“Motherhood in Childhood: The Untold Story” എന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം United Nations Population Fund (UNFA) പ്രസിദ്ധപ്പെടുത്തി. അതില്‍ പറയുന്നതനുസരിച്ച് വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് പേര്‍ 19 വയസിനോ അതില്‍ താഴെയോ പ്രായത്തിലാണ് അമ്മമാരാകുന്നത്. ലോകം മൊത്തം fertility താഴ്ന്നിരിക്കുകയാണെങ്കിലും 2015 നും 2019 നും ഇടക്ക് അമ്മമാരാകുന്ന കൌമാര പ്രായ സ്ത്രീകള്‍ അവരുടെ 40ാം വയസെത്തുമ്പോഴേക്കും 5 പ്രാവശ്യമെങ്കിലും പ്രസവിച്ചിട്ടുണ്ടാകും എന്ന് UNFPA റിപ്പോര്‍ട്ടില്‍ പറയുന്നു. കൌമാരക്കാരായ കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം പ്രസവ സമയത്തെ സങ്കീര്‍ണ്ണതകളാണ്. കൌമാരകാലത്ത് അമ്മമാരാകുന്നത് വഴി മറ്റ് വലിയ മനുഷ്യാവകാശ ലംഘനങ്ങളും, ഗൌരവകരമായ സാമൂഹ്യ പ്രത്യാഘാതങ്ങളും, ശൈശവ വിവാഹം ഉള്‍പ്പടെ പങ്കാളിയില്‍ നിന്നുള്ള അക്രമം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാകുന്നുണ്ട്. പ്രായം കുറഞ്ഞ കുട്ടി അമ്മമാര്‍ വലിയ അപകടസാദ്ധ്യതകളെയാണ് അഭിമുഖീകരിക്കുന്നത്.
— സ്രോതസ്സ് telesurenglish.net | 5 Jul 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.