LGBTQ+ കുട്ടികളുടേയും മുതിര്‍ന്നവരുടേയും അവകാശങ്ങളെ ലക്ഷ്യംവെച്ചുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ വിവേചനപരമായ നിയമങ്ങള്‍ മറികടക്കാനുള്ള ധാരാളം executive actions വൈറ്റ് ഹൌസില്‍ നടന്ന Pride Month ആഘോഷത്തില്‍ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു.
LGBTQ+ ആള്‍ക്കാരുടെ അവകാശങ്ങളുടെ മേലെയുള്ള legislative ആക്രമണങ്ങള്‍ക്ക് പുറമേ ഐഡഹോയിലെ Coeur d’Alene നടന്ന Pride പരിപാടി ആക്രമിക്കാന്‍ പദ്ധതിയിട്ട സവര്‍ണ്ണാധിപത്യ നവ-നാസി സംഘം ആയ Patriot Front ന്റെ 31 അംഗങ്ങളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും ബൈഡന്‍ സംസാരിക്കുകയുണ്ടായി. ഈ പുരുഷന്‍മാര്‍ U-Haul truck ല്‍ കണ്ണീര്‍ വാതകവും, പരിചകളും ഉള്‍പ്പടെ ലഹള വസ്ത്രവും ധരിച്ച് സായുധരായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഒരു ഹോട്ടലിനടുത്ത് “കൊച്ച് സൈന്യം” ട്രക്കിലേക്ക് കയറുന്നു എന്നാണ് പോലീസിന് കിട്ടിയ വിവരം. ലഹളക്ക് ഗൂഢാലോചന നടത്തിയ കുറ്റത്തിന് Patriot Front അറസ്റ്റ് ചെയ്തു എന്ന് Coeur d’Alene പോലീസ് മേധാവി Lee White പറഞ്ഞു.
— സ്രോതസ്സ് democracynow.org | Jun 16, 2022
[LGBTQ ഉള്‍പ്പടെയുള്ള വിഭാഗീയ ചിന്താഗതികളെ ഞാന്‍ പിന്‍തുണക്കുന്നില്ല]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.