില്‍ ഇല്ലാത്ത ആളുകള്‍ക്കും ജനന തീയതി പ്രസിദ്ധപ്പെടുത്താത്ത ആളുകള്‍ക്കും അവരുടെ ജനനതീയതിയുടെ മേലുള്ള നിയന്ത്രണം ഒരു വിലയോട് കൂടിയാണ് വരുന്നത്. അവര്‍ക്ക് വിദൂരത്ത് നിന്ന് എത്തുന്ന ആശംസകളുടെ ഒഴുക്ക് ഉണ്ടാവില്ല. എന്തായാലും അതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്, വര്‍ഷത്തിലൊരിക്കലെങ്കിലും.
ഞങ്ങളുടെ കഥ ഒരു ദുഖ കാര്യത്തിലാണ് അവസാനിക്കുന്നത്: തുടര്‍ന്ന് ഭാവിയെ പഠനത്തിന് ഞങ്ങള്‍ ഒരു grant അപേക്ഷ കൊടുത്തു. എന്നാല്‍ ഒരു പ്രാധമിക അംഗീകാരത്തിന് ശേഷം ധനസഹായം ചെയ്യുന്നയാള്‍ പിന്‍വാങ്ങി എന്ന് ഞങ്ങളോട് പറഞ്ഞു. അടുത്ത കാലത്തെ Cambridge Analytica വിവാദത്തിന് ശേഷം സാമൂഹ്യ മാധ്യമ പരീക്ഷണങ്ങള്‍ക്ക് ധനസഹായം കിട്ടുന്ന വളരെ അപകടസാദ്ധ്യതയുള്ളതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഞങ്ങളുടെ ഗവേഷണത്തിന് ഒരു university institutional review board ന്റെ അംഗീകാരം കിട്ടിയതാണെന്ന് ഞങ്ങള്‍ അദ്ദേഹത്തോടെ പറഞ്ഞെങ്കിലും ഗുണമുണ്ടായില്ല. ഞങ്ങളുടെ സ്വന്തം ഗവേഷണത്തിന് അതീതമായ വിഷമിപ്പിക്കുന്ന കാരണങ്ങളാണ്.
സാങ്കേതികവിദ്യയും മാനവരാശിയും കൂട്ടിമുട്ടുന്നിടത്ത് സമൂഹത്തിന് ധാര്‍മ്മിക സാമൂഹ്യ ശാസ്ത്രന്റെ ആവശ്യം മുമ്പത്തേക്കാളേറെ ഇപ്പോള്‍ ഉണ്ട്. മനുഷ്യനാകുക എന്നതിനെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ രൂപം കൊടുക്കുകയാണ്. തന്നത്താനെ നിയന്ത്രിക്കാനും ഗവേഷണം നടത്താനും ഈ പ്ലാറ്റ്ഫോമുകളെ നമുക്ക് വിട്ടുകൊടുക്കാനാകില്ല. നമ്മുടെ ജന്മദിനം വീണ്ടും എത്തുപ്പോഴും സുഹൃത്തുക്കളില്‍ നിന്ന് ഊഷ്മളമായ സന്ദേശങ്ങള്‍ കിട്ടുമ്പോഴും സന്തോഷിക്കുക. പക്ഷെ അവരുടെ സ്വന്തം ജന്മദിനം അറിയുന്നതിനേക്കാള്‍ കൂടുതലൊന്നും നിങ്ങളുടെ ജന്മദിനത്തെക്കുറിച്ച് അവര്‍ക്കറിയില്ലെന്ന് ഓര്‍ക്കുക.
— സ്രോതസ്സ് blogs.scientificamerican.com | Brett Frischmann | Jun 21, 2018
സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.