പുതിയ അമ്മമാര്‍ അവരുടെ ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ വീട്ടുജോലി ചെയ്യുന്നവരാണ്. ഈ പ്രഭാവം അച്ഛന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന അമ്മമാരിലും കാണാം എന്ന് University of Bath നടത്തിയ പഠനത്തില്‍ കണ്ടെത്തി. പങ്കാളിയേക്കാള്‍ കൂടുതല്‍ ശമ്പളമുള്ള അമ്മമാരില്‍ വീട്ടുജോലിയിലെ ജന്റര്‍ വിടവ് യഥാര്‍ത്ഥത്തില്‍ കൂടുതലാണ്. പങ്കാളിയേക്കാള്‍ എത്രത്തോളം കൂടുതല്‍ ശമ്പളം കിട്ടുന്നുവോ അത്രയും കൂടുതല്‍ വീട്ടുപണിയും അവര്‍ക്ക് ചെയ്യേണ്ടതായി വരുന്നു. ‘പുരുഷ breadwinner’ എന്ന ആശയവും അതിന് ആണത്തത്തിനോടുള്ള ബന്ധവും എന്ന പരമ്പരാഗതമായ ജന്റര്‍ വ്യക്തിത്വ മാതൃക വളരേറെ ഉറപ്പിക്കപ്പെട്ടതായതിനാല്‍ ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്‍മാരേക്കാള്‍ ശമ്പളം വാങ്ങുന്നു എന്ന സന്ദര്‍ഭത്തിന്റെ നഷ്ടപരിഹാരമാകാന്‍ ദമ്പദികള്‍ ശ്രമിക്കുന്നതാകാം ഇത്.
— സ്രോതസ്സ് University of Bath | Mar 31, 2022
[ഇത് സംഭവിക്കുന്നത് ലിബറന്‍മാരുടെ ചക്കര രാജ്യത്താണെന്നും ഓര്‍ക്കുക.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.