തൊഴിലുറപ്പ് പദ്ധതിയുടെ Rs 1,387 കോടി രൂപ വേതനം കൊടുക്കാനുണ്ട്

MGNREGA dashboard പ്രകാരം കേന്ദ്ര സര്‍ക്കാര്‍ Mahatma Gandhi National Rural Employment Guarantee Act (MGNREGA) പ്രകാരമുള്ള അവിദഗ്ദ്ധ തൊഴിലിന്റെ വേതനമായി Rs 1,387 കോടി രൂപ കൊടുക്കാനുണ്ട്.

National Informatics Centre നിര്‍മ്മിച്ച Union Ministry of Rural Development പരിപാലിക്കുന്ന വെബ് സൈറ്റാണ് ഈ ഡാഷ്ബോര്‍ഡ്.

ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഒഡീസ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ Rs 243 കോടി രൂപ കൊടുക്കാനുണ്ട്. കോവിഡ്-19 ലോക്ക്ഡൌണ്‍ കാരണം കഴിഞ്ഞ വര്‍ഷം വീട്ടില്‍ തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ 65% ഉം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

എന്നിരുന്നാലും ഏറ്റവും കൂടുതല്‍ വേതനം കൊടുക്കാനുള്ളത് മണിപ്പൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ്. Rs 772 കോടി രൂപ വരുന്ന ശമ്പള arrears സര്‍ക്കാര്‍ ഇതുവരെ പാസാക്കിയിട്ടില്ല. ഈ രണ്ട് സംസ്ഥാനങ്ങളില്‍ അത് കൊടുക്കാനുള്ള വേതനത്തിന്റെ 55% വരും.

എല്ലാ ഗ്രാമീണ വീടുകളിലേക്കും എല്ലാ വര്‍ഷവും കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ദ്ധ തൊഴില്‍ ഉറപ്പ് തരുന്ന പദ്ധതിയായ Mahatma Gandhi National Rural Employment Scheme കഴിഞ്ഞ വര്‍ഷം പുതുക്കിയിട്ടുണ്ട്.

നഗരത്തിലെ ജീവിതവൃത്തി നഷ്ടപ്പെട്ടശേഷം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരു ജീവിതം അത് കൊടുത്തു. സാമ്പത്തിക കഷ്ടപ്പാട് വളരെ വലുതായതിനാല്‍ ധാരാളം വിദ്യാഭ്യാസമുള്ള വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് അവരുടെ ദൈനംദിന ജീവതൃത്തി നല്‍കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ഈ തൊഴിലുറപ്പ് പദ്ധതി.

2020 ലെ കോവിഡ്-19 ലോക്ക്ഡൌണ്‍ കഴിഞ്ഞ് ആദ്യ കുറച്ച് മാസങ്ങളില്‍ MGNREGA തൊഴിലിന്റെ ആവശ്യകത പുതിയ നിലയിലേക്ക് വര്‍ദ്ധിച്ചുവന്നു. ജൂണ്‍ 2020 ന് 4 കോടിയിലധികം വീടുകള്‍ ജോലിക്കായി ആവശ്യപ്പെട്ടു. പ്രതിമാസം ശരാശരി 2.36 കോടി ആവശ്യകതയാണ് സാധാരണ ഉണ്ടാകാറുള്ളത്.

ഏപ്രില്‍ 20, 2021 ന് മൊത്തം ഉണ്ടായിരുന്ന Rs 1,20,590 കോടി രൂപയില്‍ Rs 9,455 കോടി രൂപ മാത്രമേ കേന്ദ്രത്തിന്റെ കൈവശമുള്ളു എന്ന് ഡാറ്റ കാണിക്കുന്നു. Rs 16,512 കോടി വരുന്ന material and administration costs ഉം കൊടുക്കാനുണ്ട്.

2021-22 Union Budget ലെ വകയിരുത്തല്‍ ഈ പദ്ധതി പ്രകാരം വര്‍ദ്ധിച്ച തൊഴിലിന്റെ താഴ്ന്നകണക്കാക്കാക്കലാണ്. Rs 73,000 കോടി രൂപയേ വകയിരിത്തിയിട്ടുള്ളു. revised budgetary estimate പ്രകാരം 2020-21 കാലത്ത് Rs 111,500 കോടി രൂപയാണ് വേണ്ടത്. അതിന്റെ 34.52% കുറവാണ് വകയിരുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം സാദ്ധ്യമായ സര്‍ക്കാര്‍ ചിലവിന്റെ മദ്ധ്യ വര്‍ഷ അവലോകനം ആണ് Revised estimates.

വര്‍ദ്ധിച്ചുവരുന്ന MGNREGA തൊഴിലിന്റെ ആവശ്യകതക്ക് ആ വകയിരുത്തല്‍ മതിയാകില്ല എന്ന് വിദഗ്ദ്ധര്‍ ചൂണിക്കാണിച്ചു. അത് വരും വര്‍ഷങ്ങളില്‍ വൈകുന്ന ശമ്പളം കൊടുക്കല് വൈകിപ്പിക്കും.

2020 ല്‍ MGNREGA ക്ക് Rs 61,500 കോടി രൂപ കേന്ദ്രം വകയിരുത്തി. എന്നാല്‍ അവരുടെ 20 ലക്ഷം കോടി സാമ്പത്തിക പാക്കേജില്‍ നിന്ന് മറ്റൊരു Rs 40,000 കോടി രൂപയും കൂടി കൂട്ടിച്ചേര്‍ത്തു.

തൊഴിലിന്റെ ആവശ്യകത നേരിടാനും കോവിഡ്-19 ന്റെ രണ്ടാം തരംഗത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ അവരുടെ സ്വന്തം ഗ്രാമങ്ങളിലും നഗരങ്ങളിലും തിരിച്ചെത്തുന്നതിനാല്‍ അവര്‍ ഇതിനെ കൂടുതല്‍ ആശ്രയിക്കുന്നത് കൊണ്ടും പദ്ധതിക്ക് പുതിയ ഒരു സാമ്പത്തിക ഉത്തേജനം വേണം.

— സ്രോതസ്സ് downtoearth.org.in | Shagun | 20 Apr 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )