കഴിഞ്ഞ ആറ് മാസങ്ങളില്‍, യൂണിയനുകളാല്‍ പ്രതിനിധീകരിക്കപ്പെടുന്ന തൊഴിലാളികളുള്ള Starbucks ന്റെ കടകളുടെ എണ്ണം പൂജ്യത്തില്‍ നിന്ന് 165 ലേക്ക് കുതിച്ചുയര്‍ന്നു.
യൂണിയന്‍ അനുകൂല ചുറ്റുപാട് ഞെട്ടിക്കുന്നതാണ്. എന്നാല്‍ അത് അപ്രതീക്ഷിതമാണോ?
മഹാമാരിയുടെ മുന്‍നിരയില്‍ രണ്ട് വര്‍ഷങ്ങള്‍ നിന്ന ശേഷം, Starbucks പോലുള്ള സ്ഥാപനങ്ങളിലെ താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ കുറഞ്ഞ വര്‍ദ്ധനവേയുണ്ടായിട്ടുള്ളു. എന്നാല്‍ മിക്ക വര്‍ദ്ധനവിനേക്കാള്‍ കൂടുതല്‍ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ട്. അതേ സമയം കോര്‍പ്പറേറ്റ് ഏണിയിലെ ഏറ്റവും മുകളിലുള്ളവരുടെ ശമ്പളം കുത്തനെ ഉയരുകയും ചെയ്യുന്നു.
അമേരിക്കയിലെ 300 കോര്‍പ്പറേറ്റുകളിലെ CEOമാരുടേയും ശരാശരി തൊഴിലാളുകളുടേയും ശമ്പളത്തിലെ വിടവിനെക്കുറിച്ചുള്ള Institute for Policy Studies ന്റെ അടുത്ത കാലത്തെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും താഴ്ന്ന ശരാശരി തൊഴിലാളിയുടെ ശമ്പളം 2020 ലെ 604 ന് 1 എന്ന നിലയില്‍ നിന്ന് വര്‍ദ്ധിച്ച് 2021 ല്‍ 671 ന് 1 എന്ന നിലയിലെത്തി.
— സ്രോതസ്സ് commondreams.org | Brian Wakamo | Jun 23, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
#classwar