2016 ന് ശേഷം അഞ്ച് ലക്ഷം കമ്പനികള്‍ പൂട്ടി, നോട്ട് നിരോധനം, GST, കോവിഡ്-19

കഴിഞ്ഞ ആറ് വര്‍ഷം 5,00,506 കമ്പനികള്‍ അടച്ചുപൂട്ടി. ലോക്സഭയില്‍ Union Corporate Affairs മന്ത്രിയായ Rao Inderjit Singh നവംബര്‍ 29 ന് പറഞ്ഞതാണത്. നോട്ട് നിരോധനം, GST നടപ്പാക്കല്‍, കോവിഡ്-19 എന്നിവ ഈ കാലത്ത് നാം കണ്ടു. അതേ സമയത്ത് ഈ രാജ്യത്ത് 7,17,049 പുതിയ കമ്പനികളും സ്ഥാപിതമായി.

വന്‍തോതില്‍ അടച്ചുപൂട്ടല്‍ നടന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര (81,412), ഡല്‍ഹി (55,753), പശ്ഛിമ ബംഗാള്‍ (33,938), കര്‍ണാടക (27,502) എന്നിവയാണ്.

രസകരമായി, ബിസിനസുകള്‍ അടച്ചുപൂട്ടുന്നത് ഏറ്റവും കൂടുതലുണ്ടായത് 2017-18 കാലത്തായിരുന്നു. ആ സാമ്പത്തിക വര്‍ഷമായിരുന്നു GST നിയമം പാസാക്കിയത്. അതിന്റെ തൊട്ടടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയ പെട്ടെന്നുള്ള നോട്ട് നിരോധനം കൊണ്ടുണ്ടായ liquidity പ്രതിസന്ധിയും ഉണ്ടായി.

ഉദാഹരണത്തിന് 2017-18 കാലത്ത് ഡല്‍ഹിയില്‍ 45,581 കമ്പനികള്‍ അടച്ചുപൂട്ടി. കഴിഞ്ഞ ആറ് വര്‍ഷത്തെ മറ്റ് വര്‍ഷങ്ങളില്‍ അടച്ചുപൂട്ടല്‍ 3,000 ന് മേലെ പോയിട്ടില്ല. ഗുജറാത്തിലും സമാനമമായ മാതൃക കണ്ടു. അവിടെ 11,973 സ്ഥാപനങ്ങള്‍ 2017-18 കാലത്ത് അടച്ചുപൂട്ടി. അതേ സമയത്ത് മറ്റ് വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ 1,585 അടച്ചുപൂട്ടലുകളാണുണ്ടായത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അടച്ചുപൂട്ടപ്പെടുന്ന കമ്പനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് Registrar of Companies ന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ The Tribune നോട് പറഞ്ഞു. അതേ സമയം നോട്ട് നിരോധനവും, GST യും ആ പ്രദേശങ്ങളിലെ കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിച്ചു എന്ന് വ്യവസായ സ്രോതസ്സുകള്‍ മാധ്യമത്തോട് പറഞ്ഞു. അവിടെ കൂടുതലും MSMEs ആയിരുന്നു. കോവിഡ്-19 ന്റെ ആഘാതം ഈ സാമ്പത്തിക വര്‍ഷത്തിന്റെ വരും മാസങ്ങളിലേ പ്രകടമാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിസിനസുകള്‍ വേഗത്തില്‍ പൂട്ടുന്നതിനോട് ചേര്‍ന്ന് തൊഴിലില്ലായ്മയുടെ വര്‍ദ്ധനവും കഴിഞ്ഞ മാസങ്ങളില്‍ പ്രകടമായിരുന്നു. Centre for Monitoring Indian Economy (CMIE)യുടെ അടുത്ത കാലത്തെ സര്‍വ്വെയെക്കുറിച്ചുള്ള NewsClick ന്റെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി – മെയ് 2021 വരെ 2.5 കോടി തൊഴിലുകളാണ് ഇല്ലാതായത്. ഈ നഷ്ടത്തിലധികവും – ഏകദേശം 2.2 കോടി – സംഭവിച്ചത് ഏപ്രിലിലും മെയിലും ആണ്.
കോവിഡ്-19 ന്റെ നിഷ്ഠൂരമായ രണ്ടാം തരംഗം ഇന്‍ഡ്യയെ വ്യാപിച്ച കാലമായിരുന്നു അത്.

തൊഴിലില്ലായ്മ മെയ് 2021 ന് മൊത്തത്തില്‍ ഇരട്ട അക്കത്തിലേക്ക് കുതിച്ചുയര്‍ന്നു. മെയില്‍ ശരാശരി 12% ആയിരുന്നു. CMIE റിപ്പോര്‍ട്ട് ചെയ്യുന്ന 30-ദിവസത്തെ ശരാശരി, ജൂണ്‍ 4 ന് അതിലും കൂടുതലായ 13% ന് അടുത്തായിരുന്നു.

നഗര പ്രദേശങ്ങളിലായിരുന്നു തൊഴില്‍ നഷ്ടം ഏറ്റവും കൂടുതല്‍. മെയില്‍ നഗര തൊഴില്ലായ്മ 15% ആയിരുന്നു. ഗ്രാമങ്ങളിലെ തൊഴില്‍ നഷ്ടത്തേക്കാള്‍ നാല് ശതമാനം കൂടുതല്‍. ഫാം തൊഴിലിന്റെ മെത്ത നഗര പ്രദേശങ്ങള്‍ക്കില്ല. പല വ്യാപ്തിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന തൊഴിലിനെ അധികമായി ആശ്രയിക്കുന്നവരാണ് നഗരത്തിലെ ജനം.

കഴിഞ്ഞ 6 വര്‍ഷങ്ങളില്‍ നഗരത്തിലെ സ്ഥാപനങ്ങള്‍ക്ക് വലിയ അടിയാണ് കിട്ടിയ നഗരത്തിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ഒരു സ്ഥിതി Tribune ന്റെ റിപ്പോര്‍ട്ട് നല്‍കുന്നു. അത് ഫലത്തില്‍ തൊഴിലില്ലായ്മയുടെ സ്വഭാവത്തിന്റെ ചിത്രം വ്യക്തമാക്കുന്നു. 64,449 കമ്പനികളാണ് വടക്കന്‍ പ്രദേശമായ Chandigarh, Haryana, Punjab, HP, J&K എന്നിവിടങ്ങളില്‍ പൂട്ടിയത്. തുണി, വസ്ത്ര, hand tools, സ്പോര്‍ട്സ് വസ്തുക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വലിയ അടിയേറ്റു. ഏപ്രില്‍ 1, 2016 ന് ശേഷം ഏറ്റവും കൂടതല്‍ 2018-19 ല്‍ 33,295 കമ്പനികള്‍ പൂട്ടി, പിന്നാലെ 2019-20 ല്‍ 17,398 ഉം 2017-18 ല്‍ 10,981 ഉം കമ്പനികള്‍ പൂട്ടി.

— സ്രോതസ്സ് newsclick.in | 30 Nov 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )