സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു

നേപ്പാളികളുടെ ആധര്‍ കാര്‍ഡുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്ന സൈബര്‍ തട്ടിപ്പുകളുടെ 5-10% വരെ ഇത്തരത്തിലേതായിരുന്നു. ആളുകളെ പറ്റിച്ച് അവരുടെ (Know Your Client) KYC വിവരങ്ങള്‍ കൊടുത്ത് SIMs തരപ്പെടുത്തി ഓണ്‍ലൈന്‍ ബാങ്ക് അകൌണ്ടുണ്ടാക്കാനായി നേപ്പാളികളുടേയും ബീഹാറില്‍ നിന്നും ഝാര്‍ഘണ്ഡിലേയും തൊഴിലാളികളുടെ ആധാര്‍ കാര്‍ഡാണ് miscreants ഉപയോഗിച്ചത് എന്ന് സൈബര്‍ കുറ്റകൃത്യ കേസുകളുടെ അന്വേഷണത്തില്‍ വ്യക്തമായി.

12,665 സൈബര്‍ പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷം (2020 – 2021) കിട്ടിയത്. 320 FIR രജിസ്റ്റര്‍ ചെയ്തു.

പരാതികളില്‍ 50% ഉം സാമ്പത്തിക തട്ടിപ്പുകളാണ്. 30-35% സാമൂഹ്യ ശൃംഖലകളുടേയും ബാക്കി മറ്റുള്ളവയും ആണ്.

പുതിയ ഗതി എന്നത് ഹോട്ടലുകാര്‍, കച്ചവടക്കാര്‍, കോച്ചിങ് കേന്ദ്രങ്ങള്‍ എന്നിവയെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യം വെക്കുന്നത്. മുന്നേ ബുക്കുചെയ്യുന്ന ഉപഭോക്താളില്‍ നിന്ന് പണം മുന്നേ വാങ്ങുന്നതിനായുള്ള ഹിമാചലിലെ ഹോട്ടലുകളുടെ ഫേസ്‌ബുക്ക് താളുകളിലെ വിവരങ്ങള്‍ മാറ്റി.

കോച്ചിങ് സെന്ററുകളില്‍ പ്രവേശനം കിട്ടാനെന്ന വ്യാജേന സൈബര്‍ കുറ്റവാളികള്‍ വിളിക്കുന്നു, അല്ലെങ്കില്‍ കടക്കാരുടെ പേരില്‍ സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുത്തരുന്നതിനെക്കുറിച്ച് വിളിക്കുന്നു. പിന്നീട് അവര്‍ അഡ്വാന്‍സ് തുക അടക്കാനായി അകൌണ്ട് വിവരങ്ങള്‍ ചോദിക്കുന്നു. പിന്നീട് ഒരു ലിങ്ക് അയച്ചുകൊടുക്കുന്നു.

ഇര ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ പോലുള്ള അയാളുടെ ഉപകരണത്തിന് മേല്‍ കുറ്റവാളികള്‍ക്ക് പ്രവേശനം കിട്ടുന്നു. വിവരങ്ങള്‍ ശേഖരിച്ച് പണം അവരുടെ അകൌണ്ടിലേക്ക് മാറ്റുന്നു എന്ന് Additional SP Cyber Crime ആയ Narvir Singh Rathore പറഞ്ഞു.

ഇരയാകാന്‍ സാദ്ധ്യതയുള്ളവരെ ഗൂഗിളില്‍ തെരഞ്ഞാണ് കുറ്റവാളികള്‍ കണ്ടുപടിച്ചത്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം കെണികള്‍ ഒരുക്കുന്നു. ഈ വര്‍ഷം ഇതിനകം തന്നെ 50 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപരിചിതര്‍ അയച്ചുതരുന്ന ലിങ്കുകളില്‍ അമര്‍ത്തരുതെന്ന് പൊതുജനത്തോട് ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക തട്ടിപ്പിന് പുറമെ സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യത്തില്‍ blackmailing, ഭീഷണിപ്പെടുത്തല്‍, stalking (പിന്‍തുടരല്‍), അപകീര്‍ത്തിപ്പെടുത്തല്‍, morphing, വ്യാജ profile ഒക്കെ പെടുന്നു. online gaming വഴിയുള്ള ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങളുണ്ട്. പ്രായമായ ധനാഢ്യരായ പുരുഷന്‍മാരെ ലക്ഷ്യം വെച്ചുള്ള sextortion ഉം വര്‍ദ്ധിച്ച് വരുന്നു.

പണം തിരികെ കിട്ടിയതിനാലോ, സാമൂഹ്യ അപമാനം കാരണമോ 2-3% കേസുകള്‍ക്ക് മാത്രമേ FIR രജിസ്റ്റര്‍ ചെയ്യപ്പെടുന്നുള്ളു. സാമ്പത്തിക തട്ടിപ്പില്‍ പണം 10-15% കേസുകള്‍ക്ക് മാത്രമേ തിരികെ കിട്ടുന്നുള്ളു.

— സ്രോതസ്സ് tribuneindia.com | Jun 09, 2022

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )