ഹൃദയത്തിന്റെ താളം സ്ഥിരമായി നിലനിര്‍ത്തുന്ന പ്രത്യേകമായുള്ള pacemaker കോശങ്ങളെ SARS-CoV-2 വൈറസ് ബാധിക്കും. അവയെ സ്വയം നശിക്കുന്ന പ്രക്രിയയിലേക്ക് വൈറസ് തള്ളിയിടും എന്ന് Weill Cornell Medicine, NewYork-Presbyterian, NYU Grossman School of Medicine എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തി. ഗവേഷകര്‍ മൃഗ മാതൃകയും മനുഷ‍്യ stem കോശങ്ങളില്‍ നിന്ന് വികസിപ്പിച്ച pacemaker കോശങ്ങളേയും ഉപയോഗിച്ചാണ് SARS-CoV-2 ന് pacemaker കോശങ്ങളെ ബാധിക്കാനാകുമെന്നും കോശങ്ങളുടെ സ്വയം നശിക്കല്‍ പ്രക്രിയയായ ferroptosis ന് തുടക്കം കുറിക്കാനും കഴിയുമെന്ന് കാണിച്ചത്. അത് വഴിയുണ്ടാകുന്ന reactive oxygen molecules തൊട്ടടുത്തുള്ള കോശങ്ങള്‍ക്കും ആഘാതം ഏല്‍പ്പിക്കും. അണുബാധയുടെ സമ്മര്‍ദ്ദത്തിന്റെ പ്രതികരണമായി pacemaker കോശങ്ങള്‍ ferroptosis ലൂടെ കടന്ന് പോകുമ്പോള്‍ അത് ഇരുമ്പ് കേന്ദ്രീകരിക്കുന്നതിന് കാരണമാകുന്നു. ഒപ്പം കോശത്തെ നശിപ്പിക്കുന്ന reactive oxygen ന്റെ അന്തമില്ലാത്ത ഉത്പാദനവും തുടങ്ങുന്നു. കോവിഡ്-19 രോഗികളില്‍ കണ്ടെത്തിയ ചില cardiac arrhythmias ന്റെ കാരണം sinoatrial node ന് പറ്റുന്ന ferroptosis നാശമാണ്.
— സ്രോതസ്സ് Weill Cornell Medicine | Apr 1, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.