ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. അതിനാല്‍ ആയിരക്കണക്കിന് ഫാക്റ്ററികള്‍ക്ക് ഊര്‍ജ്ജം കിട്ടാതെ അടച്ചിടേണ്ടി വന്നു. ചൈനയിലെ ഏറ്റവും വലിയ തടാകമായ Poyang തടാകത്തില്‍ നാലിലൊന്ന് വെള്ളമേയിപ്പോഴുള്ളു.
— സ്രോതസ്സ് grist.org | Aug 23, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.