50 വയസ് ആകുന്നതിന് മുമ്പ് പങ്കാളിയില്‍ നിന്നുള്ള ആക്രമണം സഹിച്ചവരാണ് നാലിലൊന്നില്‍ കൂടുതല്‍ സ്ത്രീകളും (27%). McGill University ഉം ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. 161 രാജ്യങ്ങളിലെ 20 ലക്ഷം സ്ത്രീകളെ പഠിച്ച 366 പഠനങ്ങളുടെ വിശകലനമാണിത്.
സ്ത്രീകള്‍ക്കെതിരായ ഭര്‍ത്താക്കന്‍മാര്‍, ആണ്‍സുഹൃത്തുക്കള്‍, മറ്റ് പങ്കാളികള്‍ തുടങ്ങിയ ഉറ്റപങ്കാളിയില്‍ നിന്നുള്ള ശാരീരികവും ലൈംഗികവും ആയ അക്രമം ലോകം മൊത്തം ഉയര്‍ന്ന തോതില്‍ വ്യാപകമാണ്.
Lancet ല്‍ ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്.
— സ്രോതസ്സ് McGill University | Mar 24, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.