മാരകമായ കൊറോണമാഹാമാരിയുടെ സമയത്ത് അമേരിക്കയിലെ 719 ശതകോടീശ്വരന്‍മാരുടെ ഭാഗ്യം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മൊത്തത്തില്‍ $4.56 ലക്ഷം കോടി ഡോളര്‍ ആയിരിക്കുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ഏറ്റവും താഴെയുള്ള ഏകദേശം 16.5 കോടി ആളുകളെക്കാള്‍ നാല് മടങ്ങ് സമ്പന്നരാണ് അവര്‍. Institute for Policy Studies ഉം Americans for Tax Fairness ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും കോവിഡ്-19 കാരണം 5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത മാര്‍ച്ച് 18, 2020 – ഏപ്രില്‍ 12, 2021 കാലത്ത് അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ സമ്പത്ത് $1.62 കോടി ഡോളര്‍ —55%— വര്‍ദ്ധിച്ചു എന്ന് രണ്ട് സംഘവും കണ്ടെത്തി. താഴെയുള്ള 16.5 കോടി ആളുകളുടെ മൊത്തം സമ്പാദ്യം $1.01 ലക്ഷം കോടി മാത്രമാണ്. അത് രാജ്യത്തെ നൂറുകണക്കിന് ശതകോടീശ്വരന്‍മാരുടെ സമ്പത്തിനെക്കാള്‍ താഴെയാണ്.
1990 ല്‍ “സ്ഥിതി തിരിച്ചായിരുന്നു.” അന്ന് താഴത്തെ 50% ന് മൊത്തം $38000 കോടി ഡോളര്‍ സമ്പാദ്യമുണ്ടായിരുന്നു. അതേ സമയത്ത് 66 ശത കോടീശ്വരന്‍മാര്‍ക്ക് മൊത്തം $24000 കോടി ഡോളറേ ഉണ്ടായിരുന്നുള്ളും എന്നും IPS ഉം ATF ഉം കണ്ടെത്തി.
“മഹാമാരി സമയത്ത് മാത്രമല്ല, ശതകോടീശ്വരന്‍മാര്‍ ദശാബ്ദങ്ങളായി ശരാശരി അമേരിക്കക്കാരേക്കാള്‍ മുകളിലാണ്. ഈ ഗതി തിരിച്ച് മാറ്റാനായി പണക്കാരും അവരുടെ ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റുകളും അവരുടെ ന്യായമായ നികുതി അടക്കുന്നത് തുടങ്ങണം,” എന്ന് ATF ഡയറക്റ്ററായ Frank Clemente പറയുന്നു.
അമേരിക്കയില്‍ ഇപ്പോള്‍ ആറ് “centi-billionaires” ഉണ്ട് എന്ന് Forbes ന്റെ സമ്പത്ത് ഡാറ്റയെ ഉദ്ധരിച്ചുകൊണ്ട് പുതിയ വിശകലനം കാണിക്കുന്നു. $10000 കോടി ഡോളറിലധികം സമ്പത്തുള്ളവര്‍:
Amazon CEO Jeff Bezos ($197 billion)
Tesla and SpaceX founder Elon Musk ($172 billion)
Microsoft founder Bill Gates ($130 billion)
Facebook CEO Mark Zuckerberg ($113.5 billion)
Berkshire Hathaway CEO Warren Buffett ($101 billion)
Oracle founder Larry Ellison ($101 billion)
“മൂന്ന് ദശാബ്ദങ്ങളായി സമ്പത്ത് ക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നതിന് ശേഷമുള്ള ഒരു അപഹാസ്യമായ നാഴികക്കല്ലാണ് ഈ മഹാമാരി ശതകോടീശ്വരന്‍മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്ന് ഏറ്റവും മുകളിലെത്തിയത്. സമ്പത്തിന് മേല്‍ നികുതികള്‍ തിരിച്ച് കൊണ്ടുവരാനും ജനാധിപത്യത്തെ തകര്‍ക്കുന്ന സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണത്തിന് പരിധിയുണ്ടാക്കാനും സര്‍ക്കാര്‍ ഇടപെടണം,” IPS ലെ Program on Inequality യുടെ ഡയറക്റ്റര്‍ Chuck Collins പറയുന്നു.
— സ്രോതസ്സ് | Jake Johnson | Apr 15, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar