വിഷാദരോഗത്തിന് കാരണം serotonin നിലയോ serotonin പ്രവര്‍ത്തനമോ ആണെന്നതിന്റെ വ്യക്തമായ ഒരു തെളിവും ഇല്ല എന്ന് ഒരു ദശാബ്ദത്തെ പഠനത്തിന് ശേഷം UCL ലെ ശാസ്ത്രജ്ഞര്‍ നയിച്ച ഒരു ഗവേഷണത്തില്‍ കണ്ടെത്തി.
Molecular Psychiatry യില്‍ ആണ് ഇപ്പോഴുള്ള meta-analyses നേയും systematic reviews നേയും കുറിച്ചുള്ള പുതിയ വിശകലനം വന്നത്. chemical imbalance കൊണ്ടല്ല വിഷാദരോഗമുണ്ടാകുന്നത് എന്ന കാര്യം antidepressants എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു. selective serotonin reuptake inhibitors (SSRIs) ആണ് മിക്ക antidepressants ഉം.
അത് അസാധാരണമായി താഴ്ന്ന സെറട്ടോണിന്‍ നിലയെ ശരിയാക്കും എന്നായിരുന്നു ആദ്യം പറഞ്ഞുകൊണ്ടിരുന്നത്. വിഷാദത്തിന്റെ ലക്ഷണങ്ങളെ വിഷാദസംഹാരികള്‍ ബാധിക്കുന്നതിന്റെ അംഗീകരിക്കപ്പെട്ട മറ്റൊരു pharmacological സംവിധാനങ്ങളും ഇല്ല.
വിഷാദ രോഗത്തിന്റെ ഈ ‘chemical imbalance’ സിദ്ധാന്തത്തിന്റെ പ്രചാരവുമായി ഒത്തുപോകുന്നതാണ് antidepressants ഉപയോഗത്തിന്റെ വമ്പന്‍ വര്‍ദ്ധനവ്. വിഷാദസംഹാരികളുടെ ഉപയോഗം 1990കള്‍ക്ക് ശേഷം വന്‍തോതില്‍ വര്‍ദ്ധിച്ചു. വര്‍ഷം തോറും ഇംഗ്ലണ്ടിലെ ആറിലൊന്ന് മുതിര്‍ന്നവര്‍ക്കും, 2% കൌമാരക്കാര്‍ക്കും വിഷാദസംഹാരികളുടെ കുറിപ്പടികള്‍ കൊടുക്കുന്നു.
വിഷാദത്തിന് ഒരു ജൈവരാസ കാരണമുണ്ടെന്ന വിശ്വാസം കാരണം ധാരാളം ആളുകള്‍ വിഷാദസംഹാരികളെടുക്കുന്നു. എന്നാല്‍ പുതിയ ഗവേഷണം പറയുന്നത് ആ വിശ്വാസത്തിന് ഒരു തെളിവും ഇല്ല എന്നാണ്.
വിഷാദസംഹാരികളുടെ പാര്‍ശ്വഫലങ്ങള്‍ ആയിരക്കണിക്കിന് ആളുകള്‍ അനുഭവിക്കുന്നു. ആളുകള്‍ അവ നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കഠിനമായ പിന്‍വാങ്ങള്‍ ഫലങ്ങള്‍ ഒക്കെ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നിട്ടും അവയുടെ prescription തോത് വര്‍ദ്ധിക്കുകയാണ്. വിഷാദം എന്നത് രാസ അസന്തുലിതാവസ്ഥ കാരണമാണെന്ന തെറ്റായ വിശ്വാസം കാരണമാണ് ഇതെന്ന് ഞങ്ങള്‍ കരുതുന്നു. അതിന് ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല എന്ന് പൊതുജനത്തെ അറിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ജനങ്ങളുടെ ജീവിതത്തിന്റെ പ്രതികരണമാണ് low mood. അതിനെ ഒരു ലളിതമായ രാസ സമവാക്യമായി ചുരുക്കിക്കാണാനാവില്ല.
— സ്രോതസ്സ് University College London | Jul 20, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.