ഒഹായോയിലെ Akron യില്‍ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ പ്രതിഷേധം. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനത്തിന് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയും 25-വയസ് പ്രായമുണ്ടായിരുന്ന Jayland Walker എന്ന കറുത്തവന് നീതി ആവശ്യപ്പെട്ടുകൊണ്ട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 27നാണ് ഒരു traffic stop ല്‍ വെച്ച് പോലീസ് അയാളെ വെടിവെച്ച് കൊന്നത്. വാക്കറെ 60 ല്‍ അധികം പ്രാവശ്യം പോലീസ് വെടിവെച്ചു. ഒരു സമയത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.