റദ്ദാക്കല്‍ സംസ്കാരത്തില്‍ പുതിയതായെന്തുണ്ട്?

കാണുന്ന അത്ര വരുന്നില്ലെങ്കിലും അത് അത്ര ചെറുതല്ല. സംസ്കാരത്തിന്റെ അത്ര പഴക്കമുള്ളതാണ് റദ്ദാക്കല്‍ സംസ്കാരം. എല്ലാ സമൂഹങ്ങളും എന്തൊക്കെ അനുവദനീയമാണെന്നതിന്റെ അതിര്‍ത്തി സ്ഥാപിക്കും. ഒരാള്‍ അതിന്റെ തെറ്റായ വശത്താണ് എത്തിച്ചേരുന്നതെങ്കില്‍ അയാളെ റദ്ദാക്കും. പണ്ഡിത പ്രസിദ്ധീകരണത്തിന് സമര്‍പ്പിച്ച ഒരു “വിവാദപരമായ” ലേഖനത്തിന് വിനീതമായ തളളിക്കളയല്‍ കത്ത് പോലെ ആ സംവിധാനം നിഗൂഢമായതായിരിക്കാം. അല്ലെങ്കില്‍ പുനര്‍ വിദ്യാഭ്യാസ ക്യാമ്പിലെ ഒരു പരിമിതി(stint) പോലെ നിഷ്ഠൂരമായതാകാം. അല്ലെങ്കില്‍ ഒരു ആസൂത്രിത കൊലപാതകമോ ആകാം. La Trahison des Clercs (The Treason of the Intellectuals) ല്‍ Julien Benda അത് സ്ഥാപിക്കുന്നു. സത്യത്തോടും നീതിയോടും നിങ്ങള്‍ വിശ്വസ്ഥരാണെങ്കില്‍ നിങ്ങളെ സമൂഹം ബഹിഷ്കരിക്കും, അതായത് ഇന്നത്തെ ഭാഷാശൈലി പ്രകാരം “റദ്ദാക്കപ്പെടുന്ന” അനിവാര്യമായ സ്ഥിതിയിലേക്ക് അത് എത്തുന്നു. “സാധാരണക്കാരില്‍ പ്രചാരമുള്ള ഒരു ഗുമസ്തന്‍ അയാളുടെ ഓഫീസിനെ സംബന്ധിച്ചടത്തോളം വിശ്വാസവഞ്ചകനാണ്. ”അദ്ദേഹം സോക്രട്ടീസിനേയും ക്രിസ്തുവിനേയും അര്‍ത്ഥസൂചന കൊടുക്കുന്നു. Benda പറയുന്നതനുസരിച്ച്, “എന്റെ രാജ്യം ഈ ലോകമല്ല” എന്ന ക്രിസ്തുവിന്റെ ശാസനം ഒരു ശരിയായ വിശ്വാസി അംഗീകരിക്കും. Benda കൂടുതല്‍ കാലം ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ രക്തസാക്ഷികളുടെ വിശ്വദേവാലയത്തിലേക്ക് Malcolm X നേയും Martin Luther King നേയും ചേര്‍ക്കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ അവര്‍ വിസ്മരിക്കപ്പെട്ടവരാണ്. അവര്‍ രണ്ട് പേരും അവരുടെ ആസൂത്രിത കൊലയുടെ കാലത്ത് നിന്ദിക്കപ്പെട്ടവരാണ്.

മാല്‍കം X ന്റെ കൊലപാതകത്തിന് ശേഷം New York Times എഡിറ്റോറിയലില്‍ എഴുതി, “ആ കണ്ണാടിയിലൂടെ അദ്ദേഹം കണ്ട ലോകം വികൃതവും ഇരുണ്ടതും ആയിരുന്നു. എന്നാല്‍ അദ്ദേഹം അത്, അദ്ദേഹത്തിന്റെ മതഭ്രാന്തിന്റെ ഉയര്‍ച്ച കൊണ്ട് കൂടുതല്‍ ഇരുണ്ടതാക്കി. ഇന്നലെ ആരോ അദ്ദേഹം സൃഷ്ടിച്ച ആ ഇരുട്ടില്‍ നിന്ന് വരുകയും അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. ”Malcolm X നെ അദ്ദേഹത്തിന്റെ മരണക്കിടക്കയില് വച്ച് Times റദ്ദാക്കുമെന്ന് ആര് കരുതും?

വിയറ്റ്നാമിലെ യുദ്ധത്തിനെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് സംസാരിച്ചപ്പോള്‍, ദാരിദ്ര്യത്തിനെതിരായ യുദ്ധത്തിന് സര്‍ക്കാര്‍ തരുന്ന ധനത്തിനെ നശിപ്പിക്കരുതെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകരായ മറ്റ് പൌരാവകാശ നേതാക്കള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. “നിങ്ങള്‍ പറയുന്നതില്‍ നിന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് foundation grant കിട്ടിയേക്കാം. എന്നാല്‍ അത് നിങ്ങളെ സത്യത്തിന്റെ ലോകത്ത് എത്തിക്കില്ല,” എന്ന് അദ്ദേഹം കടുത്ത മറുപടി കൊടുത്തു. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ തലേ ദിവസം അടുത്ത ദിവസം തന്റെ അവസാന ദിവസമാണെന്നൊരു മുന്നറിയിപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു എന്ന പോലെയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ശ്‌മശാനപ്രസംഗം ആണ് കിംഗ് രൗദ്രമായി നല്‍കിയത്.

ചിലപ്പോള്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും മഹത്തരമായ രാഷ്ട്രീയ പ്രസംഗം ആയിരിക്കാം അത്. തുസ്സിഡിഡീസ് (Thucydides) അനശ്വരമാക്കിയ പെരിക്കിൾസിന്റെ(Pericles) പ്രഭാഷണത്തെ വ്യക്തതയിൽ മറികടക്കുന്നു എന്ന് വാദിക്കാം. അദ്ദേഹത്തിനുണ്ടായേക്കാവുന്ന ഏക എതിരാളി എന്നത് ഫ്രഡറക് ഡഗ്ലസ് (Frederick Douglass) ആണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ താളുകള്‍ ഇന്നും അദ്ദേഹം സംസാരിച്ച വാക്കുകളില്‍ നിന്ന് സ്പന്ദിക്കുന്നു. എന്തിന് അദ്ദേഹത്തിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം മുമ്പ് കിംഗിന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയും വിട്ടുപോകുകയും അദ്ദേഹത്തിന്റെ അനാരോഗ്യത്തെ പരിഹസിക്കുകയും ചെയ്തു എന്ന് കിംഗിന്റെ ജീവചരിത്രകാരന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

— സ്രോതസ്സ് normanfinkelstein.com | Apr 15, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )