പരിസ്ഥിതിയിലെ ശബ്ദത്തിന്റെ പ്രധാന സ്രോതസ് റോഡിലെ ഗതാഗതമാണ്. പരിസ്ഥിതിയിലെ ശബ്ദം പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുമെന്ന് മുമ്പ് നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. ഉറക്ക അസ്വാസ്ഥ്യം, ശല്യപ്പെടല്‍, ഹൃദ്രോഗം, ദഹന രോഗം, ജനനത്തിലെ മോശം ഫലങ്ങള്‍, ബൌദ്ധികശേഷിക്കുറവ്, മോശം മാനസികാരോഗ്യം, സ്വാസ്ഥ്യം, പ്രായമെത്താത്ത മരണം ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘകാലം റോഡ് ഗതാഗതത്തിന്റെ ശബ്ദം ദീര്‍ഘകാലം അനുഭവിക്കുന്നത് സമ്മര്‍ദ്ദ പ്രതികരണം സ്ഥായിയായി നില്‍ക്കുന്നതിന് കാരണമാകുന്നു. അത് സമ്മര്‍ദ്ദ ഹോര്‍മാണുകള്‍ പുറത്തുവരുന്നതിനും ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ദം, vasoconstriction എന്നിവ വര്‍ദ്ധിക്കുന്നതിനും കാലക്രമത്തില്‍ ഹൃദ്രോഗം, വിഷാദം, ആകാംഷ പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
യൂറോപ്യന്‍ നഗരങ്ങളില്‍ നടത്തിയ Urban Audit 2018 ല്‍ നിന്നാണ് ഈ പഠനത്തിന് വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്.
— സ്രോതസ്സ് Barcelona Institute for Global Health (ISGlobal) | Mar 24, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.