ഒരു വെന്ത് പൊള്ളുന്ന tractor-trailer ല്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് San Antonio അധികാരികള്‍ പറയുന്നു. ഒരു വിദൂര റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അത്. അതിജീവിച്ച 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ നാല് കുട്ടികളും ഉണ്ട്. അവരെ താപ ആഘാതത്തിനും ക്ഷീണത്തിനും വേണ്ട ചികില്‍സ കൊടുത്തു. ആ സ്ഥലത്ത് 37.7 ഡിഗ്രിയില്‍ അധികം ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ട്രക്കില്‍ നിന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഒരു നഗര തൊഴിലാളി കേട്ടു. ട്രക്കിന്റെ അല്‍പ്പം തുറന്ന വാതിലില്‍ നിന്ന് ഒരു ശരീരം തറയില്‍ വീണുകിടപ്പമുണ്ടായിരുന്നു എന്നും പ്രാദേശിക അധികാരികള്‍ പറഞ്ഞു.
— സ്രോതസ്സ് democracynow.org | Jun 28, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.