National Crime Record Bureau ഒരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടു. 2021 ല്‍ ഇന്‍ഡ്യയില്‍ മൊത്തം 1,64,033 പേര്‍ ആത്മഹത്യ ചെയ്തു. അതില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആണ് ആത്മഹത്യ ചെയ്തത്.
മൊത്തം 5,563 കര്‍ഷകത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. 2020 ലേതിനേക്കാളും 9% കൂടുതലാണിത്. 2019 ലേതിനേക്കാള്‍ 29% ഉം കൂടുതലാണ്.
ഏറ്റവും കൂടുതല്‍ കര്‍ഷകത്തൊഴിലാളി ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്ര (1,424), കര്‍ണാടക (999), ആന്ധ്രാ പ്രദേശ് (584) എന്നിവിടങ്ങളിലാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.